മണിയാർ ഡാം :ആശങ്ക വേണ്ട ,അറ്റകുറ്റപ്പണികൾ തുലാ വർഷത്തിന് മുൻപ് നടത്തണമെന്ന് വിദഗ്ധസംഘം




പ്രളയക്കെടുതിയിൽ കോൺക്രീറ്റ് അടർന്ന മണിയാർ ഡാം വിദഗ്ധസംഘം പരിശോധിച്ചു .ആശങ്കപ്പെടേണ്ടതില്ലെ ന്നും .തുലാവർഷത്തിനുമുൻപ് അറ്റകുറ്റപ്പണികൾനടത്തി പ്പരിഹരിക്കണമെന്നും മന്ത്രി മാത്യു ടി തോമസിന് റിപ്പോർട് നൽകി .ഷട്ടറുകളുടെ താഴ്ഭാഗത്തതായി കോൺക്രീറ്റ് ഭാഗങ്ങൾമുൻപും അടർന്നുപോയിട്ടുള്ളതായി പറയപ്പെടുന്നു .പ്രളയത്തിൽ ചെളിയും മണലും വന്നടിയുകയും ചെയ്തിരുന്നു.മുൻപും ഇതുപോലെ കോൺക്രീറ് പാളികൾ ഇളകിവീണിരുന്നു പ്രത്യേകം ബ്ലോക്കുകൾ നിർമിച്ച് അടച്ചാണ് അന്ന് പരിഹരിച്ചത് .കോൺക്രീറ് ഇളകിയതിനോടൊപ്പം സംരക്ഷണഭിത്തിക്കുണ്ടായ വിള്ളലും സംഘം പരിശോധിച്ചു .അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ ഉണ്ടായ ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് വിദഗ്ധസംഘം അഭിപ്രായപ്പെട്ടു .

 

.പത്തനംതിട്ടയിൽ കക്കാട്ടാണ് ,പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ 211135 ഹെക്ടർ പ്രദേശങ്ങളിൽ ജലസേചനം നടത്തുന്നതിനായി മണിയാർ ജലസംഭരണി നിർമിച്ചത് .ശബരിഗിരി, കക്കാട് പദ്ധതികളിലും കാരിക്കയം, അള്ളുങ്കൽ എന്നീ സ്വകാര്യ പദ്ധതികളിലും വൈദ്യുതി ഉൽപാദനത്തിനുശേഷം പുറംതള്ളുന്ന വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത് .ബാരേജിന്34.6 മീറ്റർ ഉയരവും 31 .5 മീറ്റർ സംഭരണ ശേഷിയുമുണ്ട് .സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ ആദ്യസ്വകാര്യജലവൈദ്യുത പദ്ധതിഇവിടെയാണ് .1995 മുതൽ വൈദ്യുതോൽപ്പാദനം  നടക്കുന്നുണ്ട് .


കഴിഞ്ഞ മാസം 15 ന് അണക്കെട്ടുകവിഞ്ഞു വെള്ളം ഒഴുകിയിരുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment