ഇടതുപക്ഷ സർക്കാർ പ്രകടനപത്രിക - ധവളപത്രത്തെ പറ്റി




2018 ലെ ധവള പത്രത്തില്‍ കേരളത്തിലെ സസ്യ ജന്തുജാലകങ്ങളില്‍ വംശ നാശ ഭീഷണി നേരിടുന്നവയെ പറ്റി വിവരിച്ചു. വിത്തുകള്‍ തരുന്ന 494 ചെടികളുടെ എണ്ണത്തില്‍ വന്‍ കുറവ് സംഭവിച്ചു വരുന്നു. അതില്‍ 82 ഐറ്റത്തിന്‍റെ അവസ്ഥ പരിതാപകരമാണ്.


സ്രാവ്, തെരണ്ടി, വാള, കാരി, പരവ, കോര എന്നിവയുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി. മത്തി, നെത്തോലി മുതലായ തീരങ്ങളില്‍ കണ്ടു വരുന്നവ അറബിക്കടലില്‍ നിന്നും ബംഗാള്‍ കടലിലേക്ക് മാറി എന്ന വാര്‍ത്ത ഇന്നാരെയും അതിശയിപ്പിക്കുന്നില്ല. നെയ്മീന്‍, കണവ എന്നിവ എണ്ണത്തില്‍ കൂടുതലായി.


പശ്ചിമഘട്ടത്തിലെ നട്ടെലുള്ള ജീവികളില്‍ 36% എങ്കിലും പ്രതിസന്ധിയുടെ അവസാനത്തെ നാളുകളിലൂടെ കടന്നു പോകുന്നു. ഉഭയ ജീവികളാണ് ഏറ്റവുമധികം തിരിച്ചടി നേരിടുന്നത് (90%). അവ അത്യപൂര്‍വ്വമായ നിലയില്‍ എത്തി. നട്ടെലുള്ള വര്‍ഗ്ഗങ്ങളില്‍ 205 ഇനങ്ങള്‍ ഭീഷണി അനുഭവിക്കുമ്പോള്‍ 23 എണ്ണം വംശ നാശത്തിൻ്റെ അവസാന ഭാഗത്തും (vulnerable) 16% ഭാഗികമായി തിരിച്ചടിയിലും പെട്ടിരിക്കുന്നു. 8% ചില തരത്തിലുള്ള പ്രതിസന്ധികളില്‍ എത്തി.


സംസ്ഥാനത്ത് കുറേ നാളുകൾക്കു മുൻപ് എത്തിയ വിദേശ ജീവി വര്‍ഗ്ഗങ്ങള്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. എത്തിച്ചേര്‍ന്ന 82 വിദേശ സസ്യങ്ങളില്‍ 21എണ്ണം മറ്റു വിളകളെ നശിപ്പിക്കുവാന്‍ ശേഷിയുണ്ട് അമേരിക്കന്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുമ്പോള്‍ (PL 487) ഒപ്പം എത്തിയ Chromo Lena Odorants, Lantana Camela, രണ്ടാം ലോക യുദ്ധ സമയത്ത് എത്തിയ Micariya micorantha (തേയില തോട്ടങ്ങളില്‍), Mimosa Diptoticha,Senna specta balis, Acacia marissil, Maeso Psiscminill വനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു.


യൂക്കാലി മരങ്ങളെ പ്രിതികൂലമായി ബാധിച്ച Leptocybe insiba കീടങ്ങള്‍, 6 തരം അന്യ ദേശ ഉറുമ്പുകള്‍ കര്‍ഷക മിത്രമായ പ്രാദേശിക ഉറുമ്പുകളെ ഇല്ലാതെയാക്കി. 123 ഇടങ്ങളില്‍ ആഫ്രിക്കൻ ഒച്ചുകള്‍ എത്തി. 31 തരം അന്യ ദേശ മത്സ്യങ്ങള്‍ മറ്റു മത്സ്യങ്ങളെ വളരുവാന്‍ അനുവദിക്കാത്ത ചുറ്റുപാട് ഉണ്ടാക്കി.


മാലിന്യ പ്രശ്നം; ഖര, ജല, വിസര്‍ജ്ജ്യ മാലിന്യ പ്രശ്നം മനുഷ്യര്‍ക്കും മറ്റു ജീവികള്‍ ക്കും മണ്ണിനും ജലാശയങ്ങള്‍ക്കും ബുദ്ധിമുട്ട് വരുത്തിയിട്ടുണ്ട്. നാട്ടിലെ 65 ലക്ഷം കിണറുകളില്‍ മിക്കതും കോളിഫോം ബാക്ടീരിയയുടെ സാനിധ്യം കൊണ്ട് അപകടാവസ്ഥയിലാണ്. സംസ്ഥാനത്ത് പ്രതി ദിനം ഉത്പാദിപ്പിക്കുന്ന10000 ടണ്ണില്‍ കുറയാത്ത ജൈവ മാലിന്യം, ആഴ്ച്ചയില്‍ പുറത്തു വരുന്ന പതിനായിരം ടൺ പ്ലാസ്റ്റിക്ക് കുപ്പകള്‍ കടലിനെ വരെ അശുദ്ധമാക്കി. രാജ്യത്ത് ഏറ്റവും അധികം ആശുപത്രി മാലിന്യങ്ങള്‍ ഉണ്ടാകുന്ന കേരളത്തില്‍ അവയെ പൂര്‍ണ്ണമായി ശുദ്ധീകരിക്കുവാന്‍ കഴിയുന്നില്ല. സ്വീവേജ് വെള്ളം ശുദ്ധീകരിക്കുന്ന കാര്യത്തില്‍ കേരളം ദേശിയ ശരാശരിയെക്കാള്‍ എത്രയോ താഴെയാണ്.


ഒന്നേകാല്‍ കോടി വാഹനങ്ങളുടെ  സാനിധ്യം കേരളത്തെ ഒട്ടേറെ പാരിസ്ഥികമായ ദുരിതങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. അവയുടെ എണ്ണത്തില്‍ പ്രതി വര്‍ഷം പത്തു ലക്ഷത്തില്‍ അധികം വര്‍ധന ഉണ്ടാകുകയാണ്. ഇലക്ട്രോണിക് മാലിന്യ (E-waste) വിഷയത്തിന് പരിഹാരമായിട്ടില്ല എന്ന് ധവള പത്രം സമ്മതിക്കുന്നുണ്ട്.


10 വര്‍ഷത്തില്‍ അധികമായി കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കാലാവസ്ഥ വ്യതിയാനമായി കരുതാം. കേരളം അത്തരം ഒരു ഘട്ടത്തില്‍ എത്തിയിട്ടുണ്ട്. ഹരിത വാതക ബഹിര്‍ ഗമനത്തില്‍ നാട് അനാരോഗ്യ രീതികള്‍ തുടരുന്നു. കഴിഞ്ഞ 42 വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ചൂട് വര്‍ധിച്ചു. Diurnal temp റേഞ്ച് (ഉയര്‍ന്ന ചൂടും താഴ്ന്ന ചൂടും തമ്മിലുള്ള വ്യത്യാസം) കൂടുന്നത്  വലിയ തിരിച്ചടികള്‍ പ്രകൃതിക്ക് ഉണ്ടാക്കുന്നുണ്ട്.


മഴയുടെ തോതില്‍ നേരിയ കുറവ് ഉണ്ടായി. 1965 നു ശേഷം കൂടുതല്‍ കിഴിവ് കാണിക്കുകയാണ്. 100 വര്‍ഷത്തിനുള്ളില്‍ 338mm മഴ കുറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ കുറവ് 15% മാണ്. തെക്ക് പടിഞ്ഞാറന്‍ മഴ കുറയുകയും വടക്ക് പടിഞ്ഞാറന്‍ തുലാ വര്‍ഷം വര്‍ദ്ധിക്കുകയും ചെയ്തു.കാലാവസ്ഥാ വ്യതിയാനം ഏറെ ഉണ്ടായത് വയനാട്, ഇടുക്കി എന്നിവടങ്ങളില്‍. ഇവിടെ വിഷയത്തിൻ്റെ രൂക്ഷത വർദ്ധിക്കുന്നു.


കാര്‍ബണ്‍ ശേഖരത്തില്‍ കേരളത്തിലെ വനങ്ങള്‍ മൂന്നാം സ്ഥാനത്താണ്. ചൂട് കൂടിയതിനാല്‍ നെല്‍ ഉത്പാദന ക്ഷമത കുറയുന്നു. പാരമ്പര്യ ഊര്‍ജ്ജ ശ്രോതസ്സു കൾ ഉപയോഗപെടുത്തുന്നതില്‍ സംസ്ഥാനം ഏറെ പിന്നിലാണ്. 


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment