കോഴിക്കോട് ഉരുൾപ്പൊട്ടലിന്റെ ആഘാതം വർദ്ധിപ്പിച്ചത് അനധികൃത വാട്ടർ ടാങ്ക് എന്ന് പരാതി




കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ ആഘാതം വർദ്ധിപ്പിച്ചത് മലമുകളിൽ നിർമ്മിച്ച വാട്ടർ ടാങ്ക് എന്ന് പരാതി. ഭീമൻ വാട്ടർ ടാങ്ക് നിർമ്മിച്ച വ്യക്തിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി  ആവശ്യപ്പെട്ടു.

 

13 ന് പുലർച്ചെ മലമുകളിൽ നിന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ 12 ഓളം ജീവനുകൾ അകപ്പെട്ടതായാണ് വിവരം അതിൽ 6 പേരുടെ മൃതദേഹമേ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇത്തരം പ്രകൃതിദുരന്തം ആവർത്തിക്കാതിരിക്കാൻ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ മുഴുവൻ ഖനനങ്ങളും അനധികത നിർമാണവും തടയാൻ അധികൃതർ തയ്യാറാകണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അനധികൃത ജലസംഭരണിക്കെതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്. നടപടി സ്വീകരിക്കാത്ത ഉദ്യാഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment