പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 587 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പിഴ




അ​ജ്മാ​ന്‍: പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് 587 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി. പാ​രി​സ്ഥി​തി​ക നി​യ​മ​ങ്ങള്‍ പാ​ലി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച വ​സ്തു​ക്ക​ളോ മാ​ലി​ന്യ​ങ്ങ​ളോ പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ച​തി​നാ​ണ് ന​ട​പ​ടി. 


587 വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ ചു​മ​ത്തു​ക​യും നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെയ്തിട്ടുണ്ട്. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കു​റയ്​ക്കു​ന്ന​തി​നും ന​ഗ​ര​ത്തിന്റെ ഭം​ഗി നി​ല​നി​റു​ത്തു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അ​ബ്​​ദു​റ​ഹ്മാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു


പ്ലാ​സ്​​റ്റി​ക് വ്യ​വ​സാ​യ​ത്തി​ലെ ലം​ഘ​ന​ങ്ങ​ള്‍, ഡീ​സ​ല്‍ വ്യാ​പാ​രം, എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ള്‍, ലൂ​ബ്രി​ക്ക​ന്‍​റു​ക​ളു​ടെ നി​ര്‍​മാ​ണം, കാ​ര്‍ സ്പെ​യ​ര്‍ പാ​ര്‍​ട്സു​ക​ളു​ടെ വി​ല്‍​പ​ന, അ​റ്റ​കു​റ്റ​പ്പ​ണി, സ്ക്രാ​പ് മെ​റ്റ​ല്‍, സ്മെ​ല്‍​റ്റി​ങ്, വെ​ല്‍​ഡി​ങ്​ വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ഖ്യ​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment