അറബിക്കടൽ കൊടുങ്കാറ്റുകളെ പ്രാേത്സാഹിപ്പിച്ചിരുന്നില്ല




ഓരോ ദുരന്തവും ഓരോ തരത്തിലാണ് സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്നത്.100 ദിവസത്തെ കോവിഡിന്‍റെ ഭീകരതയെക്കാള്‍ , ബംഗാളികള്‍ക്ക് മണിക്കൂറുകൾക്കുള്ളിൽ  ഉണ്ടായ ദുരന്തം എത്രയോ വലുതായിരുന്നു.ജനുവരിവരിയില്‍ ആരംഭിച്ച നിയോ കൊറോണയുടെ സാന്നിധ്യം ഒരു ലക്ഷം ആളുകളിലേക്ക് പടരുവാന്‍ മാസങ്ങള്‍ എടുത്തു എങ്കില്‍, അഞ്ചു മണിക്കൂറിലെ കാറ്റ് 5 ലക്ഷം ആളുകളെ നേരിട്ട് ബാധിക്കുകയും ഒരു ലക്ഷം കോടിയുടെ നാശ നഷ്ടം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.ഇവയൊക്കെ പ്രകൃതിയുടെ സ്വാഭാവിക പ്രവര്‍ത്തനമാണ് എന്ന് പറയാമെങ്കിലും മനുഷ്യ വര്‍ഗ്ഗത്തെ സമ്പന്തിച്ച് വലിയ തിരിച്ചടികള്‍ തന്നെയാണ്.പ്രകൃതി ദുരന്തങ്ങളെ പാടെ ഒഴിവാക്കുവാന്‍ ആധുനിക മനുഷ്യര്‍ക്ക് കഴിയില്ല.പക്ഷേ കഴിഞ്ഞ കാലങ്ങളില്‍ ദുരന്തങ്ങളുടെ തോത് കുറക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.ഈ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്ന നെതര്‍ലെന്‍ഡ്‌(45% കടല്‍ നിരപ്പിലും താഴെ സ്ഥിതിചെയ്യുന്നു) മാതൃകകളിൽ നിന്ന് കേരളത്തിനു പലതും സ്വീകരിക്കുവാൻ കഴിയും എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.


സമുദ്രങ്ങളില്‍ രൂപപെടുന്ന ചുഴലി(കൊടും കാറ്റുകള്‍) ആവർത്തിച്ചുണ്ടാകാറുണ്ട്. അവയുടെ ഗുണത്തിലും സമയത്തിലും ഒക്കെയുള്ള പ്രത്യേകതകള്‍ കടലിന്‍റെയും കരയുടെയും സ്വഭാവത്തെ ആശ്രയിക്കുന്നു. അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന,കരയുടെയും കടലിന്‍റെയും ചൂടിലെ പരസ്പര വ്യതിയാനം ഒക്കെ കാറ്റിൻ്റെ രീതികളിൽ മാറ്റങ്ങള്‍ ഉണ്ടാക്കും. അതിലൂടെ പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ധിക്കുന്നതായി കാണാം. അത്തരത്തിൽ പെട്ട ഏറ്റവും പുതിയ സംഭവമായിരുന്നു ഒഡിസ്സാ മുതല്‍ ബംഗാള്‍ തീരങ്ങളില്‍ ഉണ്ടായത്. 


ബംഗാള്‍ സമുദ്രത്തില്‍ കൊടും കാറ്റുകളുടെ (cyclone) എണ്ണം പൊതുവെ കൂടുതലാണ്. ലോകത്തുണ്ടായിട്ടുള്ള 35 വന്‍ കാറ്റുകളില്‍ 26 ഉം ബംഗാള്‍ തീരത്ത് സംഭവിച്ചു. അവയില്‍ 42%ബംഗ്ലാദേശിലേക്കും 27% ഇന്ത്യന്‍ തീരത്തേക്കും വീശി അടിച്ചിട്ടുണ്ട്. 1737(ഒക്ടോബര്‍ 11) ലുണ്ടായ ചുഴലിക്കാറ്റിന്‍റെ ശക്തിയില്‍ കടല്‍ 30 അടി മുതല്‍ 40 അടിവരെ ഉയര്‍ന്നു. ആറു മണിക്കൂറിനുള്ളില്‍ 381mm മഴ ഉണ്ടായി. 20000 വള്ളങ്ങളും കപ്പലുകളും ഒഴുകി പോയി. മരണം 3 ലക്ഷത്തില്‍ അധികമായിരുന്നു. പിന്നീടുള്ള കാലത്തും വന്‍ ദുരിതങ്ങള്‍ വരുത്തി വെച്ച കൊടും കാറ്റും പേമാരിയും ആവർത്തിച്ചു റിപ്പോര്‍ട്ട്‌ ചെയ്യപെട്ടു. 1947 നു ശേഷം1967,71,77, 90,96,99 വര്‍ഷങ്ങളില്‍ ദുരിതങ്ങള്‍ ആവര്‍ത്തിച്ചു. ആന്ധ്രപ്രദേശിലെ ദേവി താലൂക്ക് സൈക്ലോണ്‍  (1977)14200 പേരുടെ ജീവന്‍ കവര്‍ന്നിരുന്നു.1999 ലെ ഒഡിഷാ സൈക്ലോണ്‍ 9000 മരണങ്ങൾ വരുത്തിവെച്ചു. 2019 സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റായിരുന്നു ബുൾബുൾ. ജനുവരിയിൽ 'പബുക് ' ഏപ്രിലിൽ 'ഫാനി' (ബംഗാൾ ഉൾക്കടൽ), ജൂണിൽ 'വായു' സെപ്റ്റംബറിൽ 'ഹിക്ക' ഒക്ടോബറിൽ 'ക്യാർ ', മഹ(നാലും അറബിക്കടലിൽ)എന്നിവയായിരുന്നു 12 മാസത്തിനിടയിൽ രൂപം കൊണ്ടവ.


ലോകത്തെ ഏറ്റവും കൂടുതല്‍ ചുഴലി കാറ്റുകള്‍ വീശുന്ന ഇടമായി ബംഗാള്‍ സമുദ്രം മാറിയതിനു ചില കാരണങ്ങള്‍ ഉണ്ട്. അറബി കടലില്‍ കൊടും കാറ്റുകള്‍ പൊതുവെ കുറവാണ്.അറ്റ്ലാന്‍റ്റിക്ക് സമുദ്രത്തില്‍ നിന്നും വരുന്ന കാറ്റുകള്‍,തെക്ക്-പടിഞ്ഞാറന്‍, വടക്ക്-പടിഞ്ഞാറന്‍ പസഫിക് കാറ്റുകള്‍ ,ബംഗാള്‍ ഉള്‍ കടലില്‍ കടക്കുന്നു.സമുദ്രത്തിന്‍റെ കിഴക്ക് കരയായാതിനാലും പശ്ചിമഘട്ടം പോലെയുള്ള മലനിരകള്‍ ബംഗാള്‍ തീരത്ത്  നീണ്ടു കാണാത്തതിനാലും വലിയ വേഗത്തില്‍ കാറ്റ് കരയില്‍ വീശി അടിക്കും.അറബി കടലില്‍ പൊതുവേ കൊടും കാറ്റുകള്‍ കുറവാണ്.കടലിന്‍റെ ഉപ്പു രസം അവിടെ  ബംഗാള്‍ ഉള്‍കടലിലും കൂടുതലാണ്.അറബി കടലിനു മുകളില്‍ വീശുന്ന ദൈനം ദിന കാറ്റുകള്‍ക്ക് വേഗത കൂടുതലും എന്നാല്‍ ബംഗാള്‍ സമുദ്രത്തില്‍ കുറവുമാണ് . അതു കൊണ്ട് വെള്ളത്തിന്‍റെ ചൂട് പൊതുവെ കിഴക്കന്‍ തീരത്ത് അധികമായി കാണാം. കേരളത്തില്‍ കൊടുംകാറ്റുകള്‍ വീശി അടിക്കാതിര്‍ക്കുവാന്‍  അറബിക്കടലിൻ്റെ പ്രത്യേകതകൾ സഹായകരമാണ്.


ഇടവ പാതിയില്‍ നാടിനു കിട്ടുന്ന മഴയുടെ തോത് വളരെ കൂടുതലാണെങ്കിലും നാശം വിതക്കാത്ത അളവില്‍, ജൂണ്‍ ഒന്നു മുതല്‍ 120 ദിവസത്തേക്ക്  ഏറിയും കുറഞ്ഞും മഴ നമുക്കു ലഭിച്ചു വന്നിരുന്നു. അതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇടവമാസത്തെ മേഘങ്ങള്‍ പൊതുവെ വലിപ്പത്തില്‍ ചെറുതും എണ്ണം കൊണ്ട് കൂടുതലും ആയിരുന്നതിലാണ്. വര്‍ദ്ധിച്ച ചൂട് ബാഷ്പീകരണത്തില്‍ ഉണ്ടാക്കിയ മാറ്റം വലിയ മേഘങ്ങളുടെ രൂപീകരണത്തിന് കാരണമായി. അത്തരം മേഘങ്ങളേ കൂമ്പാര മേഘങ്ങള്‍ (Cumulonimbus)എന്ന് വിളിക്കുന്നു. 8 km വരെ വലിപ്പമുള്ള മേഘങ്ങളില്‍ ഐസിന്‍റെ സാനിധ്യം ഉണ്ടാകാം. ഇടവ പാതിയില്‍ പരിചിതമല്ലാത്ത ഇടിമിന്നല്‍ കാണുവാനുള്ള കാരണവും ഇത്തരം മേഘങ്ങള്‍ ആണ്. ഈ സാഹചര്യങ്ങളിൽ, മേഘ വിസ്ഫോടനം എന്ന് വിളിക്കുന്ന Cloud Buster പ്രതിഭാസവും ഇടവപാതി മഴയില്‍ ഉണ്ടാകാം എന്നു ശാസ്ത്ര ലോകം പറയുമ്പോള്‍, കേരളം അപകട സോണിലേക്ക് എത്തി കഴിഞ്ഞു എന്ന് മനസ്സിലാക്കണം.


Am-phen കൊടും കാറ്റ് ബംഗാളില്‍ വരുത്തി വെച്ച ലക്ഷം കോടിയുടെ നഷ്ട്ടവും 72 ലധികം ജീവഹാനിയും കേരളത്തിനു കൂടിയുള്ള താക്കീതായി മാറണം. വരുന്ന മഴക്കാലത്തും കേരളത്തില്‍ വര്‍ധിച്ച മഴ ഉണ്ടാകും എന്ന വാര്‍ത്ത‍ നാടിനെ തെല്ലൊന്നുമല്ല വ്യാകുല പെടുത്തുന്നത്. പക്ഷേ ഭരണ കർത്താക്കളുടെ പ്രകൃതി സംരക്ഷണത്തിലെ നിഷേധാത്മകത പഴയതിലും കുറയാത്ത അളവിൽ നിലനിർത്തുയണാവർ.
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment