വെളിയം ഭൂമിതട്ടിപ്പ് ;ക്രഷർ തുടങ്ങാനുള്ള ആവശ്യം ഹൈക്കോടതി തള്ളി




കൊല്ലം :വെളിയം മാലയിൽ മലപ്പത്തൂരിലെ വിവാദ ഭൂമിയിൽ ക്രഷർ തുടങ്ങാനുള്ള ക്രഷർ ഉടമയുടെ ആവശ്യം ഹൈകോടതി തള്ളി .ആവശ്യമായ എല്ലാ അനുമതികളും ഉണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ,വിജിലൻസ് അന്വേഷണത്തിൽ ഭൂമി തട്ടിപ്പുപുറത്തു വന്നിട്ടുള്ള ഈ പ്രദേശത്ത് ക്രഷർ തുടങ്ങാനുള്ള അനുമതി തേടിയത് .ക്രഷർ ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് പഞ്ചായത്ത്  ഹൈകോടതിയിൽ സ്വീകരിച്ചത് .2017 ൽ ക്വറിക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടും ഒത്തുകളി മനസ്സിലാക്കിയ കോടതി ലൈസൻസ് റദ്ദായായിരുന്നുവെന്നു പരിസ്ഥിതിപ്രവർത്തകർ പറയുന്നു .

ഈ വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകർ വിവരാവകാശ നിയപ്രകാരം നൽകിയ അപേക്ഷ പഞ്ചായത്ത് പരിഗണിച്ചിരുന്നില്ല  .ലൈസൻസ് സംബന്ധമായ രേഖകൾ ഹാജർക്കാൻ കൂടുതൽ സമയം വേണമെന്ന പഞ്ചായത്ത് അഭിഭാഷകന്റെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു .പരിസ്ഥിതി പ്രവർത്തകർക്ക് നൽകാത്ത രേഖകൾ കോടതിയിൽ ഹാജരാക്കിയാൽ അത് തിരിച്ചടിയായി മാറുമെന്നകാരണത്താലാണ് 
രേഖകൾ ഹാജരാക്കാൻ കഴിയാഞ്ഞതെന്നു പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് കുമാർപറഞ്ഞു 

. വിജിലൻസ് അന്വേഷണത്തിൽ വ്യാജരേഖകൾ ചമച്ച് സ്വകാര്യ വ്യക്തി തട്ടിയെടുത്തതാണെന്ന് വ്യക്തമാവുകയും, ലാൻഡ് റവന്യൂ ബോർഡ് തരംമാറ്റിയതിനാൽ തിരിച്ച് പിടിക്കണമെന്ന് ഉത്തരവിടുകയും ചെയ്ത ഭൂമിയായിട്ടും, ഈ ഭൂമി സർക്കാർ ഭൂമി ആണെന്നതിന് രേഖകൾ ഒന്നും പഞ്ചായത്തിൽ ലഭ്യമല്ല എന്ന് കാണിച്ചാണ്  പഞ്ചായത്ത് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത് . 
ഇത് മനസിലാക്കിയ സമരസമിതി പ്രവർത്തകർ 15 ദിവസം മുൻപ് വിവരാവകാശ നിയമപ്രകാരം ക്രഷറിന് അനുമതി നൽകിയ രേഖകൾ ആവശ്യപ്പെടുകയും, 26 ന്  കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ നൽകാനെന്ന് ചൂണ്ടിക്കാട്ടി 25 നു രാവിലെ മറ്റൊരു വിവരാവകാശ അപേക്ഷ കൂടി നൽകുകയും ചെയ്‌തെങ്കിലും, സെക്രട്ടറി വിവരങ്ങൾ നല്കാൻ തയ്യാറാകാതെ തന്ത്രപരമായി മാറി നിൽക്കുകയായിരുന്നെന്നും  ഇത് ക്രഷർ മാഫിയയെ സഹായിക്കാൻ ആണെന്നും അഡ്വ. സന്തോഷ്‌കുമാർ ആരോപിച്ചിരുന്നു 

" കേരളം കണ്ട ഏറ്റവും വലിയ ഭൂമി തട്ടിപ്പ് കേസിനെ പോലും നിയമപരമായി ബാധിച്ചേക്കാവുന്ന നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത് . ചുരുക്കം ചിലരൊഴിച്ച് എല്ലാ പഞ്ചായത്ത് അംഗങ്ങളും ക്രഷർ മാഫിയക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ലീവിൽ ആണെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരങ്ങൾ ലഭ്യമാക്കണമെന്നാണ് നിയമമെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയാണ് പഞ്ചായത്ത് വിവരങ്ങൾ നിഷേധിക്കുന്നത്. ഇത് കേസിൽ ക്രഷർ ഉടമകളെ സഹായിക്കാൻ വേണ്ടി തന്നെയാണ്." സന്തോഷ്‌കുമാർ പറഞ്ഞു 

 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment