പരിസ്ഥിതി - സാമൂഹ്യ പ്രവർത്തകരെ അക്രമിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റ് മാർച്ചും ധർണ്ണയും
തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ കക്കാടംപൊയിലിലുള്ള അനധികൃത നിർമാണങ്ങൾ സന്ദർശിക്കാനെത്തിയ പരിസ്ഥിതി - സാമൂഹ്യ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു. നാളെ (10-10-2019) രാവിലെ 11 മണിക്കാണ് മാർച്ച് നടത്തുന്നത്. എം എൻ കാരശ്ശേരി, സി ആർ നീലകണ്ഠൻ, ഡോ. ആസാദ്, കുസുമം ടീച്ചർ തുടങ്ങിയവരുൾപ്പെട്ട സംഘത്തിനാണ് അക്രമമേറ്റത്.


പി വി അൻവർ നിയമവിരുദ്ധമായി നിർമിച്ചിട്ടുള്ള ഹൈക്കോടതി പൊളിച്ചു നീക്കാൻ മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ട, തടയണകളും ക്വാറികളും സന്ദർശിക്കാനാണ് ജനകീയ രാഷ്ട്രീയ മുന്നണിയുടെ പേരിൽ കാരശ്ശേരി മാഷിന്റെ നേതൃത്വത്തിൽ സാഹിത്യ സാമൂഹ്യ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകർ കക്കാടംപൊയിലിൽ എത്തിയത്. പിവി അൻവറിന്റേയും സിപിഎംന്റെയും മറ്റു രാഷ്ട്രീയ പാർട്ടികളുടെയും ഗുണ്ടകൾ ചേർന്നാണ് അക്രമം നടത്തിയത്.


നാളെ 11 മണിക്ക് സാഫല്യം കോംപ്ലെക്സിന് സമീപത്തു നിന്നാണ് മാർച്ച് ആരംഭിക്കുക. സാഹിത്യ പരിസ്ഥിതി പ്രവർത്തകരെ ആക്രമിച്ച പി വി അൻവറിന്റെ ഗുണ്ടകളെ  അറസ്റ്റു ചെയ്യുക. നിയമ നിർമ്മാണ സഭാ  പരിസ്ഥിതി സമിതിയിലെ അംഗമായ അൻവറിനെതിരെ നിയമ  നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്.


പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഇ . പി .അനിൽ -9495591428, മാഗ്ലിൻ -9495531555, അഷ്‌റഫ് അലി -9656223000, പ്രസാദ് സോമരാജൻ - 9497003957 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment