COP 28 : ആരോഗ്യ സമ്മേളനം
28 വർഷങ്ങളായി നടന്നു വരുന്ന COP സമ്മേളനങ്ങളിൽ ആദ്യമായി പരിസ്ഥിതിയും ആരോഗ്യമേഖലയും തമ്മിലുളള ബന്ധത്തെ ആസ്പദമാക്കിയുളള Health Conference നടക്കുകയുണ്ടായി.ലോകാരോഗ്യ സംഘടനയുമായും മറ്റ് സംഘടനകളുമായി സഹകരിച്ച് COP-28 ആരോഗ്യ ദിനം സംഘടിപ്പിച്ചത് ഡിസംബർ 3 ന് ആയിരുന്നു.

 

പോഷകാഹാരക്കുറവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികളാണ് എന്ന വസ്തുത വൈകിയാണെങ്കിലും COP സമ്മേളനം അംഗീകരിച്ചു.

 

WHO, Wellcome Trust* എന്നിവർ ചേർന്നുള്ള Alliance for Transformative Action on Climate and Health(ATACH)മൂന്നാം തവണയാണ് സമ്മേളനം നടത്തുന്നത്.ഈ പ്രാവശ്യം COP28 ഹെൽത്ത് പവലിയൻ ATACH ന് ആതിഥേയത്വം വഹിക്കുന്നു.

 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള Inter Governmental Panel(IPCC)ആറാമ ത്തെ വിലയിരുത്തൽ റിപ്പോർട്ടിൽ(AR6)കാലാവസ്ഥാപകട സാധ്യതകൾ വർധി ക്കുന്നു.പ്രതീക്ഷിച്ചതിലും കൂടുതൽ ഗുരുതരമാണ് അവസ്ഥ.

 

360 കോടി ആളുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനമുളള പ്രദേശങ്ങളി ലാണ് താമസിക്കുന്നത്.ഏറ്റവും കുറഞ്ഞ സംഭാവന നൽകിയിട്ടും,താഴ്ന്ന വരുമാന മുള്ള രാജ്യങ്ങളും ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളും(SIDS)ഏറ്റവും കഠിനമായ ആരോഗ്യ പ്രത്യാഘാതങ്ങൾ നേരിടുന്നു.കഴിഞ്ഞ ദശകത്തിൽ തീവ്രമായ കാലാവസ്ഥാ വ്യതിയാനത്താനുളള മരണനിരക്ക് ദുർബലമായ പ്രദേശങ്ങളിൽ വികസിത രാജ്യങ്ങളെക്കാൾ 15 മടങ്ങ് കൂടുതലാണ്.

 

ലോകമെമ്പാടുമുള്ള 300 കോടി ആളുകൾക്ക്,ജനസംഖ്യയുടെ 40%,2021-ൽ ആരോ ഗ്യകരമായ ഭക്ഷണം താങ്ങാൻ കഴിഞ്ഞില്ല.പോഷകാഹാരവും കാലാവസ്ഥാ വ്യതി യാനവും പ്രതികൂലമായി സാധാരണക്കാരെ ബാധിക്കുന്നുണ്ട്.

 

സ്ലോവേനിയയുടെ പ്രസിഡന്റ് Natasa Pirc Musar,കാലാവസ്ഥയുടെയും ഭക്ഷ്യസുര ക്ഷയുടെയും പരസ്പരബന്ധം തിരിച്ചറിയുകയും സംഘർഷങ്ങൾ തടയുന്നതിനും ഭക്ഷ്യ ഉൽപ്പാദനം ഉറപ്പാക്കുന്നതിനും കാലാവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തര വാദിത്തം ഊന്നിപ്പറയുകയും ചെയ്തു.

 

താപനം നെല്ല്,ഗോതമ്പ്,തേങ്ങ തുടങ്ങിയവയുടെ ഉൽപാദനത്തിൽ തിരിച്ചടി ഉണ്ടാ ക്കുന്നുണ്ട്.നെല്ലിന്റെ അനുയോജ്യമായ ചൂട് 22/32 ഡിഗ്രിയാണ്.ഇതിനു മുകളിലെക്ക് (താഴെക്കും)ഉണ്ടാകുന്ന മാറ്റങ്ങൾ ഉൽപാദന ക്ഷമത കുറക്കും.1985 നു ശേഷം പഞ്ചാബ് ഇതു വ്യക്തമാക്കി.തെങ്ങിനും താപനിലയിലെ വ്യത്യാസം പ്രതിസന്ധിയു ണ്ടാക്കും.സോയാബീൻ , ഉരളക്കിഴങ്ങ് പോലെയുള്ള വിളകളുടെ കാര്യത്തിൽ  സ്ഥിതി വ്യത്യസ്ഥമാണ്.

 

അന്തരീക്ഷ ഊഷ്മാവിലെ വർധന തുറസ്സായ സ്ഥലത്തെ തൊഴിൽ ക്ഷമതക്കും തിരിച്ചടിയാണ്.ഏഷ്യൽ രാജ്യങ്ങളിൽ 3.2 ഡിഗ്രിയിൽ അധികം ഉണ്ടാകുന്ന ചൂട് വർധന GDP വരുമാനത്തിൽ 26% കുറവുണ്ടാക്കുമെങ്കിൽ യുറോപ്പിൽ അത് 18% വരുന്നില്ല.

 

ഹരിത വാതക ബഹിർഗമനത്തിൽ ഇന്ത്യയുടെ 8 ഇരട്ടി പുറംതള്ളുന്ന അമേരിക്കയും 5 ഇരട്ടി പുറംതള്ളുന്ന യൂറോപ്പും ലോക ശരാശരിയുടെ 15% ത്തിനു താഴെ കാർബൺ ബഹിർഗമിപ്പിക്കുന്ന ബംഗ്ലാദേശും അതിലും കുറച്ചു മാത്രം പ്രശ്നക്കാരായ കരീബി യൻ,പസഫിക് ,തെക്കേ അമേരിക്കൻ , ആഫ്രിക്കൻ നാട്ടിലെ ജനങ്ങൾ Ebola,SARS, MERS, HIV,Lyme disease,Rift Valley fever , Lassa fever,Dengue തുടങ്ങിയ രോഗങ്ങൾ കൊണ്ട് പെടാപാടുപെടുകയാണ്.

 

Climate Action and Nutrition(I-CAN) , Food and Agriculture for Sustainable Transformation(FAST)മായി സഹകരിച്ചു പ്രവർത്തിക്കുമ്പോൾ Wellcome പോലെ യുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനികളാണ് Health clubന് ചുക്കാൻ പിടിക്കുന്നത് എന്ന താണ് UAE COP 28 ന്റെ പരിമിതികൾ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment