അണകെട്ടുകളിലെ ചെളിയും മണലും നീക്കാൻ തീരുമാനം; എക്കല്‍മണ്ണ് കര്‍ഷകര്‍ക്ക് നല്‍കും 




അണക്കെട്ടുകളിലും കുളങ്ങളിലും അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യാൻ സർക്കാർ തീരുമാനം. ചെളി നീക്കം ചെയ്യുമ്പേ‍‍ാഴുള്ള എക്കൽമണ്ണ് കർഷകർക്കും മണൽ നിർമാണമേഖലയ്ക്കും നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, എക്കൽമണ്ണിനു നാമമാത്രമായ വില ഈടാക്കാനും ആലേ‍ാചനയുണ്ട്.  ആദ്യഘട്ടത്തിൽ പാലക്കാട് മംഗലം, ചുള്ളിയാർ അണക്കെട്ടുകൾ വൃത്തിയാക്കും. അതു വിജയമായാൽ മറ്റു അണക്കെട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. വർഷങ്ങളായി ചെളിയും മണ്ണും അടിഞ്ഞു അണക്കെട്ടുകളുടെ സംഭരണശേഷിയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. പ്രളയകാലത്ത് സംഭരണ ശേഷി കുറവായത് വെള്ളപൊക്കം കൂട്ടുന്നതിന് ഇടയാക്കിയിട്ടുണ്ട്.


മംഗലം, ചുള്ളിയാർ അണക്കെട്ടുകളിൽ ഒന്നിൽ കരാർ അടിസ്ഥാനത്തിലും ഒന്നിൽ സർക്കാർ നേരിട്ടമാണു മണ്ണും ചെളിയും നീക്കം ചെയ്യുക. ഇതിൽ വിജയകരമായ രീതി മറ്റിടങ്ങളിൽ നടപ്പാക്കുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വിദഗ്ധസംഘം ചുള്ളിയാർ, മംഗലം ഡാമുകൾ പരിശേ‍ാധിച്ചു ടെൻഡറിനു നടപടി ആരംഭിച്ചു. മഴക്കാലത്തിനു മുൻപ് വൃത്തിയാക്കുന്നതു പ്രായേ‍ാഗികമാകില്ലെന്നാണു നിഗമനം. 


ചെളിയും മണ്ണും നീക്കം ചെയ്യുമ്പേ‍ാൾ മത്സ്യങ്ങൾ, സസ്യങ്ങൾ, ഇതര ജലജീവികൾ എന്നിവയുടെ ആവാസ വ്യവസ്ഥ തകരാൻ പാടില്ല. പരിസ്ഥിതിക്കു കേ‍ാട്ടം തട്ടാതെ വേണം ആഴംകുട്ടൽ നടപടികൾ എന്നും മന്ത്രിസഭാ തീരുമാനം ഉണ്ട്. മണലും ചെളിയും വേർതിരിച്ചെടുക്കാനും സംഭരിക്കാനും കെ‍ാണ്ടുപേ‍ാകാനും പരിസ്ഥിതിയെ ബാധിക്കാത്ത സംവിധാനവും ഉറപ്പാക്കണം. മലമ്പുഴ അടക്കമുള്ള ഡാമുകളിൽ നിന്നു ശുദ്ധജലവിതരണത്തിനു തടസം വരാതായിരിക്കും ചെളിയും മണലും നീക്കം ചെയ്യുക. ഈ സമയത്തു ജലം മലിനപ്പെടുന്നതു പരിശേ‍ാധിക്കാൻ മലിനീകരണ നിയന്ത്രണബേ‍ാർഡിനെ ചുമലതപ്പെടുത്തിയിട്ടുണ്ട്. 


ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ചെയർമാനും ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി കൺവീനറും ഉർജ, റവന്യൂ, വനം വകുപ്പുകളുടെ അഡീഷനൽ സെക്രട്ടറിമാർ അംഗങ്ങളുമായ സമിതിയാണു പദ്ധതി നടത്തിപ്പിനു മേൽനേ‍ാട്ടം വഹിക്കുക. 


അണക്കെട്ടുകളിൽ ആഴം വർധിപ്പിക്കുന്നതിന് അടക്കം 2016 നവംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്നയേ‍ാഗം വിഷയം ചർച്ചചെയ്‌തെങ്കിലും തുടർ നടപടി ഉണ്ടായിരുന്നില്ല. അത്‌കൊണ്ട് തന്നെ പ്രളയകാലത്ത് സംഭരണശേഷിക്കനുസരിച്ചു മിക്ക ഡാമുകൾക്കും വെള്ളം ശേഖരിക്കാനായില്ല. ഇതുണ്ടാക്കിയ ദുരിതം എത്ര വലുതായിരുന്നെന്ന് നമുക്ക് അറിയാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment