കത്തുകയും മുങ്ങുകയും ചെയ്യുന്ന കൊച്ചി വികസനക്കാരുടെ സൃഷ്ടി -




ഭാഗം 1.

 

ഒരു പ്രത്യേക സ്ഥലത്തും സമയത്തും ആവശ്യമില്ലാത്തതും ഉപയോഗ ശൂന്യവുമായ ഏതു വസ്തുക്കളേയും പദാർത്ഥ ങ്ങളെയും അല്ലെങ്കിൽ ഉപോൽപ്പന്നങ്ങളെയും മാലിന്യം എന്ന് നിർവചിക്കാം.കേരളം മാലിന്യ സംസ്കരണ വിഷയത്തിൽ നാണക്കെടുകയാണ്.

"സുഭിക്ഷ കേരളം സുന്ദര കേരളം" എന്ന ആശയത്തെ മുൻ നിർത്തി കേരള സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ മാലിന്യ സംസ്കരണം,ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍ കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നവർ പറയുന്നു .

പുറം തള്ളപ്പെടുന്ന ഖര-ദ്രവ മാലിന്യത്തിന്റെ ബാഹുല്യം, ഭൂഗര്‍ഭ ജലത്തില്‍ കക്കൂസ് മാലിന്യം കലരുന്നത്, വ്യവസായ ങ്ങള്‍ പുറപ്പെടുവിക്കുന്ന മാലിന്യങ്ങള്‍,റോഡുകള്‍ക്ക് ഉള്‍ ക്കൊള്ളാന്‍ കഴിയുന്നതിനും ഉപരിയായ വാഹന ഗതാഗതം, രാസവളത്തിന്റേയും കീടനാശിനികളുടെയും വിവേചനരഹി തമായ പ്രയോഗങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ പരിസ്ഥി തിയെ ഗുരുതരമായി ബാധിക്കുന്നു.

കാർഷികാവശിഷ്ടങ്ങള്‍,ഭക്ഷ്യാവശിഷ്ടങ്ങള്‍,ഇലക്ട്രോ ണിക് മാലിന്യങ്ങൾ,ആശുപത്രി മാലിന്യങ്ങൾ,വ്യാവസായിക മാലിന്യങ്ങൾ,നഗര മാലിന്യങ്ങള്‍ എന്നിവയാണ് മാലിന്യ ഉറ വിടങ്ങളില്‍ മുഖ്യമായും ഉൾപ്പെടുന്നത്.

"മനുഷ്യ വര്‍ഗ്ഗത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിന് വേണ്ടി യുള്ള ജനകീയ മുന്നേറ്റങ്ങളുടെ ഫലമായി തോട്ടിവേല ഏന്ന മനുഷ്യത്വരഹിതമായ ശുചീകരണരീതി പൂര്‍ണ്ണമായും നിര്‍ത്ത ലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം". "രാജ്യത്തെ മൂന്ന് വെളിയിട വിസര്‍ജ്ജന രഹിത സംസ്ഥാനങ്ങ ളിൽ ഒന്നാണ് കേരളം " മുതലായ വിവരണങ്ങൾ നമുക്കു നൽ കുന്നത് കേരള സർക്കാരാണ്. ഈ വിവരണങ്ങൾക്കൊപ്പം  കൊച്ചിയുടെ മാലിന്യ കൂമ്പാരവും പുകഞ്ഞു പൊന്തുകയാണ്.

വ്യക്തിപരമായ ശുചിത്വത്തിന്റെ(പ്രാഥമിക)ലക്ഷ്യം മലയാളി കൈവരിച്ചിട്ടുണ്ടെങ്കിലും അതിനു പുറത്തുള്ള ശുചിത്വ അന്തരീക്ഷം സംസ്ഥാനത്തു വളരെ മോശമാണ്.ഇതിൽ പരിതപിക്കാത്ത ഭരണകൂടം ശുദ്ധവായു,ശുദ്ധജലം,ശബ്ദ നിയന്ത്രണം മുതലായ സേവനം ജനങ്ങൾക്കു നൽകുന്ന വിഷയങ്ങളിൽ പരാജയപ്പെടുകയാണ്.ആർട്ടിക്കിൾ 21 പ്രകാരം ശുദ്ധമായ അന്തരീക്ഷം ഓരോ പൗരന്റെയും മൗലി കാവകാശവും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും പൊതു ജനാരോഗ്യം നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് പ്രാദേശിക അധികാരികളും സംസ്ഥാന അധികാരികളും ഉറപ്പാക്കേണ്ട തുമുണ്ട്.

രാജ്യത്തെ പ്രമുഖ തുറമുഖ നഗരമായ കൊച്ചിയുടെ മുഖ്യ വിഷയമായ കുടി വെള്ള പ്രശ്നം ഇന്നും പരിഹരിക്കപെട്ടിട്ടില്ല. വേമ്പനാട്ടു കായലിന്റെ വിസ്തൃതിയിൽ 70% കുറവുണ്ടായി. കനാലുകൾ അഴുക്കു ചാലുകളാണ്.കൊതു കുശല്യത്തിന് കുറവില്ല.മഴക്കാലത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.മാലിന്യ സംസ്കരണത്തിലെ പ്രതിസന്ധി നഗരത്തെ ഡൽഹിയുടെ വായു നിലവാരത്തിലെത്തിച്ചു.കൊച്ചി പോലെയുള്ള നഗരം ഈ അവസ്ഥയിൽ എത്തിയിട്ടും വികസനത്തിന്റെ വമ്പൻ സാധ്യതകളെ പറ്റി സംസാരിക്കുന്ന സർക്കാർ ശുചിത്യമെന്ന പ്രാഥമിക വിഷയത്തെ  മടികൂടാതെ തമസ്ക്കരിക്കുകയാണ്.

 

തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment