മദ്രാസ് ഹൈക്കോടതി വിധി മാനിച്ച് ദേശീയപാത സ്ഥലമെടുപ്പ് ഉപേക്ഷിക്കണം: ദേശീയപാത സംയുക്തസമരസമിതി




കൊച്ചി: സേലം- ചെന്നൈ ദേശീയപാത ബി.ഒ.ടി പദ്ധതി റദ്ദ് ചെയ്ത മദ്രാസ് ഹൈക്കോടതി വിധി കണക്കിലെടുത്ത് കേരളത്തിലെ 45 മീറ്റർ ദേശീയപാത പദ്ധതിയുടെ സ്ഥലമെടുപ്പ് നടപടികൾ സർക്കാർ  ഉപേക്ഷിക്കണമെന്ന് ദേശീയപാത സംയുക്തസമരസമിതി ആവശ്യപ്പെട്ടു. പാരിസ്ഥിതിക -സാമൂഹിക ആഘാത പഠനങ്ങളുടെയും വിശദ പദ്ധതി രേഖയുടെയും വ്യക്തമായ പുനരധിവാസ പാക്കേജിന്റെയും അഭാവം, വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ എന്നിവയാണ് വിജ്ഞാപനം റദ്ദ് ചെയ്യാൻ കോടതി കണ്ടെത്തിയ കാരണങ്ങൾ. ഭൂമി ഏറ്റെടുക്കാൻ ഇക്കാര്യങ്ങൾ പാലിക്കേണ്ടതില്ലെന്നും റോഡ് നിർമ്മാണത്തിന് മാത്രമേ ആവശ്യമുള്ളൂ എന്നുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വാദത്തെ 'കുതിരക്കു മുമ്പിൽ വണ്ടിയെ കെട്ടുന്ന' ഏർപ്പാടാണ് ഇതൊന്നും അനുവദിക്കാനാവില്ലെന്നുമുള്ള രൂക്ഷഭാഷയിലാണ് കോടതി വിമർശിച്ചത്.


ചരിത്രപ്രധാനമായ ഈ വിധി അംഗീകരിച്ച് കേരളത്തിലെ ദേശീയപാത പദ്ധതിക്കുവേണ്ടി പോലീസ് ബലപ്രയോഗത്തിലൂടെ പതിനായിരക്കണക്കിന് കുടുംബങ്ങളെ  കുടിയൊഴിപ്പിക്കുന്ന നടപടി സർക്കാർ നിർത്തിവെക്കണം.  


ദേശീയപാത പദ്ധതിക്ക് പാരിസ്ഥിതിക സാമൂഹിക ആഘാത പഠനങ്ങളും വിശദ പദ്ധതി റിപ്പോർട്ടും ആവശ്യമില്ലെന്ന കേരള സർക്കാരിന്റെയും  ദേശീയപാത അതോറിറ്റിയുടെയും   ജില്ലാ കളക്ടറുടെയും നിലപാട് നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതാണ് കോടതിവിധി. 


ശാസ്ത്രീയവും  സുതാര്യവുമായ പഠനം നടത്തി എലവേറ്റഡ് ഹൈവേ അടക്കമുള്ള ബദൽ സാധ്യതകൾ പരിഗണിക്കണപരിഗണിക്കണം. 
തമിഴ്നാട്ടിലെ ബി.ഒ.ടി പദ്ധതിക്കെതിരെ സമരം നയിച്ച സി.പി.ഐ.എം കേരളത്തിൽ അതേ പദ്ധതിക്കുവേണ്ടി ജനങ്ങളെ ബലിയാടുകളാക്കി ഭൂമി പിടിച്ചെടുത്ത്  നൽകുന്ന നടപടി ഇരട്ടത്താപ്പാണെന്നും   സംയുക്ത സമരസമിതി നേതാക്കളായ ഹാഷിം ചേന്നാമ്പിള്ളി, ഇ. വി. മുഹമ്മദാലി, കെ.സി ചന്ദ്രമോഹൻ, ടി .കെ.സുധീകുമാർ, എം. സുന്ദരേശൻ പിള്ള  എന്നിവർ അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment