മലപ്പുറത്ത് അനധികൃത ചെങ്കൽ ഖനനം ; ഉരുൾപൊട്ടൽ ഭീഷണിയിൽ ഒരു നാട്




മലപ്പുറം എടവണ്ണപ്പാറയിൽ അനധികൃത ചെങ്കൽ ഖനനം വ്യാപകമാകുന്നു. കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെട്ട ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജുകളിലാണ് ചെങ്കൽ ഖനനം നടക്കുന്നത് .നിരവധി തവണ അധികാരി കളോട് രേഖാമൂലം പരാതികൾ നൽകിയെങ്കിലും,  പരാതി നൽകുന്ന സമയത്ത് നിർത്തിവെപ്പിക്കുക്കുകയും  വീണ്ടും പൂർവ്വാധികം ശക്തിയിൽ ഖനനം പുനരാരംഭിക്കുകയുമാണ് പതിവ്. കാലവർഷം കടുത്ത് നിരവധി  സ്ഥലങ്ങളിൽ  ഉരുൾ പൊട്ടി ആളുകൾ മരിക്കുകയും ഒരുപാട്  സ്ഥലങ്ങൾ  ഉരുൾപൊട്ടൽ ഭീഷണിയിൽ നിൽക്കുക്കുകയും ചെയ്യുമ്പോഴും ഇവിടെ ഖനനം നിർബാധം തുടരുകയാണ്. 


ഖനനം നിർത്തിവെക്കാൻ  ഉത്തരവുകൾ ഏറെയുണ്ടായിട്ടും അധികാരികൾ കണ്ണ് തുറക്കാൻ ഇനിയും വൻ ദുരന്തങ്ങൾ നടക്കേണ്ടിയിരിക്കുന്നു . ഏക്കറു  കണക്കിന് മലകളാണ് ഈ മേഖലയിൽ കാർന്നു തിന്ന് കൊണ്ടിരിക്കുന്നത് . എതിർക്കുന്നവരെ ഭീഷണിപ്പെടുത്തൽ നിത്യ സംഭവമാണ് . എതിർക്കുന്നവരെ അവരുടെ പക്ഷത്താക്കുക എന്നതാണ് ഖനന മാഫിയ ആദ്യം പയറ്റുന്നത്. വാഴക്കാട് വില്ലേജിലെ മുടക്കോഴിമല ഇന്ന് അഗാധ  ഗർത്തങ്ങളായിരിക്കുന്നു. എത് സമയവും ഉരുൾ പൊട്ടാവുന്ന നിലയിലാണ് ഇവിടം. ഈ മലമുകളിലേക്ക് കയറുന്ന റോഡിന്റെ ഇരുവശങ്ങളും തകർന്ന നിലയിലാണ്. ഈ മേഖലയിൽ വൻ അഴിമതി നടക്കുന്നതാണ് അനധികൃത ഖനനം നിർബാധം തുടരാൻ സഹായകമാകുന്നത്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment