ഖനന കൊള്ളയും അനുബന്ധ സ്ഫോടനങ്ങളും കേരള സർക്കാരിനു സംഗീതമയമാണ് !




സ്ഫോടനം വഴിയുള്ള ഖനനം നടത്തുവാൻ മൈനിംഗ്-ജിയോളജി വകുപ്പ് , പാേലീസ് , ജില്ലാ - ഭരണകൂടം,Petrol and Explosive Saftey Organisation (PESO) എന്നിവരുടെ അനുവാദം ലഭിക്കണം.ലൈസൻസ് നൽകുന്നത് കേന്ദ്ര സർക്കാർ സ്ഥാപനമായ Petrol and Explosive Saftey Organisation ആയിരിക്കും.


സ്ഫോടനം ഉണ്ടാക്കുവാൻ അമോണിയം നൈട്രേറ്റ് മിശ്രിതം (Amonium Nitrate Mixtures)സാധാരണ ഡിറ്റൊനെറ്റർ,വൈദ്യുതി ഡിറ്റൊനെറ്റർ (Electric Detonators 6 3 MSDD),സുരക്ഷിതമായ കോയിൽ(Safety fuse 6 3 Blue sump fuse coils), NONEL (Non-Electric Detonator)എന്നിവ ഉപയോഗിക്കുവാൻ അനുവദിക്കാറുണ്ട്.ഇതിൽ അമോണിയം നൈട്രേറ്റ് +ഡീസൽ മിശ്രിതം ഉപയോഗിക്കുവാനായി (Amonium Nitrate fuel Oil Mix.(ANFO) ലൈസൻസ് സമ്പാദിക്കുന്നവർ കുഴമ്പ് പരുവത്തിലുള്ള (SIurry) ലാഭത്തെ മുൻനിർത്തി വ്യാപകമായി കൈകാര്യം ചെയ്യുന്നു.


സ്ഫാേടനം നടത്തിയുള്ള ഖനനത്തിൽ കുഴിക്കുന്ന കുഴികളുടെ വിസ്താരം 33 mm വരെയാകാം.രണ്ടു കുഴികൾ തമ്മിലുള്ള അകലം O.75 മീറ്റർ.ആഴം 2.4 മീറ്റർ.ഓരോ കുഴിയിലും O.375 kg സ്ഫോടക വസ്തുക്കൾ (3 stick/Hole ie Charge/Hole 0.125 kg/stick).കുഴികൾ Zig-zag രൂപത്തിൽ.സ്ഫോടനത്തിലൂടെ 0.5 x 0.75 x 2.4 x 2.5 = 2.25 MT പാറ പൊട്ടി മാറും.കാര്യക്ഷമത 90% ആയിരിക്കണം.അതുവഴി ഒരു കുഴി യിൽ നിന്ന് 2 ടൺ പാറ (90% of 2.25 MT) ലഭിക്കും.ഒരു കിലോ സ്ഫോടന സാമഗ്ര ഹികളിലൂടെ 4 ടൺ പാറ ഇളക്കി എടുക്കാം.16 മീറ്റർ നീളത്തിലും 30 മീറ്റർ വീതി യിലും 6 മീറ്റർ ആഴത്തിലും 2.5 മീറ്റർ താഴെ നടത്തുന്ന സ്ഫോടനത്താൽ  7200 മെട്രിക്ക് ടൺ പാറ ലഭ്യമാണ്. 


ഖനനം  നടത്തുന്ന യൂണിറ്റുകളിൽ മൈനിംഗ് മാനേജർ,ബ്ലാസ്റ്റ്മാൻ എന്നിവർ ഉണ്ടായിരിക്കണം എന്നാണ് നിയമം.മൈനിംഗ് മാനേജരുടെ പൂർണ്ണ മേൽ നാേട്ടത്തി ലായിരിക്കണം ഖനനം നടക്കേണ്ടത്.ബ്ലാസ്റ്റ്മാനാണ് സ്ഫോടനത്തിനുള്ള ഉത്തര വാദിത്തം.അയാൾക്ക് പരിചയസമ്പന്നത തെളിയിക്കുന്ന യോഗ്യത ഉണ്ടായിരി ക്കണം.സ്ഫോടന വസ്തുക്കളുടെ സൂക്ഷിക്കലും കൈകാര്യവും അയാളുടെ ചുമതലയാണ്.


മൈനിംഗ് മാനേജരാകുവാനുള്ള മിനിമം യോഗ്യത ഡിഗ്രി/ഡിപ്ലോമ മൈനിംഗ് (എഞ്ചനീയറിംഗ്),ജിയോളജി മുതലായ വിഷയങ്ങൾ പഠിച്ചിരിക്കണം.Occupational Safety and Health Administration (OSHA)പോലെയുള്ള സർട്ടിഫിക്കേഷൻ, Mine Safety and Health Administration (MSHA) നൽകുന്ന അംഗീകാരം (തുല്യമായ യോഗ്യതകൾ)മാനേജർ ജോലി ചെയ്യുവാൻ വേണ്ടതാണ്.കേരളത്തിൽ മൈനിംഗ് മാനേജ്മെൻ്റ് തൊഴിലിന് ഉതകുന്ന കോഴ്സുകൾ ഇല്ല എന്നാണ് അറിവ്.ചിദംബര ത്തുള്ള അണ്ണാമലൈ സർവ്വകലാശാല ഈ രംഗത്തുണ്ട്.സംസ്ഥാനത്തെ അധികൃത മായി പ്രവർത്തിക്കുന്ന 723 ഖനന സ്ഥാപനങ്ങളിൽ എത്ര ഇടങ്ങളിലാണ് മൈനിംഗ് മാനേജർ ഉള്ളത് എന്ന ചോദ്യം ഉന്നയിക്കുവാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. അനധികൃതമായി പ്രവർത്തിക്കുന്ന 10000 യൂണിറ്റുകളെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലൊ.


2014ലെ നിയമസഭ പരിസ്ഥിതി സമിതി, പാറ ഖനനത്തിലെ വെടിമരുന്ന് ഉപയോഗി ക്കുന്നതുമായി ബന്ധപ്പെട്ട് അനുഭവങ്ങൾ വിവരിച്ചിട്ട് 7 വർഷവും കുറച്ചു ദിവസവും കഴിഞ്ഞു(2014 ജൂൺ 18).പാറ പൊട്ടിക്കുവാനുള്ള ലൈസൻസ് നൽകുന്നതിനു മുൻപ് SP, DFO എന്നിവരുടെ റിപ്പോർട്ട്,Fire and Rescue Service, RDO യുടെ അനുവാദം എന്നിവക്കു ശേഷമാണ് സ്ഫോടന ലൈസൻസ് നൽകേണ്ടത്. സ്ഫോടന വസ്തുക്കൾ സ്വീകരിക്കൽ,സൂക്ഷിക്കൽ,കൈകാര്യം ചെയ്യൽ , എത്ര മാത്രം ഉപയോഗിച്ചു എന്നീ കാര്യങ്ങളിൽ കുത്തഴിഞ്ഞ രീതിയാണെന്ന് പരിസ്ഥിതി സമിതിയുടെ പന്ത്രണ്ടാമത് ഖണ്ണികയിൽ പറഞ്ഞിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു.


സ്ഫോടന വസ്തുക്കൾ ലാഘവത്തൊടെ കൈകാര്യം ചെയ്യുന്നതിനാൽ അപകടം ക്ഷണിച്ചു വരുത്തും.അതിനാൽ സംസ്ഥാന പോലീസിൻ്റെ എക്സ്പ്ലോസിവ് വിഭാഗം മാസത്തിലൊരിക്കൽ എല്ലാ ക്വാറികളിലും സന്ദർശനം നടത്തണമെന്ന് നിഷ്ക്കർശി ച്ചു.എന്നാൽ അതി ഗുരുതരമായ തരത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിലും വൻ തോതിൽ സ്ഫോടന വസ്തുക്കൾ ശേഖരിച്ചിരിക്കുന്നു.ജലാറ്റിൻ,അമോണിയം നൈട്രേറ്റ് എന്നിവയുടെ വരവും ഉപയോഗവും പശ്ചിമഘട്ട ഗ്രാമങ്ങളെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്.. 


കർണ്ണാടകയിലും ആന്ധ്രയിലും തമിഴ്നാട്ടിലും ഖനന രംഗത്തുണ്ടാകുന്ന പൊട്ടി തെറികൾക്ക് അനധികൃത സ്ഫോടന പദാർത്ഥങ്ങൾ കാരണമാണ്.വടക്കാഞ്ചേ രിയിലും ഇതേ സംഭവം ആവർത്തിച്ചു.പത്തനംതിട്ട ജില്ലയിലെ ഏറ്റവുമധികം ഖനനങ്ങൾ നടക്കുന്ന കലഞ്ഞൂർ പഞ്ചായത്തിൻ്റെ കിഴക്കൻ ഗ്രാമത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്ഫോടന വസ്തുക്കൾ നമ്മുടെ സർക്കാരിന് വേവലാതി ഉണ്ടാക്കിയില്ല.ഭീകരവാദികൾ നിയന്ത്രിക്കുന്ന മയക്കു മരുന്ന്,മറ്റു കള്ള ക്കടത്തുകൾ എന്നിവയുമായി ബന്ധപ്പെട്ടു തന്നെയാണ് സ്ഫോടന വസ്തു കൈ മാറ്റങ്ങൾ നടക്കുന്നത് എന്ന് പകൽ പോലെ വ്യക്തമാണ്.


കേരളത്തിൻ്റെ സമാന്തര സാമ്പത്തിക ലോകത്തെ നിയന്ത്രിക്കുന്ന ഖനന മുതലാളി മാരെ കണ്ണിൻ്റെ കൃഷ്ണമണി കണക്കെ സംരക്ഷിക്കുന്ന സംസ്ഥാന ക്യാബിനറ്റ്, ഉദ്യോഗസ്ഥ പട,രാഷ്ട്രീയ പാർട്ടികൾ, മത, ജാതി സംഘടനകൾ എന്നിവർക്ക് അനധികൃത ഖനനവും അതിൻ്റെ നിയമ ലംഘനങ്ങളുടെ വൻ സ്ഫോടന ശബ്ദവും സംഗീതം പോലെ ഇഷ്ട്ടമാണ്.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment