ദുരന്തമാകുന്ന ദുരന്തനിവാരണ അതോറിറ്റി




പറയാതെ വയ്യ. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തന്നെ ഏറ്റവും വലിയ ദുരന്തമായി മാറുന്നതിൽ ഖേദമുണ്ട്. ഉരുൾപൊട്ടലിന് മുമ്പ്, നടക്കൂമ്പോൾ, ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പരസ്യം (മാതൃഭൂമി ഓണപ്പതിപ്പ് ) വായിച്ചു നോക്കൂ. നമ്മൾ അമ്പരന്നു പോകും - ഇവർക്ക്‌ ദുരന്തം ഐറണിയാണ്.


സെക്കൻ്റുകൾക്കുള്ളിൽ സംഭവിക്കുന്ന അതിഭയങ്കരമായ ദുരന്തമാണ് ഉരുൾപൊട്ടൽ - സംഭവിച്ചതെന്തെന്ന് അറിയുമ്പോഴേക്കും നമ്മൾ മണ്ണിന്നടിയിൽ /കുത്തൊഴുക്കിൽ പെട്ടിട്ടുണ്ടാകും - മുന്നറിയിപ്പകൾ നോക്കുക. വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഗ്യാസടുപ്പ് ഓഫാണെന്ന് ഉറപ്പു വരുത്തുക. നിങ്ങൾ വീടുകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിൻ്റെ കോ കീഴെ അഭയം തേടുക. എമർജൻസി കിറ്റ് കൈയ്യിലെടുക്കുക. ആവശ്യം വന്നാൽ ടെലഫോൺ നമ്പറുകൾ ഉപയോഗിക്കുക.


സർ, കേരളീയരെ ഇങ്ങിനെ പരിഹസിക്കരുത്.

 

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment