ചുട്ടു പൊളളുന്ന കേരളത്തിലെ പൊങ്കാല അടുപ്പുകൾ




കാലാവസ്ഥ ദുരന്തം വലിയ നിലയിൽ കേരളത്തെ പ്രതികൂല മായി ബാധിച്ചു കഴിഞ്ഞു.രാജ്യത്തെ ഏറ്റവും നല്ല വായു മണ്ഡലം ഉള്ള പത്തനംതിട്ട ജില്ലയിൽ പാേലും അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി കടന്നിരിക്കുന്നു.കാസർഗോഡ് മുതൽ പാലക്കാടു വരെ വലിയ നിലയിൽ കാടു കത്തുകയാണ്. പുനലൂരിലും പാലക്കാടും കാട്ടിയിട്ടുള്ള വൻ ഊഷ്മാവ് ഇന്ന് മറ്റു സ്ഥലങ്ങളിലും സാധ്യമായിക്കഴിഞ്ഞു.ചൂട് ഇനിയും തുടരും.വേനൽ മഴക്കു സമയമായിട്ടില്ല.ഈ ചുറ്റുപാടുകളിലും തിരുവനന്തപുരം നഗരത്തിലെ പൊതു നിരത്തുകളിൽ 25 ലക്ഷം അടുപ്പുകൾ പകൽ സമയത്ത് ചൂട്ടുകളെ ഇന്ധനമാക്കി കത്തിക്കുന്നതിനു പിന്നിലെ അന്തരീക്ഷ മലിനീകരണത്തെ (ചൂടും പുകയും ഹരിത വാതകവും)കണ്ടില്ല എന്നു നടിക്കുന്നു സർക്കാർ,കോർപ്പറേഷൻ സംവിധാനങ്ങൾ.മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും മത ചടങ്ങുകളെ ഏതറ്റം വരെയും പിൻ തുണക്കാൻ കാട്ടുന്ന താൽപ്പര്യം വിശ്വാസികൾക്കും പൊതു സമൂഹത്തിനും ഗുണപരമല്ല.

 

വിശ്വാസത്തെ ബഹുമാനിച്ചു കൊണ്ടു തന്നെ സർക്കാരും മാധ്യമങ്ങളും ആചാരങ്ങളെ വാനോളം പിൻതുണക്കുന്ന രീതി യൂറോപ്യൻ രാജ്യങ്ങൾ മുൻപെ തിരുത്തിയിട്ടുണ്ട്.കാളപ്പോരിന്റെ നാട്ടുകാർ അത് ഉപേക്ഷിച്ചതിനെ ലോകം അവരെ അഭിനന്ദിച്ചിട്ടെയുള്ളു. ബലിയും തൂക്കവും മറ്റും പ്രതീകാത്മകമാക്കാൻ മലയാളിക ളും മടിച്ചില്ല.കാലാവസ്ഥയിൽ സംഭവിച്ച മാറ്റം നമ്മുടെ ചടങ്ങു കളിലും പുതിയ മാറ്റങ്ങൾ ഉണ്ടാക്കണം.അതു തന്നെയാ കണം നല്ല വിശ്വാസിയുടെ സമീപനം.

 

ദേവാലയങ്ങളുടെ ആചാരങ്ങൾ സ്വകാര്യ ഇടങ്ങളിൽ നിന്ന് തെരുവുകളിൽ എത്തുന്നത് നാട്ടിൽ പുതിയ കാര്യമല്ല.കത്തി കാളുന്ന ചൂടു കാലത്ത് 50ച.km ൽ 25 ലക്ഷം വരെ ചൂട്ടുകൾ വെച്ച് അടുപ്പുകൾ കത്തിക്കുന്നതിലൂടെ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ എന്തൊക്കെയാകും എന്ന് ജന ങ്ങളോടു പറയാൻ കേരള മലിനീകരണ വകുപ്പിന് ഉത്തര വാദിത്തമുണ്ട്.

 

ഒരു കിലൊ ഗ്രാം വിറകു കത്തുമ്പോൾ 500 ഓളംഗ്രാം കാർബ ൺ പുറത്തു വരും.അത് അന്തരീക്ഷത്തിലെ ഓക്സിജനുമാ യി ചേർന്ന്1.6 മുതൽ1.8 കി.ഗ്രാം കാർബൺ ഡൈ ഓക്സൈ ഡ് ആയി അന്തരീക്ഷത്തിൽ വ്യാപിക്കും.കുറഞ്ഞത് 25 ലക്ഷം അടുപ്പുകൾ.ഓരോ അടുപ്പിലും അരക്കിലൊ വിഭവം കത്തു മെന്ന് കരുതിയാൽ 22.5 ലക്ഷം കി.ഗ്രാം കാർബൺഡൈ ഓക് സൈഡ് പൊങ്കാല അടുപ്പുകളിൽ നിന്നു പുറത്തുവരും. അതിനൊപ്പമാണ് Particular Matter(PM)2.5,10 എന്നിവയുടെ പുറം തള്ളൽ അന്തരീക്ഷ മലിനീകരണം കൂട്ടുന്നതിനവസരം ഒരുക്കുന്നത്.

 

കേരളം അത്യപൂർവ്വമായ ചൂടിനാൽ വെന്തുരുകി നിൽക്കു മ്പോൾ,ആചാരത്തിന്റെയും സ്ത്രീകളുടെ പ്രത്യേക അവകാ ശങ്ങളുടെയും പേരിൽ പൊതുനിരത്തുകളിൽ കാൽ ലക്ഷം അടുപ്പുകൾ കത്തിക്കുന്നതിനെ നൂറിൽ നൂറു മാർക്കു നൽകി പിന്തുണക്കുവാൻ സർക്കാരും കോർപ്പറേഷനും മാധ്യമങ്ങളും മത്സരിക്കുകയാണ്.

 

പ്രകൃതിയെ അടുത്തറിയുവാൻ പഠിപ്പിച്ചിട്ടുള്ള ചടങ്ങുകൾ തന്നെ മാറിയ കാലത്തെ തിരിച്ചറിയാൻ മറക്കുന്നത് ആശ്വാസ കരമല്ല.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment