ഇരുളിന്റെ മറവിൽ പൊതുപ്രവർത്തകന് നേരെ ഗുണ്ടാ ആക്രമണം




വാഴയൂരിലെ പൊതുപ്രവർത്തകനും, സേവ് വാഴയൂർ ചെയർമാനുമായ പി.പി അബ്ദുൽ അസീസിന് നേരെ ആക്രമണം. ആക്രമണത്തിൽ  ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആയിരുന്നു ആക്രമണം ഉണ്ടായത്.


ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് നടന്നു വരമ്പോഴാണ് ഇരുളിന്റെ മറവിൽ നിന്നും അക്രമണം ഉണ്ടായത്. ഉടനെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും , പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.


അക്രമണത്തെ വാഴയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് ശക്തമായി അപലപിച്ചു. പ്രതിഷേധ യോഗം പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് സി.ബാവ അധ്യക്ഷ്യം വഹിച്ചു. പി. കെ.സി അബ്ദുറഹിമാൻ മാസ്റ്റർ ,പി.എം.എ ശമീർ ,പി.വി ഇബ്രാഹീം മാസ്റ്റർ, പി.കെ അബ്ദുറഹിമാൻ മാസ്റ്റർ, വി. കുഞ്ഞാമു, പി.വി മജീദ് മാസ്റ്റർ, കെ.പി അബ്ദുൽ അസീസ്, എം.കെ മൂസാ ഫൗലദ്, കെ.സി അബ്ദുൽ അസീസ്, എം.ഇ അസീസ്, കെ.കെ .എം ശാഫി, പി.സി ബഷീർ, കെ.പി കുട്ട്യാലി പ്രസംഗിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment