നിപ്പാ രോഗമല്ല രോഗലക്ഷണമാണ്




കാലാവസ്ഥയിലെ വ്യതിയാനങ്ങൾ  പുതിയതും മാറിയ സ്വഭാത്തോടെയുമുള്ള നിരവധി അസുഖങ്ങള്‍ ലോകത്തിന് വരുത്തി വെക്കുകയാണ്. ആഫ്രിക്കയിലും ഏഷ്യയിലും പക്ഷി പനിയും പന്നി പനിയും (പക്ഷി പനി H5N1 പന്നി പനി H1N1) Cholera (അഴുക്കു വെള്ളം), Rift valley fever and yellow fever, (കൊതുകുകള്‍ വഴി), sleeping sickness(ഈച്ച), ക്ഷയം, Babeosis ഉം Lyme disease (മൂട്ട) red tides(കടല്‍ മലിനീകരണം) അങ്ങനെ പല തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടായി കൊണ്ടിരിക്കുന്നു.എബോളയും നിപ്പയും (വൈറസ്സ് അസുഖങ്ങള്‍) ഒരേ പോലെ അപകടകരമായി രംഗത്ത് വന്നു.(ഓസ്ട്രേലിയയില്‍ Hendra henipa യും ഇന്ത്യയിലും മലേഷ്യയിലും ഉണ്ടായ Hepa nipha യും ഏകദേശം ഒരേ പോലെയുള്ളവയാണ്.)    

 
എല്‍നിനോ ഉണ്ടാക്കുന്ന മഴക്കുറവും ഒന്നര ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിച്ചതും പൊടിക്കാറ്റുകള്‍ ഉണ്ടാകുന്നതും വര്‍ദ്ധിച്ച ജല-വായൂ മലിനീകരണവും (watern and air borne and vector borne disease) ജീവികളിലൂടെയും മറ്റും അസുഖങ്ങള്‍ പടരു വാന്‍ ഇടം ഉണ്ടാക്കി. ജീവികളുടെ ആവാസ വ്യവസ്തയുടെ തകർച്ച അവരുടെ പ്രതിരോധശേഷിയേയും തളർത്തുന്നു. എത്തിയോപ്യയിലും കെനിയയിലും മലേറിയ കൂടുവാന്‍ ചൂടിന്‍റെ വര്‍ദ്ധനവ്‌ കാരണമാണ്.

    
സംസ്ഥാനത്തെ 2007 ലെ പരിസ്ഥിതി പഠനത്തില്‍ കേരളത്തിന്‍റെ കാടും പുഴയും കായലും കടല്‍ തീരവും ഒക്കെ തകരുന്നതിനെ പറ്റിവിശദമാക്കി. അവിടെ ജീവികളിലൂടെ പകരാവുന്ന രോഗങ്ങളുടെ വര്‍ദ്ധിച്ച തോതിനെപറ്റി പരാമർശിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിന്‍റെ പരിസ്ഥിതി തകര്‍ച്ചയെപറ്റി പുനര്‍ വിചിന്തനത്തിന് ഒരിക്കല്‍ പോലും തയ്യാറായില്ല.രോഗങ്ങള്‍ വരുന്നു. അതിനുള്ള ചികിത്സയെ പറ്റി  വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടാകുന്നു.കേരളത്തില്‍ പരിസ്ഥിതിക്കുണ്ടായ മാറ്റങ്ങള്‍ നിരവധി പുതിയ അസുഖങ്ങളെ പരിചയപെടുത്തുന്നു എന്ന യഥാര്‍ഥത്തോടു കണ്ണടക്കുവാന്‍ എന്നും സര്‍ക്കാര്‍ ശ്രമിക്കുകയാണ് . 

 അവസാനം എത്തിയ നിപ്പ വൈറല്‍ ഭീതി ബാധ ചില മരണങ്ങള്‍ക്ക് ശേഷം നിയന്ത്രണത്തില്‍ എത്തി എന്ന് ആശ്വസിക്കാം. പ്രതിരോധ നടപടികള്‍ വിജയകരമായി സര്‍ക്കാര്‍ നടത്തി എന്ന് പരക്കെ അഭിപ്രായം ഉണ്ടായി. പരിമിത ഗുണം ഉള്ള മരുന്ന്  പോലും ആസ്ട്രേലിയയില്‍ നിന്നും മലേഷ്യയില്‍ നിന്നും എത്തിച്ചു രോഗികളെ സഹായിക്കാന്‍ ശ്രമിച്ചു.

നിപ്പക്കും ഡന്‍ഗുവിനും പുതിയ തരം മലേറിയക്കും കാലാ ആസാര്‍ (കരിമ്പനി), കോളറ, പുതിയതരം ക്ഷയത്തിനും ഒക്കെ അനുകൂലമായ അന്തരീക്ഷം ഒരുക്കുവാന്‍ ഉതകുന്ന പരിസ്ഥിതി നശീകരണത്തില്‍ നിന്നും പക്ഷേ സര്‍ക്കാര്‍ പിന്നോട്ടില്ല .

പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസന സ്വപനങ്ങളെ  പൊളിച്ചെഴുതുവാന്‍ മടിക്കുന്ന സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത രാഹിത്യം വിളിച്ചറിയിക്കുന്ന രേഖയായി 2018 പരിസ്ഥിതി ധവളപത്രം നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നു.കേരളത്തിന് വേണ്ടത് പരിസ്ഥിതി നാശത്തിനെതിരെയുള്ള ശക്തമായ നടപടികള്‍ ആണ്. 

അതിനവരെ നിര്‍ബന്ധിക്കുന്ന പരിപാടികള്‍ / സമരങ്ങൾ  ഉണ്ടാകേണ്ടിയിരിക്കുന്നു. എത്ര നാള്‍കൂടി ഇത്തരം ഒളിച്ചോട്ടങ്ങള്‍ നടത്തുവാന്‍ കേരളത്തിലെ ഭരണകൂട സംവിധാനത്തിന് അവസരം ലഭിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment