അറബിക്കടലിലെ പുതിയ ന്യുന മർദ്ധം മൺസൂണിനെ വൈകിപ്പിക്കുന്നു ..




തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുന മർദ്ദം (Deep depression) മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള  തെക്ക് കിഴക്കൻ അറബിക്കടലിനും മുകളി ലായി ബിപോർജോയ് (Biparjoy)ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.

 


വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പ് അറിയിക്കുന്നു.

 

 

ജൂൺ 1ന് എത്തേണ്ട ഇടവപാതി അപ്രത്യക്ഷമായിരിക്കുന്നു. അതിനു കാരണംഈ ന്യുന മർദ്ദത്തിന്റെ രൂപീകരണമാണ്. 2019 ൽ വായു(Vayu),2020 ൽ നിസർഗ്ഗ(Nisarga),2021ൽ തവുക്തെ(Taukte)എന്നീ ന്യൂനമർദ്ധങ്ങൾ ജൂൺ മാസത്തിൽ എത്തേണ്ട തെക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റിനെ വൈകിപ്പിച്ചു.അങ്ങനെയാണ് 630-650 mm തോതിൽ മഴ ലഭിച്ചിരുന്ന ജൂൺ മാസ മഴയുടെ തോതിൽ വൻ കുറവുണ്ടാ യത്.

 


ഗോവയുടെ 920 km അകലെ,മുംബെയുടെ1120 km തെക്ക് - തെക്കു പടിഞ്ഞാറ്,പാേർബന്തറിന് 1160 km തെക്ക് - പടിഞ്ഞാറ് ന്യൂന മർദ്ദം സ്ഥാനം ഉറപ്പിക്കുന്നു.അത് സൈക് ളോണായി മാറും എന്നു കരുതാം.ജൂൺ 7 ബുധനാഴ്ച മുതൽ കാറ്റ് പ്രകടമാകും.ഞായറാഴ്ച യോടെ(ജൂൺ 11),Biparjoy  125-150 km/hr വേഗതയിൽ വീശാൻ സാധ്യതയുണ്ട്. 


കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/  മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത

 

ജൂൺ 6 മുതൽ 10  വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

ഉയർന്ന തീവ്രതയുള്ള ചുഴലിക്കാറ്റുകളുടെ വർദ്ധനവ് കാലാവ സ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് പ്രതീക്ഷിക്കാം.
ബംഗാൾ ഉൾക്കടലിൽ അറബിക്കടലിനേക്കാൾ ചൂട് കൂടുത ലാണ്.അതിനാൽ ചുഴലിക്കാറ്റുകളുടെ സ്വാഭാവിക Hotspot ആണ് ബംഗാൾ സമുദ്രം.താഴ്ന്ന സമുദ്രോപരിതല താപനില യും വിശാലമല്ലാത്ത പരപ്പും ഉയർന്ന ഉപ്പിന്റെ സാന്നിധ്യവും അറബി കടലിൽ ന്യുന മർദ്ദ രൂപീകരണത്തെ കുറച്ചു .

 


ബംഗാൾ ഉൾക്കടലിനേക്കാൾ തണുപ്പുള്ള അറബിക്കടലിൽ വ്യത്യസ്ത ചലനാത്മകത പ്രവർത്തിക്കുന്നു.താപനില ഉയരു ന്നത് മുകളിലെ പാളികളിൽ മാത്രമല്ല, ആഴത്തിലുള്ള സമുദ്ര പാളികളിലും കാണപ്പെടുന്നു. 

 

ബംഗാൾ ഉൾക്കടലിൽ പ്രതിവർഷം 2 മുതൽ 4 വരെ ചുഴലി ക്കാറ്റുകൾ അനുഭവപ്പെടുമ്പോൾ,അറബിക്കടലിൽ 1995 ന് ശേഷം മാത്രമേ കാറ്റഗറി 2 , 3 തരം വാർഷിക ചുഴലിക്കാറ്റു കൾ വർധിച്ചിട്ടുള്ളൂ . 1995 ന് ശേഷമാണ് അറബിക്കടലിൽ കാറ്റഗറി 4 ചുഴലിക്കാറ്റുകൾ ഉണ്ടാകാൻ തുടങ്ങിയത്.

 


ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ ചുഴലിക്കാറ്റുകൾ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് അടിക്കുക പതിവായി, അറബിക്കടലിന്റെ ഉപരിതല താപനില വർധിച്ചതിനാലാവാം ഈ മാറ്റം.

 


അന്തരീക്ഷതാപ വർധനയിൽ വലിയ കുതിപ്പുണ്ടായ അറബി ക്കടൽ ,മണസൂൺ കാറ്റിന്റെ ഗതിയെ മാറ്റുന്നു.കേരളത്തിന്റെ മഴക്കാലവും മറ്റും അട്ടിമറിക്കപ്പെടുന്നു.

 

2023ലെത്തുന്ന Biparjoy എന്ന ചുഴലിക്കാറ്റ് അതിനവസരക മാെരുക്കുകയാണൊ ?
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment