കൊറോണ കേരളത്തെ വീണ്ടും ഭയപ്പെടുത്തുന്നുവോ?




ഫെബ്രുവരി 29 ന് ഇറ്റലിയിൽ നിന്നും പത്തനംതിട്ടയിൽ എത്തിയ 3 ആളുകൾക്ക് കൊറോണ ബാധയുണ്ട് എന്ന വാർത്ത ഗൗരവമുള്ളതാണ്. എത്തിയവർ  ബന്ധു വീടുകളിലേക്ക്, ദേവാലയങ്ങളിലേക്ക്, തൊട്ടടുത്ത ജില്ലകളിലേക്ക് ഒക്കെ യാത്ര ചെയ്തതായി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചപ്പനിയുടെ ഭീതി ജനകമായ  സാഹചര്യങ്ങിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇറ്റലിയിൽ നിന്നും വന്നവരുമായി ഒരു മീറ്ററിനുള്ളിൽ അറിഞ്ഞോ, അറിയാതെയോ സഹകരിച്ച ഏവർക്കും കൊറോണ ബാധയുണ്ടാകാൻ സാധ്യത കൂടുതലാണ് എന്ന്  നാട്ടുകാരെ  നിരന്തരമായി ഓർമ്മിപ്പിക്കുവാൻ നമ്മുടെ ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പും ശ്രദ്ധിച്ചു വരുന്നു എന്ന് ഇവിടെ മറക്കുന്നില്ല.


തിരുവനന്തപുരം നഗരത്തിൽ നിന്നും 100 km അകലെയുള്ള പത്തനംതിട്ട ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചിട്ടും തിങ്കളാഴ്ച്ച നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ വ്യക്തിപരമായ സുരക്ഷ കൈ കൊണ്ടാൽ മതി എന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ്താവന വൻ ദുരന്തത്തെ ക്ഷണിച്ചു വരുത്തലിന് ഇടയുണ്ടാക്കും. എന്ന് ആർക്കാണ് അറിയാത്തത്.? പൊതു പരിപാടികൾ, സ്കൂൾ പ്രവർത്തനം, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് ലോക ആരോഗ്യ സംഘടനയും കേന്ദ്ര ആരോഗ്യ വകുപ്പും നിഷ്ക്കർഷിക്കുമ്പോൾ, കാൽ കോടി സ്ത്രീകൾ എങ്കിലും പങ്കെടുക്കുമെന്നു കരുതുന്ന പൊങ്കാല ഉത്സവത്തിന് ഒരു നിയന്ത്രണവും വേണ്ടതില്ല എന്ന ആരോഗ്യ മന്ത്രിയുടെ അറിയിപ്പ്  നിരുത്തരവാദപരവും  യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവുമായി കരുതണം .


കോഴിക്കോട് പ്രത്യക്ഷപ്പെട്ട പക്ഷിപ്പനി, മനുഷ്യരെ ബാധിച്ചാൽ അതിൻ്റെ മരണ നിരക്ക് ഭയാനകമായിരിക്കും. (Fatality rate 60%) വയനാട്ടിൽ കുരങ്ങു പനി ശ്രദ്ധയിൽ പെട്ട സാഹചര്യം  ആരോഗ്യരംഗത്തെ മറ്റൊരു വെല്ലുവിളിയാണ്.


4 ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ച്, 3000 ആളുകളുടെ മരണത്തിന ടയാക്കിയ കൊറോണയുടെ സാന്നിധ്യത്തെ, ആദ്യ റൗണ്ടിൽ കേരളം വിജയകരമായി പ്രതിരോധിച്ചു. കൊറോണ രണ്ടാമതായി സംസ്ഥാനത്തെത്തുമ്പോൾ, ഒരു വശത്ത് ജനങ്ങൾ കുട്ടം കൂടരുതെന്നും ദേവാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ ഒഴിവാക്കണ മെന്നും പറയുന്ന അതേ സർക്കാർ തന്നെ, പൊങ്കാലയ്ക്ക് എത്തുന്നവർ സ്വയം നിയന്ത്രണം വഴി പ്രതിരോധ പ്രവർത്തനം നടത്തിയാൽ മതി എന്ന വാദം ശാസ്ത്ര വിരുധവും ജനങ്ങളുടെ ജീവനൊടുള്ള വെല്ലുവിളിയുമാണ്.  


കൊറോണാ ഭീതിയും പക്ഷി പനിയും സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഭീഷണി ആണെന്നിരിക്കെ, വിഷയത്തിൽ നിന്ന് ഒളിച്ചോട്ടം നടത്തുന്ന മാധ്യമ ലോകവും കേരള സർക്കാരിനെ ഓർമ്മിപ്പിക്കും വിധം  ഭക്തി വ്യവസായത്തെ ഭയപ്പെട്ട് നിൽക്കുകയാണോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment