പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് വിജിലൻസ് പിടിയിൽ




 പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് എം.എം വഹാബ് വിജിലൻസ് പിടിയിൽ . പത്തനംതിട്ട കെ.എസ്.ആർ.ഡി.സി ഡിപ്പോയ്ക്ക് സമീപമുള്ള ആഢംബര ഹോട്ടലിൽ നിന്നും വിജിലൻസ് ഡി.വൈ.എസ്.പി   പി.ഡി ശശിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം 2 ലക്ഷത്തി 14 ആയിരം രൂപയുമായി വൈകിട്ട് 6 മണിക്കാണ് അറസ്റ് ചെയ്‌തത്‌ 

 

. CCTVനിരീക്ഷണത്തിലുള്ള ദിവസം 2200 രൂപ വാടകയുള്ള അത്യാധുനിക സൗകര്യമുള്ള ഹോട്ടലിലാണ് ജിയോളജിസ്റ്റ് താമസിച്ചിരുന്നത്. ജില്ലയിലെ ഖനന മാഫിയയ്ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്ന ഉദ്യോഗസ്ഥനാണ് പിടിയിലായിരിക്കുന്നത് 

 


.സ്ഥലപരിശോധന നടത്താതെ ക്വാറി മാഫിയ നൽകുന്ന വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ മൈനിംഗ് പ്ലാൻ അപ്രൂവൽ ചെയ്തു കൊടുത്തിരുന്നതായി രേഖകൾ പറയുന്നു. ഇദ്ദേഹത്തിന് ബിനാമി ക്വാറികൾ പത്തനംതിട്ടയിൽ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിരുന്നു. ജില്ലാ പരിസ്ഥിതി ആഘാത പഠനനിർണ്ണയ അതോറിറ്റിയിൽ ക്വാറി മാഫിയയ്ക്കു വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കാൻ സഹായിക്കുന്നതും ശക്തമായി വാദിക്കുന്നതും ഇദ്ദേഹമായിരുന്നു. ഖനന മാഫിയയുടെ സമ്മർദ്ദത്തിന് വഴങ്ങാത്ത സത്യസന്തനായ മുൻ ജിയോളജിസ്റ്റ് കൃഷ്ണേന്ദുവിനെ മറ്റിയ ശേഷമാണ് കോട്ടയം ജിയോളജിസ്റ്റ് ആയിരുന്ന ഇദ്ദേഹത്തെ പത്തനംതിട്ടയിൽ പ്രതിഷ്ഠിച്ചത്. ഇദ്ദേഹം കൊടുത്ത പെർമിറ്റുകളെ കുറിച്ച് സമഗ്ര അന്വഷണം നടത്തണമെന്നും ഹോട്ടലിലെ CCTV യുടെ ഹാർഡ് ഡിസ്ക്ക് പിടിച്ചെടുക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment