ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം ശക്തമായ കാറ്റാകുന്നു; കേരള തീരത്തും ജാഗ്രത




തെക്കു പടിഞ്ഞാറൻ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും ന്യൂന മർദ്ധം കാറ്റായി 13 Kmph വേഗത്തിൽ ട്രിംകോമാലിയിലേക്കു നീങ്ങുകയാണ്. കന്യാകുമാരിയിൽ നിന്നും 860 km കടന്ന് ന്യൂന മർദ്ധമായി ഇന്ത്യൻ തീരത്തേക്ക് ഡിസംബർ 2 ന് എത്തും. അതിൻ്റെ വേഗത 75 to 95 Kmph ഉണ്ടാകും. ഡിസംബർ 3ന് അത് തമിഴ്നാട്, കേരളം തീരത്തു വീശും.  


ഡിസംബർ 2 -  45 to 65 Kmph വേഗത്തിൽ കാറ്റ് മാന്നാർ ഉൾക്കടൽ, തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും തെക്കൻ തീരങ്ങളിൽ വീശും.


ഡിസംബർ 3 - 55 മുതൽ 75 Kmph വേഗത്തിൽ കാറ്റ് മാന്നാർ ഉൾക്കടൽ, കന്യാകുമാരി, ലക്ഷ ദ്വീപ്, മാല ദ്വീപ് എന്നിവിടങ്ങളിൽ എത്തും..


ഡിസംബർ 4 - കാറ്റ്  80 മുതൽ 90 Kmph വേഗത്തിൽ മാന്നാർ ഉൾക്കടൽ, കന്യാകുമാരി,ലക്ഷ ദ്വീപ്, മാല ദ്വീപ് എന്നിവിടങ്ങളിൽ


അതിൻ്റെ ഭാഗമായി ഡിസംബർ 2 മുതൽ 4 വരെ അറബിക്കടൽ ക്ഷുഭിതമാകും. സമാനമായ അശാന്തി ബംഗാൾ കടലിലും ഉണ്ടാകാൻ സാധ്യതയുണ്ട്.


തെക്കൻ കേരളത്തിൽ വൻ തോതിലും മറ്റു ജില്ലകളിൽ മിതമായ തോതിലും മഴ ലഭിക്കുന്നതാണ്. പശ്ചിമ ഘട്ടത്തിൽ കുറേ കൂടി ശക്തമായ കാറ്റാേടു കൂടിയ മഴക്ക് വർധിച്ച അവസരമൊരുങ്ങുന്നു എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 


ഇടുക്കി ഡാമിലെ ജല സംഭരണിയുടെ 85% നിലവിൽ നിറഞ്ഞിരിക്കുകയാണ്. പമ്പയിലെ ഡാമുകളിലും മോശമല്ലാത്ത നിലയിൽ വെള്ളം എത്തിയിട്ടുണ്ട്.വർധിച്ച മഴയുടെ സാന്നിധ്യം മറ്റു വിഷയങ്ങൾ ഉണ്ടാകാത്ത വിധം കൈകാര്യം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറെടുത്തിട്ടുണ്ട് എന്നു കരുതാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment