ആലപ്പാട് കരിമണൽ ഖനനം: പ്രശ്‌ന പരിഹാരത്തിന് സാധ്യത




കരിമണൽ ഖനനം ഒരു നാടിനെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ആലപ്പാട് പ്രദേശത്ത് ഖ​ന​ന​വി​രു​ദ്ധ സ​മ​ര​സ​മി​തിയുടെ നേതൃത്വത്തിൽ സമരം ശക്തമായി മുന്നോട്ട് പോകുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ സമര സമിതിയുമായി നടത്തിയ ചർച്ചയിൽ സമരം രമ്യമായി പരിഹരിക്കുന്നതിനുള്ള സാധ്യതകൾ തെളിഞ്ഞതായി വിവരം. ഖ​ന​നം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ണം എ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ​നി​ന്ന് അ​ശാ​സ്ത്രീ​യ ഖ​ന​നം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണം എ​ന്ന നി​ല​പാ​ടി​ലേ​ക്ക് ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ച​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു. 


മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എം.​എ​ൽ.​എ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​ശാ​സ്ത്രീ​യ ഖ​ന​നം പൂ​ർ​ണ​മാ​യും നി​രോ​ധി​ക്ക​ണം എന്ന സ​മ​ര​സ​മി​തി​യു​ടെ ​നി​ല​പാ​ടും ഉ​ന്ന​യി​ച്ചി​ട്ടു​ള്ള മ​റ്റു​വി​ഷ​യ​ങ്ങ​ളും സ​ർ​ക്കാ​റി​ന്റെയും വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.


പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് നേ​ര​ത്തേ വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. അ​തി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എം.​എ​ൽ.​എ​യെ സ​മ​ര​ക്കാ​രു​മാ​യി അ​നൗ​പ​ചാ​രി​ക ച​ർ​ച്ച ന​ട​ത്താ​ൻ നി​യോ​ഗി​ച്ച​ത്. സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ക​ല, സി​ന്ദൂ​ര, ച​ന്ദ്ര​ദാ​സ്, കെ.​സി. ശ്രീ​കു​മാ​ർ, ജി​ജേ​ഷ്, ഗി​രീ​ഷ്, അ​നു​ദാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


ഖനനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്താൽ അത് ഒരു നാടിന്റെ തന്നെ രക്ഷയ്ക്ക് കാരണമാകും. ഇതുവരെ മുക്കാൽ ഭാഗത്തോളം കടൽ തിന്നു തീർത്ത ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കര ഭൂമിയെങ്കിലും സംരക്ഷിക്കാൻ സാധിക്കും. കടൽ കൂടുതൽ കയറാതിരിക്കാൻ സംരക്ഷണ ഭിത്തി നിർമിക്കുന്നത്  ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും തുടർന്ന് നടത്തി ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും സർക്കാരിന്റെ ബാധ്യതയാണ്.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment