ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ് 




മൂന്നാർ: മൂന്നാർ മത്താപ്പ് പ്രദേശത്ത് നിന്നും പന്നൽ ചെടികൾ മുറിച്ച് കൊള്ളയടിക്കാൻ ശ്രമിച്ച ആറ് പേരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. ജി തങ്കരാജൻ, ജി ആൽബെർട്, പി മാരിമുത്തു, എസ് സോളമൻ, എസ് സെൽവം, പി രാജ എന്നിവരാണ് അറസ്റ്റിലായത്. ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരണമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്‌. സംസ്ഥാനത്ത് ആദ്യമായമാണ് ഈ നിയമപ്രകാരം അറസ്റ്റ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.


Cyathea Crinite എന്ന, പ്രാദേശികമായി പന്നൽ എന്നറിയപ്പെടുന്ന ചെടിയാണ് ഇവർ കൊള്ളയടിക്കാൻ ശ്രമിച്ചത്. ഒരു ആയുർവേദ കമ്പനിക്ക് മാറുന്നുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇവർ ഇത് മുറിക്കാൻ ശ്രമിച്ചത്. ഗുഡാർവിള ഡിവിഷനു കീഴിലുള്ള കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷനിൽ നിന്നാണ് ഇവർ മരം മുറിച്ചിരുന്നത്. ഇതിന്റെ മറവിലാണ് പന്നലും വെട്ടിമാറ്റിയത്.


International Union of Conservative of Nature (IUCN) ചുവന്ന പട്ടികയിൽ പെടുത്തിയിട്ടുള്ള വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് Cyathea Crinite. കടൽ നിരപ്പിൽ നിന്നും ഏകദേശം 1500 മുതൽ 2000 അടിവരെ ഉയരത്തിൽ മാത്രമുള്ള അപൂർവ പ്രദേശങ്ങളിൽ മാത്രമാണ് ഇവ ഒരു മരമായി വളരാറുള്ളു. പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലുമാണ് പ്രധാനമായും കണ്ട് വരുന്നത്. 


ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം കേസെടുത്ത പ്രതികളെ ദേവികുളം മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇവർ കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും അടക്കേണ്ടി വരും. 2002 ൽ  പ്രാബല്യത്തിൽ വന്ന ജൈവവൈവിധ്യ സംരക്ഷണ നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായാണ് ഒരു കേസെടുക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment