തദ്ദേശ തെരഞ്ഞെടുപ്പിൽ പരിസ്ഥിതിയെ പുൽകി മത്സരിച്ച സ്ഥാനാർത്ഥിക്ക് മിന്നും ജയം




അടൂര്‍: പ്ലാസ്‌റ്റിക്‌ കട്ടൗട്ടും പോസ്‌റ്ററുകളും പൂര്‍ണമായും ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട സി.പി.എം. സ്ഥാനാർത്ഥി ബാബു ജോണ്‍ വിജയിച്ചത്‌ റെക്കോഡ്‌ ഭൂരിപക്ഷത്തോടെ‌. വിജയിക്കാൻ വേണ്ടത് പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തിലുള്ള കട്ടൗട്ടും പോസ്‌റ്ററുകളും അല്ലെന്ന് ഓർമ്മപ്പെടുത്തുകയാണ് ഇദ്ദേഹം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് കൂടുതൽ പേരിലേക്ക് എത്തേണ്ടതുണ്ട്.


ഏഴംകുളം പഞ്ചായത്ത്‌ രണ്ടാം വാര്‍ഡിലാണ്‌ ബാബു ജോണ്‍ മത്സരിച്ചത്‌. പോസ്‌റ്റല്‍ വോട്ടുകള്‍ ഉള്‍പ്പടെ 705 വോട്ട്‌ കരസ്‌ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസിലെ ജോസഫിന്‌ 139 വോട്ടും ബി.ജെ.പിയിലെ രജി കുമാറിന്‌ 119 വോട്ടും സ്വതന്ത്രയ്‌ക്ക്‌ ആറു വോട്ടും ലഭിച്ചു. 


പരിസ്‌ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബാബു ജോണിന്റെ പ്രചാരണം വ്യത്യസ്തമായിരുന്നു. ബാബു ജോണ്‍ പരിസ്‌ഥിതി പ്രവര്‍ത്തകനാണ്‌. പരിസ്‌ഥിതി സംരക്ഷണ സന്ദേശവും കൂടി ഉള്‍ക്കൊണ്ടാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌.


അദ്ദേഹത്തെ കുറിച്ച് ഗ്രീൻ റിപ്പോർട്ടർ നേരത്തെ പ്രസിദ്ധീകരിച്ച വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക: http://greenreporter.in/main/details/story-babu-john-1607359183

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment