തിരുവനന്തപുരം ജില്ലയുടെ മറ്റൊരാവാസ വ്യവസ്ഥയും തകർക്കപ്പെടുകയാണ് !


തിരുവനന്തപുരം തെങ്കാശി പാതയിൽ തിരുവനന്തപുരത്തുനിന്ന് 26 കിലോമീറ്റർ പിന്നിടുമ്പോൾ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം സ്ഥിരം യാത്രക്കാർക്ക് അറിവള്ളതാണ്. അന്തരീക്ഷം പെട്ടെന്ന് തണുപ്പുള്ളതായി മാറുന്നത് അവിചാരിതമല്ല.പന്നൽ വിഭാഗത്തിൽപ്പെടുന്ന നിരവധി സസ്യങ്ങൾ,കുറ്റിച്ചെടികൾ,നീർച്ചാലുകൾ, നീർ പക്ഷികൾ,ശുദ്ധജല മത്സ്യങ്ങൾ,ഉഭയ ജീവികൾ ... അങ്ങനെ ജൈവവൈവിധ്യത്തിന്റെ വലിയ ആവാസവ്യവസ്ഥയാണ് ആട്ടു കാലിന് സമീപം മഞ്ഞക്കോട്ട് മൂല.

എന്നാൽ ഈ ഐശ്വര്യങ്ങൾ തകരുകയാണ് എന്നല്ല തകർ ക്കുകയാണ് ചിലർ എന്നു പറയണം അതിനെതിരായി 2017 മുതൽ പ്രദേശത്ത് ഒറ്റപ്പെട്ട സമരങ്ങൾ നടക്കുന്നു.കുന്നിടിച്ച് നീർച്ചാലുകളും നീർമർമറി പ്രദേശങ്ങളും നികത്തുന്നതിനെ തിരെയുള്ള സമരം.

ഒരു രാത്രി യാത്രാമധ്യേ സമരം ചെയ്യുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കമുള്ള ആൾക്കൂട്ടത്തെ കാണുകയു ണ്ടായി.നിർത്തി അന്വേഷിച്ചു.അക്ബർഷാ എന്ന മുൻ പഞ്ചായത്ത് മെമ്പറും പൊതുപ്രവർത്തകനും ആണ് സമര ത്തിന് നേതൃത്വം കൊടുക്കുന്നത്.അദ്ദേഹവുമായി സംസാരിച്ചു.പിറ്റേദിവസം അസ്വസ്ഥമായ മനസ്സുമായി രാവിലെ തന്നെ അവിടെ എത്തി.അക്ബർഷായോടൊപ്പം മണ്ണിട്ട പ്രദേശങ്ങൾ കണ്ടു.ഒഴുക്ക് തടസ്സപ്പെട്ട നീർച്ചാലുകൾ. മരണം പ്രതീക്ഷിച്ചു കഴിയുന്ന മാനത്തു കണ്ണികൾ നിസ്സംഗത യൊടെ എന്നെ നോക്കുന്നതായി തോന്നി!

ഒരു കൂട്ടം പരൽക്കുഞ്ഞുങ്ങൾ വിധി കാത്തുവെച്ച മണ്ണു മല കൾ യന്ത്രങ്ങളിൽ വരുന്നതും കാത്ത് ഒഴുക്ക് നഷ്ടപ്പെട്ട കൈ തോട്ടിൽ നിശ്ചലമായി നിൽക്കുന്നു.

കൽപെരുമാറ്റം കേട്ടപ്പോൾ ഒരു നീർക്കാക്ക പറന്ന് മരക്കൊ മ്പിൽ മാറിയിരുന്നു.കുളക്കോഴികൾ പൊന്തക്കാട്ടിൽ ഒളിച്ചു.          ഇല്ല അവശേഷിക്കുന്ന പച്ച തുരുത്തുകൾ സംരക്ഷിച്ചെ മതി യാകൂ.ഇവിടെ പൂർണമായി മണ്ണിട്ട് നികത്തിയാൽ കിണറുകൾ വറ്റും.കുടിവെള്ളം ഓരു വെള്ളമായി മാറും.ജീവിതം ദുസ്സക മാകും.പശ്ചിമഘട്ടത്തിന്റെ കാവൽക്കാരനും മാർഗ ദർശിയു മായ സാലി പാലോടിനെ വിവരമറിയിച്ചു ,സമരഭൂമിയിലെത്തി പരിസ്ഥിതി പ്രവർത്തകരായ സഞ്ജീവ്,രാജൻ, സലിം പള്ളി വിള,സന്തോഷ് പരപ്പിൽ,ഷഫീഖ് എല്ലാവരും ഒത്തുകൂടി. സമരം മുന്നോട്ടുകൊണ്ടുപോണം.പരിസ്ഥിതി സംരക്ഷണത്തി ന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തണം.

വികസന പ്രവർത്തനങ്ങൾക്കെതിരല്ല നമ്മൾ ആരും.വരും തലമുറയ്ക്കായുള്ള കരുതലാണ് ഈ പ്രകൃതി വിഭവങ്ങൾ .

അതിനെ സംരക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്,

 

 എം ഷിറാസ് ഖാൻ(ചെയർമാൻ )

അഗസ്ത്യമല ബയോസ്ഫിയർ കൺസർവേഷൻ ഫോറം

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment