വസന്തകാലം തന്നെ ഇല്ലാതാകുയാണ് !




ഇന്ത്യൻ സംസ്ഥാനങ്ങളിൽ വസന്തകാലം(Spring)ഇല്ലാതെയാ കുന്നു എന്നതാണവസ്ഥ.ജനുവരിയിലെ ശൈത്യകാലത്തിനും ഏപ്രിലിലെ ചുട്ടുപൊള്ളുന്ന വേനൽക്കാലത്തിനും ഇടയിലു ള്ള താരതമ്യേന നല്ല കാലാവസ്ഥാകാലം ഓർമ്മയാകുകയാ ണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാലാവസ്ഥാ രേഖക ളുടെ 50 വർഷത്തെ വിശകലനം ഇതാണ് സൂചിപ്പിക്കുന്നത്.

 

Climate Trends എന്ന ഏജൻസിയിലെ ഗവേഷകർ 1970 മുതൽ 2024 വരെ 33 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങ ളുടെയും പ്രതിമാസ ശരാശരി താപനില കണക്കാക്കി. ആഗോളതാപനത്തിൻ്റെ ആഘാതം നിരീക്ഷിക്കപ്പെട്ടതും സ്ഥിരമായ ഡാറ്റ നിലനിൽക്കുന്നതുമായ കാലഘട്ടമാണിത്.

 

ഓരോ സംസ്ഥാനത്തിലും ഓരോ മാസത്തേയും ചൂട് കൂടുന്ന തിൻ്റെ നിരക്ക് ഓരോ മൂന്നു മാസത്തെ കാലാവസ്ഥാ സീസ ണുമായി താരതമ്യം ചെയ്തു നോക്കി.കാലാവസ്ഥാ ദിനങ്ങളി ൽ ഡിസംബർ-ജനുവരി-ഫെബ്രുവരി മാസങ്ങളെ ശീതകാല മായി കണക്കാക്കുന്നു.

 

വിശകലനം ചെയ്ത എല്ലാ പ്രദേശങ്ങളിലും ശൈത്യകാലത്ത്  Night Warming ഉണ്ടായിരുന്നു(ചൂടു കൂടിയ രാത്രികൾ).1970-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണ് മണിപ്പൂരിലുണ്ടായത്. ഡൽഹിയിൽ ഏറ്റവും കുറവും(0.2°C).

 

 

പരിഗണിക്കപ്പെട്ട സംസ്ഥാനങ്ങളിൽ 12 എണ്ണത്തിലും ശീത കാലം ഏറ്റവും വേഗത്തിൽ ചൂടാകുന്ന കാലമായി തീർന്നു.

ശൈത്യകാലത്തെ താപനില മാറ്റങ്ങളുടെ മാതൃകയിൽ കാര്യ മായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.രാജ്യത്തിൻ്റെ തെക്കൻ ഭാഗത്ത് ഡിസംബർ,ജനുവരി മാസങ്ങളിൽ "ശക്തമായ"ചൂട് ഉണ്ടായിരുന്നു.സിക്കിം(2.4°C),മണിപ്പൂർ(2.1°C)എന്നിവ യഥാ ക്രമം ഡിസംബർ,ജനുവരി മാസങ്ങളിൽ താപനിലയിൽ ഏറ്റവും വലിയ മാറ്റങ്ങളുണ്ടായി.രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് ഡിസംബർ,ജനുവരി മാസങ്ങളിൽ ചൂടും തണുപ്പും കുറവായിരുന്നു. ഈ കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്ക് ഡൽഹിയിലാണ് (ഡിസംബറിൽ -0.2°C,ജനുവരിയിൽ-0.8°C). ലഡാക്കിലും (ഡിസംബറിൽ 0.1°C), ഉത്തർപ്രദേശിലും(ജനുവ രിയിൽ-0.8°C)ഏറ്റവും കുറഞ്ഞ ചൂട് നിരക്ക് കാണിച്ചു.

 

 ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിൻ്റെ സ്വഭാവം നാടകീയമായി മാറുന്നു.ഫെബ്രുവരിയിൽ എല്ലാ പ്രദേശങ്ങളും ചൂടുപിടിച്ചു.മുൻ മാസങ്ങളിൽ തണുപ്പോ കുറഞ്ഞ ചൂടോ പ്രകടമാക്കിയ പല പ്രദേശങ്ങളിലും താപനം പ്രത്യേകിച്ചും പ്രകടമാണ്.ജമ്മു കാശ്മീരിൽ ഏറ്റവും കൂടുതൽ ചൂട് (3.1 ഡിഗ്രി സെൽഷ്യസ്),തെലങ്കാനയിൽ ഏറ്റവും കുറവ് (0.4 ഡിഗ്രി സെൽഷ്യസ്) മാറ്റം കാണിച്ചു.

 

ഉത്തരേന്ത്യയിലാകെ ജനുവരിയിൽ,(തണുപ്പ് അല്ലെങ്കിൽ നേരിയ ചൂടും)ഫെബ്രുവരിയിൽ (ശക്തമായ ചൂട്തമ്മിലുള്ള വ്യത്യാസം സൂചിപ്പിക്കുന്നത്,ഈ പ്രദേശങ്ങൾ തണുത്ത ശൈത്യകാലം പോലെയുള്ള താപനിലയിൽ നിന്ന് പരമ്പരാ ഗതമായി മാർച്ചിൽ സംഭവിച്ചിരുന്ന വളരെ ചൂടുള്ള അവസ്ഥ യിലേക്ക് പെട്ടെന്ന് മാറാനുള്ള സാധ്യതയുണ്ടെന്നാണ്.

 

ഫെബ്രുവരിയിലെ ചൂട് ജനുവരിയേക്കാൾ 2.6 ഡിഗ്രി സെൽഷ്യസ് കൂടുതലുള്ള രാജസ്ഥാനിലാണ് ഏറ്റവും വലിയ ചൂട് വർധിച്ചത്.മൊത്തം ഒമ്പത് സംസ്ഥാനങ്ങളും പ്രദേശ ങ്ങളും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 2 ഡിഗ്രി സെൽഷ്യ സിൽ കൂടുതൽ വ്യത്യാസം കാണിച്ചു.രാജസ്ഥാൻ,ഹരിയാന, ഡൽഹി,ഉത്തർപ്രദേശ്,ഹിമാചൽ പ്രദേശ്, ലഡാക്ക്,പഞ്ചാബ്, ജമ്മു കാശ്മീർ,ഉത്തരാഖണ്ഡ് ഒക്കെ വ്യത്യാസം പ്രകടമാണ്.

 

ഇന്ത്യയുടെ പല ഭാഗങ്ങളിലും വസന്തം അപ്രത്യക്ഷമാകു കയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

മെഡിറ്ററേനിയറിൽ നിന്ന് ഉത്ഭവിക്കുകയും ശൈത്യകാലത്ത് ഉത്തരേന്ത്യയിലേക്ക് ഈർപ്പം കൊണ്ടുവരുകയും ചെയ്യുന്ന പടിഞ്ഞാറൻ അസ്വസ്ഥതകളുടെയും(Western Disturbances) ജെറ്റ് സ്ട്രീമിൻ്റെയും സ്വഭാവത്തിലെ വ്യതിചലനം കാരണം ദക്ഷിണേന്ത്യയിലെ ശൈത്യകാലം ചൂടാകുന്നതും ശൈത്യ കാലത്ത് വടക്ക് മഴയുടെ അഭാവവും പ്രകടമാകുകയാണ്.

 

കേരളത്തിൻ്റെ സ്വഭാവമായ വർഷ കാലവും വസന്തവും വേനലും വലിയ മാറ്റങ്ങൾക്ക് വിധേയമാണ്.ഈ മാറ്റങ്ങൾ സസ്യങ്ങളെയും പക്ഷികളെയും മൃഗങ്ങളെയും മനുഷ്യരെയും പ്രതികൂലമായി ബാധിക്കുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment