ആലപ്പാട് ഖനനം: നാ​ശ​ന​ഷ്ടം പ​രി​ശോ​ധി​ക്കാ​ന്‍ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ സ​മി​തി​യെ നി​യോ​ഗി​ച്ചു




ക​രി​മ​ണ​ല്‍ ഖ​ന​നം മൂലം ആ​ല​പ്പാ​ട് ഉണ്ടായ നാ​ശ​ന​ഷ്ടം പ​രി​ശോ​ധി​ക്കാ​ന്‍ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ (എ​ന്‍​ജി​ടി) സ​മി​തി​യെ നി​യോ​ഗി​ച്ചു. കേ​ന്ദ്ര, സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡു​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ര​ണ്ടു മാ​സ​ത്തി​നകം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ജ​സ്റ്റീ​സ് എ.​കെ. ഗോ​യ​ല്‍ അ​ധ്യ​ക്ഷ​നാ​യ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശം. 


അ​തേ​സ​മ​യം, ന​ഷ്ട​പ​രി​ഹാ​രം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്കു നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കൊ​ല്ലം ജി​ല്ലാ ക​ല​ക്ട​റും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡും ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ന​ട​പ​ടി.


ആ​ല​പ്പാ​ട്ട് ക​രി​മ​ണ​ല്‍ ഖ​ന​ന​ത്തി​ന്‍റെ പ​രി​സ്ഥി​തി​കാ​ഘാ​ത​ത്തെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ച്‌ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ കാ​വ്യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ഹാ​യം തേ​ടി​യു​ള്ള വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ര​ണ്ട് പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ള്‍ ന​ട​ത്തു​ന്ന തീ​വ്ര​മാ​യ ഖ​ന​നം കാ​ര​ണം പ്ര​ദേ​ശം ത​ന്നെ ഇ​ല്ലാ​താ​കു​മോ​യെ​ന്ന ആ​ശ​ങ്ക വി​ദ്യാ​ര്‍​ഥി​നി വീ​ഡി​യോ​യി​ല്‍ പ​ങ്കു​വെ​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment