ഓസോൺദിനവും പരിസ്ഥിതിയും  - വെബിനാർ 
എറണാകുളം: ഓസോൺ ദിനത്തിൽ ഓസോൺ പാളിയുടെ ചിന്തകളുണർത്തി സൂം വെബിനാർ സംഘടിപ്പിക്കുന്നു. കെ പി സി സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ശ്രീ ബെന്നി ബെഹനാൻ  എം പി നിർവഹിക്കും. ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇൻ ചീഫ് ശ്രീ അനിൽ ഇ പി വെബിനാറിൽ വിഷയാവതരണം നടത്തും. 


ശ്രീ റോജി ജോൺ എംഎൽഎ വെബിനാറിൽ പങ്കെടുക്കും. കെ പി സി സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ശ്രീ നെടുമുടി ഹരികുമാർ മുഖ്യാതിഥിയാകും. അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ്ജ് പരിപാടിയുടെ അധ്യക്ഷനാകും. ശ്രീ ഷൈജു കേളന്തറ, ശ്രീ ബാബു കാവാലിപ്പാടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.


സെപ്റ്റംബർ 16 ബുധൻ വൈകീട്ട് 7.45 നാണ് ഓസോൺ ദിനവും പരിസ്ഥിതിയും എന്ന വിഷയത്തിൽ വെബിനാർ നടക്കുക. സൂം ആപ്പ് വഴി ഏവർക്കും വെബിനാറിൽ പങ്കെടുക്കാം. 9988032493 എന്ന മീറ്റിംഗ് ഐ ഡിയും 123123 പാസ്‌വേർഡും ഉപയോഗിച്ച് പങ്കെടുക്കാം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment