ശ്രീലങ്കയിലെ കാലാവസ്ഥ വ്യതിയാനവും രാജ്യത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി.
ലോകത്തെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക തിരിച്ചടി നേരിടുന്ന നാലാമത്തെ രാജ്യമാണ് ശ്രീലങ്ക.ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ ശ്രീലങ്കൻ പ്രദേശത്തെ മൂന്നായി തിരിക്കാം.നനവുള്ള ഇടം,ഇടത്തരം,വരണ്ട പ്രദേശങ്ങൾ എന്നിങ്ങനെ. വടക്കു പടിഞ്ഞാറൻ പ്രദേശത്ത് 1000 mm മഴ കിട്ടുമ്പോൾ വടക്കു കിഴക്കൻ നാട്ടിൽ മഴ 5000 mm വരും.

2004 ലെ സുനാമിക്കു ശേഷമാണ് അവിടെ വലിയ തോതിൽ കാലാവസ്ഥാ വ്യതിയാ നം പ്രകടമാകാൻ തുടങ്ങിയത്.വടക്കു ,തെക്കു ഭാഗത്തെ വൻ മഴ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വർധിപ്പിച്ചു മറ്റു ഭാഗങ്ങളിൽ 2015 മുതൽ വരൾച്ച പ്രകടമായിരുന്നു. പകർച്ച വ്യാധികൾ ശക്തമായി.കാർഷിക രംഗത്തെ കുതിപ്പിക്കുകൾ കുറയുവാൻ തുടങ്ങി.നെല്ല് ഉൽപ്പാദനത്തിൽ റിക്കാർഡ് തീർത്തപ്പോൾ ഹെക്ടറിലെ നെല്ല് ഉൽപ്പാദനം 5000 Kg ആയി വളർന്നിരുന്നു.തെങ്ങ ഉൽപ്പാദനവും തെയിലയും വിജയകരമായ വിളവുകൾ നൽകി.എന്നാൽ മഴയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കൃഷിയെ പ്രതിസന്ധിയിലാക്കി.തേങ്ങയുടെ ഉൽപ്പാദനം കുറഞ്ഞ സാഹചര്യത്തിൽ തേങ്ങ ഇറക്കുമതി ചെയ്യേണ്ടി വന്നു.ഇതെ സമയത്താണ് വൻകിട നിർമ്മാണങ്ങൾ പുതിയ പ്രശ്നങ്ങൾ കൂടി ശ്രുഷ്ടിച്ചത്.

China communication Construction Company നടത്തിയ ഹംബൻടോട്ടാ തുറമുഖ നിർമ്മാണവും അനുബന്ധ വിമാനതാവളവും വലിയ പരിസ്ഥിതി ആഘാതങ്ങൾ വരുത്തി വെച്ചു.498 ഹെക്ടർ വിസ്തൃതിയുള്ള പദ്ധതിയിൽ 3/4 ഭാഗവും കാടുകളാ യിരുന്നു.400 ആനകളുടെ ആവാസ വ്യവസ്ഥയെ പരിഗണിക്കാതെ ദ്വീപിൽ നടത്തിയ നിർമ്മാണം മൊത്തം ആനകളിൽ 15 മുതൽ 20%ത്തെ പ്രതികൂലമായി ബാധിച്ചു.15 ഉരുൾപൊട്ടൽ സോണുകൾ ഉൾപ്പെടുന്ന 143 Km ദൂരത്തെ ദേശീയ പാത(കൊളംബോ -മത്താര)2017ലെ വെള്ളപ്പൊക്കത്താൽ തകർന്നിരുന്നു.

Belt and Road initiative(BRI)പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കുവാൻ 35 തരം മുൻകരുതൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുമെന്നു പറയുന്ന ചൈനയുടെ നിർമ്മാണം എന്നാൽ ശ്രീലങ്കൻ തീരങ്ങളിൽ മത്സ്യബന്ധനക്കാരെ പ്രതികൂലമായി ബാധിച്ചു.6 ലക്ഷം ആളുകളുടെ ഉപജീവനം നഷ്ടപെടുന്ന സാഹചര്യം ശ്രീലങ്കൻ ഗ്രാമങ്ങളിൽ പലതിനെയും തകർക്കുകയായിരുന്നു.Road of Green Development എന്നാണ് BRI യെ ചൈന വിശേഷിപ്പിക്കുന്നത് എങ്കിലും ഹിമാലയം മുതൽ മറ്റിടങ്ങ ളിലും വൻകിട നിർമ്മാണങ്ങൾ പരിസ്ഥിതിയെ തകർക്കുന്നു.സാധാരണ ഗ്രാമീണ രുടെ ആവാസ വ്യവസ്ഥയുടെ തകർച്ച വർധിപ്പിക്കുന്ന സാഹചര്യം ശ്രീലങ്കയുടെ പൊതു കുഴപ്പങ്ങളുടെ ശക്തി വർധിപ്പിച്ചു.

കേരളത്തിന്റെ തീരങ്ങൾ  ശ്രീലങ്കയെ ഓർമ്മിപ്പിക്കുന്നു.അവരുടെ മഴയിലെ മാറ്റങ്ങൾ നമ്മൾക്കും ബാധകമായിട്ടുണ്ട്.ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ശ്രീലങ്ക യുടെ 3 ജില്ലകളിൽ കൃഷിയും താമസവും അസാധ്യമാക്കുകയാണ്. ശ്രീലങ്കയുടെ സാമ്പത്തിക തിരിച്ചടിയിൽ കാലാവസ്ഥയും വില്ലനായി പ്രവർത്തിച്ചു എന്നു കാണാം.

കേരളത്തിലെ ലക്ഷ്യത്തിലെത്താൻ കഴിയാത്ത പദ്ധതികൾ ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതവും സാമ്പത്തിക ബാധ്യതയും കാലാവസ്ഥ വ്യതിയാനവും  നമ്മുടെ നാടിനെയും വീർപ്പുമുട്ടിക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment