മാലിന്യത്തിൽ നിന്ന് വൈദ്യുതി എന്ന പദ്ധതി എന്നും പരാജയമായിരുന്നു!




മാലിന്യമാണ് സമ്പത്ത്", "മാലിന്യം മുതൽ സമ്പത്ത്","മാലിന്യം മുതൽ ഊർജ്ജം", മാലിന്യത്തിൽ നിന്ന് സമ്പത്ത്, മാലിന്യത്തി ൽ നിന്ന് വിഭവം വീണ്ടെടുക്കൽ മുതലായ ആശയങ്ങൾ മിക്ക പ്പോഴും വിപരീത ഫലങ്ങളാണ് ഉണ്ടാക്കുക എന്നതിനുള്ള നല്ല ഉദാഹരമാണ് ബ്രഹ്മപുരം .

"മാലിന്യത്തെ കാര്യക്ഷമമായി ഊർജ്ജമാക്കി മാറ്റുന്നത് ഘടനാപരമായ വെല്ലുവിളിയാണ്,മാലിന്യത്തിന് ആവശ്യ ത്തിന് ഉയർന്ന കലോറി മൂല്യമുണ്ടോ എന്നതിനെ ആശ്രയി ച്ചിരിക്കുന്നു.ഉയർന്ന ബയോഡീഗ്രേഡബിൾ ഉള്ളടക്കവും ഉയർന്ന റീസൈക്ലിംഗും വളരെ കുറഞ്ഞ കലോറിമൂല്യമാണ് മലിന്യത്തിനുള്ളത്.നഗര സാമ്പത്തിക വിദഗ്ധൻ ഇഷർ ജഡ്ജ് അലുവാലിയയും ഉത്കർഷ് പട്ടേലും 5 വർഷങ്ങൾക്കു മുമ്പ് വ്യക്തമാക്കിയതാണ് (ICRIER, 2018).

ഇന്ത്യയിലെ മാലിന്യത്തിന്റെ കലോറിക് മൂല്യം1,411കിലോ കലോറി/മുതൽ 2,150 കിലോ കലോറി/ വരും.സ്വീഡൻ, നോർവേ,ജർമ്മനി,യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ മാലിന്യത്തിന്റെ കലോറിഫിക് മൂല്യം1,900 കിലോ കലോറി/കിലോ മുതൽ 3,800 കിലോ കലോറി/കിലോ വരെയാണ്.ഈ സാഹചര്യത്തിൽ മാലിന്യം കത്തിക്കാൻ അധിക ഊർജ്ജം ആവശ്യമാണ്.

മാലിന്യത്തിൽ നിന്ന് ഊർജം നൽകുന്ന പ്ലാന്റുകളിൽ നിന്ന് വരുന്ന മലിനീകരണം മറ്റൊരു പ്രശ്‌നമാണ്.പ്ലാന്റുകളിൽ നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ ഗുണനിലവാരം കുറവാണെ ങ്കിൽ വേണ്ട ഗുണം കിട്ടില്ല.അധിക ഊർജ്ജത്തിനായി യൂണി റ്റിന് പണം മുടക്കേണ്ടിവരുമ്പോൾ 5 രൂപ അല്ലെങ്കിൽ 7 രൂപ നിരക്കിൽ വൈദ്യുതിയുടെ വില ഉയരും .സൗരോ  ർജ്ജത്തിനും കാറ്റാടി ഊർജ്ജത്തിനും യൂണിറ്റിന് 2 രൂപ മുതൽ 3 രൂപ വരെ ചിലവ് വരുമ്പോൾ താപ ഊർജ്ജത്തി ന്റെ താരിഫ് 4.5 മുതൽ 6 രൂപ വരെയാണ് .

മാലിന്യങ്ങളുടെ കൈകാര്യം ചെയ്യലിൽ 4 Rകൾ പ്രധാനമാണ് എന്നു പറയുന്നു(Reduce,Reuse,Recycle,Recover) അന്തർദേശിയമായും പ്രാദേശികമായും മാലിന്യങ്ങൾ കുറക്കുക എന്ന ആദ്യപടി വളരെ പ്രധാനമാണ്.ദേശീയ മാലി ന്യ സംസ്കരണ നിയമം 2016 അതു തന്നെ പറയുന്നു.ഖരമാലിന്യ സംസ്‌കരണ നിയമങ്ങൾ,2016,നടപ്പിലാക്കുന്ന തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.1986-ലെ പരിസ്ഥിതി(സംരക്ഷണ) നിയമം ഇവിടെ ബാധകമാണ്. നിയമം നടപ്പാക്കാത്ത സംസ്ഥാനത്തോട് പിഴ അടയ്‌ക്കാൻ ആവശ്യ പ്പെടുമെന്ന് പറഞ്ഞിരുന്നു.തദ്ദേശ സ്ഥാപനത്തി ന്റെയോ മുതിർന്ന ഉദ്യോഗസ്ഥരും വ്യക്തിപരമായി ബാധ്യതയുണ്ടായിരിക്കും എന്ന് അറിയിപ്പുകൾ ഉണ്ടായിട്ടും കൊച്ചിയിലെ പോലെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ രാജ്യത്ത് ഉണ്ടാകുന്നു.

 

ഇന്ത്യയിലെ മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുന്ന പ്ലാന്റുക ളുടെ ചരിത്രം1987-ൽ ഡെൽഹിയിലെ തിമർപൂരിൽ  നിന്ന് ആരംഭിച്ചു ഡെൻമാർക്കിൽ നിന്നുള്ള ഒരു കമ്പനി നിർമ്മിച്ച പ്ലാന്റ് പ്രതിദിനം 300 ടൺ മുനിസിപ്പൽ ഖരമാലി ന്യങ്ങൾ കത്തിച്ച് 3.75 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ട തായിരുന്നു.20 കോടി രൂപ ചെലവിൽ സ്ഥാപിച്ച പ്ലാന്റ് 20 ദിവസത്തോളം മാത്രമേ നിലനിന്നുള്ളൂ. പ്ലാന്റിലേക്ക് വരുന്ന മാലിന്യത്തിന്റെ ഗുണനിലവാരം കുറഞ്ഞ താണ് അതിന്റെ പരാജയത്തിന് കാരണമെന്ന് സർക്കാരിതര സംഘടനയായ ലീഗൽ ഇനിഷ്യേറ്റീവ് ഫോർ ഫോറസ്റ്റ് ആൻഡ് എൻവയോൺ മെന്റിന്റെ സാങ്കേതിക ഉപദേഷ്ടാവ്  വ്യക്തമാക്കി.മാലിന്യത്തിൽ നിന്ന് ഊർജം ഉണ്ടാക്കുന്ന പ്ലാന്റ് പരാജയ കഥകൾ തുടരുകയാണ്.ഇന്ത്യയിൽ 35 ഓളം മാലിന്യ ത്തിൽ നിന്ന് ഊർജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റു കൾ സ്ഥാപിച്ചിട്ടുണ്ട്,അതിൽ പകുതിയും  അടച്ചുപൂട്ടി.

പ്രതിദിനം100 ടൺ ജൈവ മാലിന്യം(6.5 കോടി മൂലധനച്ചെല വിൽ)കമ്പോസ്റ്റ് ആക്കുമ്പോൾ അതിന്റെ നടത്തിപ്പ് ചെലവ് ടണ്ണിന് 3500 രൂപയെന്നാണ് കണക്ക്.100 ടൺ മാലിന്യം ഉപയോഗിച്ച് 180 മുതൽ 200 കോടി വരെ (മൂലധന ച്ചെലവിൽ)വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു യൂണിറ്റിന്(കിലോവാട്ട് മണിക്കൂർ)7 മുതൽ 12 രൂപ വരെയാണ് നടത്തിപ്പ് കൂലി.അതനുസരിച്ച് ബ്രഹ്മപുരം പ്ലാന്റ് പ്രോജക്ട് റിപ്പോർട്ടിൽ 300 ടൺ മാലിന്യം കത്തിച്ച്10 MW വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന വാദത്തെ മുഖവിലക്കെടുത്താൽ,ഏറ്റവും കുറഞ്ഞ നടത്തിപ്പ് കൂലി ടണ്ണിന് 5600 രൂപയെങ്കിലുമാകും.ലാഭകരമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സംവിധാനത്തെ നിലനിർത്താൻ വയബലിറ്റി ഗ്യാപ് ഫണ്ട് ജനങ്ങൾ നൽകേണ്ടി വരും.

മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കൽ നയം തിരുവനന്തപുരത്തും ആലപ്പുഴയിലും ഒരു പരിധിവരെ വിജയിച്ചിട്ടും എന്തു കൊണ്ടാണ് 1987 മുതൽ ഇന്ത്യയിൽ പരാജയപ്പെട്ട മാലിന്യത്തിൽ നിന്നും വൈദ്യുതി എന്ന സമീപനം തിരുവനന്തപുരം,ബ്രഹ്മപുരം തുടങ്ങി 8 ഇടങ്ങളിൽ വൻ തുക മുടക്കി പ്ലാന്റ് സ്ഥാപിക്കാൻ കേരള സർക്കാർ  താൽപ്പര്യം കാട്ടിയത് ?

മാലിന്യ സംസ്കരണം പഞ്ചായത്തുകളുടെ(കോർപ്പറേഷൻ) സ്വകാര്യ വിഷയമാണെന്നിരിക്കെ വിഷയത്തിൽ സംസ്ഥാന സർക്കാർ വകുപ്പിനെ കണ്ണി ചേർക്കാൻ ശ്രമിച്ചതും ദുരന്ത നിവാരണ സമിതിയുടെ ഇടപെടലും ത്രിതല പഞ്ചായത്തുകളുടെ അവകാശങ്ങളിലെ കൈ കടത്തലാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment