കോഴിക്കോട് ആക്ടിവ്സ്റ്റുകൾ കൂടിയിരിക്കുന്നു




മണ്ണും ജലവും വായുവും സംരക്ഷിക്കാത്ത വികസന നയങ്ങളും പൗരന്റെ മൗലികാവകാശങ്ങളും ഭരണകൂടങ്ങൾ തന്നെ തുടർച്ചയായി ലംഘിക്കുന്നതിനുമെതിരെ പ്രതിഷേധിക്കാൻ ആക്ടിവ്സ്റ്റുകൾ കൂടിയിരിക്കുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ചാണ് കൂടിയിരിക്കുന്നത്.


കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജനകീയ സമരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ, പ്രകൃതിവിരുദ്ധ നിർമ്മാണങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നവർ, പൗരന്റെ മൗലികവകാശത്തിന് വേണ്ടി മുഷ്ടി ചുരുട്ടുന്നവർ അങ്ങിനെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ കൂടിയിരിക്കേണ്ടത് അനിവാര്യമായാ സാഹചര്യത്തിലാണ് ഇന്ന് ഒരു കൂടിയിരുപ്പിന് വേദിയൊരുങ്ങുന്നത്.


വികല വികസന നയങ്ങൾക്കെതിരെ പ്രതിരോധനിര പടുത്തുയർത്തേണ്ട മുഖ്യധാരക്കാരെന്ന് നടിക്കുന്നവർ തന്നെ വേട്ടക്കാരാകുമ്പോൾ, ഇനിയും മൗനികളായി ഇരിക്കുന്നത് ഭൂഷണമല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്നത്തെ കൂടിയിരിപ്പ്. പ്രതിരോധിക്കുന്നവർ കൊച്ചു കൊച്ചു തുരുത്തുകളിലായി നടത്തുന്ന പ്രതിരോധങ്ങളാണ് ആകെയുള്ള പച്ചതുരുത്തുകൾ. എന്നാൽ, ഒറ്റപ്പെട്ട ചെറുത്ത് നില്പുകൾ കൊണ്ട് കാര്യമാകുന്നില്ല. പ്രതിരോധിക്കുന്നവരുടെ സംഘശക്തി വർധിപ്പിക്കുക മാത്രമാണ് പരിഹാരമാർഗ്ഗം. മറുചേരി ശക്തരായ ഈ കെട്ടകാലത്ത് ഇത്തരം കൂടിയിരിക്കലും സംഘശക്തി വർധിപ്പിക്കൽ അനിവാര്യമാണ്.


കോഴിക്കോട് നളന്ദ ഹോട്ടലിൽ ഇന്ന് (ഞായറാഴ്ച, 23-ജൂൺ) ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ജനകീയ പോരാളികൾ കൂടിയിരിക്കുകയാണ്. പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


നിപുൻ ചെറിയാൻ
സംസ്ഥാന ഏകോപനം
9495606562

ഷൗക്കത്ത് അലി എരോത്ത്
9400381629

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment