മനുഷ്യ മൃഗ സംഘർഷം ഒഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥ പുനക്രമീകരണം കൊണ്ട് സാധ്യമാകുമൊ?




മനുഷ്യ-വന്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ  പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനും അടിയന്തര ഇടപെ ടലുമായി വനം വകുപ്പിൽ സമഗ്ര പരിഷ്‌കരണം വരുന്നു. ശുപാർശ പൊതുഭരണ വകുപ്പിന്റെ അനുമതിയോടെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു എന്നാണ് വാർത്ത.

സംസ്ഥാനത്തെ വനം സർക്കിളുകളുടെ എണ്ണം 8 ആക്കി കുറച്ചും 3 തട്ടുകളായി പ്രവർത്തിക്കുന്ന വിഭാഗങ്ങളെ ഏകോ പിപ്പിക്കുന്നതാണ് പ്രധാന നിർദ്ദേശം.5 ടെറിട്ടോറിയൽ,3

വൈൽഡ് ലൈഫ്,3 സാമൂഹിക വനവൽക്കരണ വിഭാഗങ്ങ ളിലായി 11 കൺസർവേറ്റർമാരുടെ കീഴിലാണ് വനം വകുപ്പി ന്റെ നിലവിലെ പ്രവർത്തനം നടക്കുന്നത്.ഇനി 8 കൺസർവേ റ്റർമാരുടെ കീഴിലായി പരിഷ്‌കരിക്കും.കണ്ണൂർ,കോഴിക്കോട്, പാലക്കാട്,തൃശൂർ,എറണാകുളം,കോട്ടയം,കൊല്ലം, തിരുവന ന്തപുരം കേന്ദ്രമാക്കിയായിരിക്കും സിഎഫുമാരുടെ തസ്തിക പുനഃക്രമീകരിക്കുക.നോർത്ത്,സൗത്ത്,സെൻട്രൽ എന്നി ങ്ങനെ 3 മേഖലകൾക്കായി ചീഫ് കൺസർവേറ്റർമാരും ഉണ്ടാകും.

തിരുവനന്തപുരം,ശെന്തുരുണി ഭാഗങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം സർക്കിൾ,കോന്നി, അച്ചൻകോവിൽ, തെന്മല,പുനലൂർ,കൊല്ലം എന്നിവയുൾപ്പടെ കൊല്ലം സർക്കിൾ,പെരിയാർ ടൈഗർ റിസർവ്,റാന്നി,കോട്ടയം ഉൾപ്പെടുന്ന കോട്ടയം സർക്കിൾ,എറണാകുളം, മലയാറ്റൂർ, ഇടുക്കി വൈൽഡ് ലൈഫ്,മറയൂർ,മാങ്കുളം ഉൾപ്പടെ എറണാ കുളം സർക്കിൾ,പറമ്പിക്കുളം,നെന്മാറ,പീച്ചി, ചാലക്കുടി, വാഴച്ചാൽ ഉൾപ്പടെ തൃശൂർ സർക്കിൾ നിലമ്പൂർ,സൈലന്റ് വാലി,പാലക്കാട്,മണ്ണാർക്കാട്,മലപ്പുറം ഉൾപ്പടെ പാലക്കാട് സർക്കിൾ,വയനാട് സൗത്ത് നോർത്ത്,കോഴിക്കോട് ഉൾപ്പടെ കോഴിക്കോട് സർക്കിൾ,കാസർകോട്,കണ്ണൂർ,ആറളം വൈൽഡ് ലൈഫ് ഉൾപ്പടെ കണ്ണൂർ സർക്കിൾ എന്നിവയാണ് പുതിയ ശുപാർശ 14 ജില്ലകളിലും ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫിസർമാർ വേണം എന്നതാണ് മറ്റൊരു നിർദ്ദേശം.

മനുഷ്യ-മൃഗ സംഘർഷങ്ങൾക്കുള്ള പരിഹാരം മൃഗങ്ങളുടെ പരമ്പരാഗത ഇടങ്ങൾ അവർക്ക് ജീവിക്കുവാൻ വിട്ടുകൊടു ക്കലാണ്.മനുഷ്യരുടെ സാനിധ്യം ഉണ്ടാകേണ്ടി വന്നാൽ മൃഗ ങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത നിലയിൽ പരമാവധി തയാറെടുപ്പുകൾ നടത്തുവാൻ വനം വകുപ്പ് തയ്യാറാകു കയാണ് വേണ്ടത്.

1993 ലെ ആന സെൻസസ് പ്രകാരം കേരളത്തിൽ 4,286 കാട്ടാ നകൾ ഉണ്ടായിരുന്നത് 2011 സെൻസസിൽ 7,490 ആയി.ഒരു ഡസനാേളം വരുന്ന ആനകൂട്ടത്തിന് 500 ച.കി മീറ്റർ തുടർച്ച യായ കാടുകൾ ഉണ്ടായാലെ അവയുടെ ജീവിതക്രമം സുരക്ഷിതമാകൂ.

 

തേക്കടിക്കും ചിന്നാറിനുമിടയില്‍ 1600 ച.കി.മീറ്റര്‍ പ്രദേശത്ത് വെറും 365 ച.കി.മീറ്റര്‍ മാത്രമാണ് സംരക്ഷിത പ്രദേശം. അവശേഷിച്ച 1235 ച.കി.മീറ്റര്‍ പ്രദേശവും ആനകളുടെ ആവാസവ്യവസ്ഥയില്‍ പെടുന്നതാണെങ്കിലും സംരക്ഷിത മേഖലയല്ല.കാ​ട്ടി​ലെ ഭ​ക്ഷ​ണം തി​ക​യാ​ത്ത​ത്​ മാ​ത്ര​മ​ല്ല കൃ​ഷി​യി​ട​ങ്ങ​ളി​ലെ ഏ​ല​ത്തി‍െൻറ വാ​ടി​യ ത​ണ്ടു​ക​ൾ മു​ത​ൽ ച​ക്ക​വ​രെ ആ​ന​ക​ളു​ടെ പ്രി​യ​ ഭക്ഷണമാണ്.

കുരങ്ങൻമാരുടെ കാര്യത്തിലും അവക്കുവേണ്ട പഴങ്ങളും മറ്റും ഇല്ലാതായത് ഗ്രാമങ്ങളിൽ എത്തുവാൻ അവസരമൊ രുക്കി.പന്നികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനു പിന്നിൽ കുറുക്കൻമാരുടെ എണ്ണത്തിലെ കുറവും മറ്റ് മാംസ ഭുക്കുകളായ ജീവികളുടെ അസാനിധ്യവും കാരണമാണ്.

കാടുകളുടെ കരുത്തു വർധിപ്പിക്കലും ആനതാരകളെ ഒഴിവാ ക്കിയുളള മനുഷ്യ വാസവും മാത്രമാണ് പ്രശ്ന പരിഹാരം എന്നിരിക്കെ വനം വകുപ്പിലെ മാറ്റങ്ങൾ കൊണ്ടു മാത്രം മനുഷ്യ - മൃഗ സംഘർഷത്തിന് പരിഹാരം ഉണ്ടാകില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment