പ്ലാച്ചിമട നഷ്ടപരിഹാരം നൽകാത്ത സ്ഥിതി തുടരുമ്പോൾ കേരള സർക്കാർ നോക്കുകുത്തിയാണ്.




കോർപ്പറേറ്റ് കുത്തകകളുടെ പ്രകൃതി വിഭവ കൊള്ളക്ക് സർക്കാരുകൾ കൂട്ട് നിൽക്കുന്നു  : ചുക്കി നഞ്ചുണ്ടസാമി

കോർപ്പറേറ്റ് കുത്തകകൾ പ്രകൃതി വിഭവകൊള്ള നടത്തി കാർഷികമേഖലയെയും പരിസ്ഥിതിയെയും തകർക്കുന്ന നടപടിക്ക് സർക്കാരുകൾ കൂട്ട് നിൽക്കുകയാണെന്നും,അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കണമെന്നും പ്രമുഖ പരിസ്ഥിതി-കർഷക അവകാശ പ്രവർത്തക യായ ചുക്കി നഞ്ചുണ്ടസാമി അഭിപ്രായപ്പെട്ടു.പ്ലാച്ചിമട സമര സമിതിയുടേയും,ഐക്യദാർഢ്യ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരത്തിന്റെ 20 ആം വാർഷികദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ പൊതുയോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ കൺവീനർ ആറുമുഖൻ പത്തിച്ചിറ അദ്ധ്യക്ഷത വഹിച്ചു.

പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്ലാച്ചിമട കോളക്കമ്പനിക്കു മുൻപിൽ നടത്താനിരുന്ന പരിപാടിയാണ് ഓൺലൈൻ ഫ്ലാറ്റ് ഫോമിലേക്ക് മാറ്റിയത്. 

കൊക്കാകോള കമ്പനിയുടെ സ്ഥാപനം പ്ലാച്ചിമടയിൽ എത്തിച്ചത് വികസനത്തിന്റെ പേരിൽ ആയിരുന്നു.അതും നായനാർ സർക്കാരിന്റെ കാലത്ത് .  എന്തായിരുന്നു  ലക്ഷ്യം ? വികസനവും അതുവഴി തൊഴിലിൽ അവസരവും.അതിനായി ജല ശ്രോതസ്സുകൾ ഉപയോഗിക്കട്ടെ എന്നായിരുന്നു സർക്കാർ അഭിപ്രായം.എന്നാൽ നിയമങ്ങളെ നോക്കുകുത്തിയായി ജല ചൂഷണം ശക്തമായി.നാട് വരണ്ടുണങ്ങി.ജനകീയ സമരത്തിന്റെ ഭാഗമായി  കൊക്കാകോള ഫാക്ടി അടക്കുവാൻ നിർബന്ധിതമായി. പെരുമാട്ടി പഞ്ചായത്തും ചിറ്റൂർ താലൂക്കിലും ജല ദൗർലഭ്യം രൂക്ഷമാക്കി.അതിന്റെ പശ്ചാത്തലത്തിൽ വി എസ്സ് സർക്കാർ നിയമിച്ച ജയകുമാർ കമ്മീഷൻ നാടിനുണ്ടാക്കിയ നഷ്ടം തിട്ടപ്പെടുത്തി. അതു നൽകാതിരിക്കുവാൻ കോൺഗ്രസ് - ബി ജെ പി കേന്ദ്ര സർക്കാരുകൾ  ശ്രമിച്ചു.
ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ 2016ലെ പ്രകടന പത്രികയുടെ 91 ൽ പറഞ്ഞിരുന്നത് പ്ലാച്ചിമട നഷ്ടപരിഹാരം നൽകുവാൻ വേണ്ട നടപടികൾ എടുക്കുമെന്നാണ്. തീരുമാനം നടപ്പിലാക്കുവാൻ വിജയിക്കാത്ത സ്ഥിതി തുടരുന്നു.എൻഡോസൾഫാൻ വിഷയത്തിലും ഇതെ നിരുത്തരവാദം ഇടതുപക്ഷം തുടരുകയാണ്.

പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണൽ സ്ഥാപിക്കാൻ വേണ്ട നടപടികൾ വൈകിപ്പിക്കുന്നത് പ്ലാച്ചിമടയിലെ ഇരകളോട് ചെയ്യുന്ന അനീതിയാണെന്നും അതിനെതിരെ സമര സമിതിയും, ഐക്യദാർഢ്യ സമിതിയും അടിയന്തരമായി സർക്കാരിൽ സമ്മർദം ചെലുത്തണമെന്നും പ്ലാച്ചിമട നഷ്ടപരിഹാരം നിർണയിക്കാൻ രൂപീകരിച്ച ഉന്നതാധികാരസമിതി അംഗം ഡോ. എസ്.ഫൈസി അഭിപ്രായപ്പെട്ടു.  പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണലിന്റെ ഭാവിയെ നിർണ്ണയിക്കുന്നത് ഇരകളുടെ ഭാവിസമര പരിപാടികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാച്ചിമട സമരത്തിൽ തുടക്കം മുതൽ പങ്കാളികളായ കേരളത്തിലെ പരിസ്ഥിതി-പൗരാവകാശ-സാംസ്‌കാരിക രംഗത്തുള്ള നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. 

കുസുമം ജോസഫ്, ജോഷി ജേക്കബ്, വിജയരാഘവൻ ചേലിയ, സി.ആർ.നീലകണ്ഠൻ, ഇസാബിൻ അബ്ദുൽകരീം, ശാന്തി പ്ലാച്ചിമട, സണ്ണി പൈകട, ശരത് കേരളീയം, എം.സുലൈമാൻ, പുതുശ്ശേരി ശ്രീനിവാസൻ, ലുക്ക്മാനുൽ ഹക്കിം, സി.കെ,ബ്രഹ്മപുത്രൻ, രവി പാലൂർ, മാരിയപ്പൻ നീളിപ്പാറ, എം.സുബ്രമണ്യൻ, ജിയോജോസ്, പി.ടി.ജോൺ,  ലതാ മേനോൻ, ശിവരാജേഷ്‌, യേശുദാസ് വാരാപ്പുഴ, ജിയോജോസ്, സന്തോഷ് മലമ്പുഴ, ജോർജുകുട്ടി കടപ്ലാക്കൽ, രഞ്ജിത്ത് വിളയോടി, രതീഷ് കാളിയാടൻ, എം.എൻ.ഗിരി എന്നിവർ സംസാരിച്ചു.

പ്ലാച്ചിമട സമരസമിതി കൺവീനർ കെ.വി.ബിജു സ്വാഗതവും, ജനറൽ കൺവീനർ പ്ലാച്ചിമട ശക്തിവേൽ നന്ദിയും പറഞ്ഞു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment