ഡാം ബ്രേക്കിംഗ് അനാലിസിസ് നടത്തുന്നു




ഡാമുകൾ തകർന്നാലുള്ള അവസ്ഥ പഠന വിധേയമാക്കുന്നു .28 ഡാമുകളിലാണ് ഡാം ബ്രേക്കിങ് അനാലിസിസ് നടത്തുന്നത് അണക്കെട്ടു തകർന്നാൽ പുറത്തേക്കു പോകുന്ന വെള്ളത്തിന്റെ അളവ് ,അത് കടന്നുപോകുന്ന പ്രദേശങ്ങൾ അവിടത്തെ ജനസംഖ്യ എന്നിവ ഉപയോഗിച്ച് ദുരന്ത വ്യാപ്തി കണക്കാക്കും .ഓരോസ്ഥലത്തും എത്ര സമയത്തിനുള്ളിൽ വെള്ളം എത്തും എന്ന് അനുമാനിച്ച് മുന്നറിയിപ്പുമുതൽ മാറ്റി താമസിക്കാൻ വരെയുള്ള കാര്യങ്ങൾക്കുവേണ്ട സമയക്രമം നിർണയിക്കും .ഒരിക്കൽ നടത്തിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളിൽ പഠനം നടത്തണം .

 

കെ എസ ഐ ബി യുടെ പന്ത്രണ്ടും ജലവിഭവ വകുപ്പിന്റെ പതിനാറും അണക്കെട്ടുകളിലാണ് പഠനം നടത്തുക .വെള്ളപ്പൊക്കം മാത്രമല്ല ഭൂചലങ്ങളും ഡാമിനെ തകർക്കും .ഇതുകൊണ്ടു തന്നെ മാർഗരേഖ ആവശ്യമാണ് .

 


ഓരോ അണക്കെട്ടിന്റെയും സംഭരണ ശേഷി വലുപ്പം എന്നിവഅനുസരിച്ചാണ്പഠനങ്ങൾ .മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് നേരത്തെ പഠനങ്ങൾ നടത്തിയിട്ടുണ്ട് .കേന്ദ്ര സർക്കാരിന്റെ ഡാം  റീഹാബിലിറ്റേഷൻ ആൻറ്ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഠനം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment