സം​സ്ഥാ​ന​ത്ത് പ​ത്ത് ഇ​ട​ങ്ങ​ളി​ല്‍ ക​ട​ല്‍​ത്തീ​രം ശോ​ഷി​ക്കു​ന്ന​താ​യി മുഖ്യമന്ത്രി




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ത്ത് ഇ​ട​ങ്ങ​ളി​ല്‍ ക​ട​ല്‍​ത്തീ​രം ശോ​ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം തീ​ര​ങ്ങ​ളി​ല്‍ ടെ​ട്രാ​പാ​ഡ് സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രിപിണറായി വിജയൻ. പ്ര​തി​പ​ക്ഷ​ത്തി​ന്റെ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം നിയമസഭയിൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീ​ര​ദേ​ശ​ത്ത് അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് 5000 കോ​ടി രൂ​പ​യു​ടെ സം​ര​ക്ഷ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പി.സി വി​ഷ്ണു​നാ​ഥാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ശം​ഖു​മു​ഖ​ത്തോ​ട് അ​വ​ഗ​ണ​ന ഇ​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​തൊ​രു വി​ഷ​മ​വും സം​സ്ഥാ​ന​ത്തി​ന്റെ​യാ​കെ വി​ഷ​മ​മാ​യി കാ​ണു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശം​ഖു​മു​ഖം റോ​ഡ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. നാ​ലു​ കൊ​ല്ലം ക​ഴി​ഞ്ഞി​ട്ടും ഇ​വി​ടെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ഒ​ന്നും ചെ​യ്തി​ല്ല. അ​ധി​കാ​രി​ക​ളു​ടെ ക​ണ്‍​മു​ന്നി​ലാ​ണ് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചെ​ല്ലാ​ന​ത്തും സ്ഥി​തി രൂ​ക്ഷ​മാ​ണെ​ന്നും പ​ര​മ്ബ​രാ​ഗ​ത രീ​തി​ക​ള്‍ കൊ​ണ്ട് തീ​രം സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പി.​സി വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു.


മ​ഴ തീ​ര്‍​ന്നാ​ല്‍ തീ​ര സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​നും സ​ഭ​യി​ല്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി തീ​ര സം​ര​ക്ഷ​ണ​ത്തി​ന് എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ ചോ​ദി​ച്ചു. വീ​ട് ന​ഷ്ട​പെ​ട്ട തീ​ര​വാ​സി​ക​ള്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment