പിന്നെയും പുഴയിലേക്ക് തന്നെ




വെള്ളപ്പൊക്കത്തിൽ പാലത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച്  പുഴയിലേക്ക് തന്നെ തള്ളുന്ന വീഡിയോ പ്രതിഷേധത്തിനിടയാക്കുന്നു. വെള്ളമിറങ്ങിയതോടെ മലയാറ്റൂർ–കോടനാട് പാലത്തിൽ അടിഞ്ഞു കൂടിയ മാലിന്യക്കൂമ്പാരമാണ്  പാലത്തിലൂടെയുള്ള ഗതാഗതം ഭാഗമായി ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തന്നെ തള്ളിയത്. ജെസിബി വന്ന വഴിയിലൂടെ തന്നെ ലോറികൾ എത്തിച്ച് മാലിന്യങ്ങൾ നീക്കുകയോ, മറ്റെവിടെയെങ്കിലും കൂട്ടിയിട്ട ശേഷം പിന്നീട് നീക്കം ചെയ്യുകയോ ചെയ്യുന്നതിന് പകരം പുഴയിലേക്ക് തന്നെ തള്ളിയതിനെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

 


പതിനായിരക്കണക്കിനാളുകളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ദീർക്ഷവീക്ഷണമില്ലാത്ത നടപടികളാണ് പ്രളയക്കെടുതി ഇത്രത്തോളം കനത്തതാക്കിയത്. എന്നാൽ ഇത്ര തിരിച്ചടികൾക്ക് ശേഷവും പുഴകളെയും പരിസ്ഥിതിയെയും കുറിച്ച് നാം പാഠങ്ങളൊന്നും പഠിച്ചിട്ടില്ല എന്നാണ് ഈ വീഡിയോ തെളിയിക്കുന്നത് എന്ന വിമർശനം ഉയരുന്നുണ്ട്. പ്രളയ ദുരിതാശ്വാസത്തിൽ മുന്നിട്ടിറങ്ങുകയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തുകയും ചെയ്ത മൽസ്യത്തൊഴിലാളികളുടെ തൊഴിലിനെ  തന്നെയാണ് അവസാനം പുഴയിലേക്ക് തള്ളിയ മാലിന്യം ബാധിക്കുക എന്നതാണ് ദുഖകരമായ സത്യം. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment