സർക്കാരിന്റെ വാക്ക് കേട്ട് മലിനീകരണം കുറയ്ക്കാൻ സിഎൻജി  ഓട്ടോ വാങ്ങിയവർ പ്രതിസന്ധിയിൽ




കോഴിക്കോട്: മലിനീകരണം കുറയ്ക്കാനായി പുറത്തിറക്കിയ സി എൻ ജി ഓട്ടോകൾ വാങ്ങിയവർ പ്രതിസന്ധിയിൽ. സർക്കാർ ആഹ്വാന പ്രകാരം ഓട്ടോ എടുത്ത തൊഴിലാളികളാണ് സർക്കാർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് കെണിയിലായിരിക്കുന്നത്. പരിസ്ഥിതി     മലിനീകരണവും എണ്ണ ഉപയോഗവും കുറക്കുന്ന സിഎൻജി ഓട്ടോയ്ക്ക് പമ്പുകൾ അനുവദിക്കാത്തത് മൂലമാണ് ഓട്ടോ ഡ്രൈവർമാർ പ്രതിസന്ധിയിലായിരിക്കുന്നത്.


കോഴിക്കോട് നഗരത്തിൽ ആറുമാസത്തിനുള്ളിൽ പമ്പ് കൊണ്ടുവരുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതുവരെയും നടപടിയായിട്ടില്ല. അതേസമയം മലിനീകരണം ഏറെയുള്ള നഗരത്തിൽ മലിനീകരണ രഹിതമായ സിഎൻജി ഓട്ടോയ്ക്ക് പെർമിറ്റും നൽകിയിട്ടില്ല. ഇക്കാരണം കൊണ്ട് തന്നെ പെട്രോൾ ഒഴിച്ചാണ് ഈ ഓട്ടോകൾ ഓടുന്നത്. ഇത് മലിനീകരണം കുറക്കാനുള്ള സർക്കാർ നടപടിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.


1000 സിഎൻജി ഓട്ടോയ്ക്ക് നഗരത്തിൽ പെർമിറ്റ് നൽകുമെന്നായിരുന്നു സർക്കാർ വാഗ്‌ദാനം. എന്നാൽ ഇത് വെറും വാഗ്‌ദാനത്തിൽ ഒതുങ്ങി. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇറക്കി പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്ന് പറയുന്ന സർക്കാരിന്റെ ആ വാക്കും പാഴ് വാക്കാകുമോ എന്ന് കണ്ടറിയാം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment