'കീടനാശിനിയും കർഷകരും': ദൂരദർശനിൽ ഇന്ന് പ്രത്യേക ചർച്ച




തിരുവല്ലയിൽ നെൽ വയലിൽ കീടനാശിനി തളിച്ച കർഷകർ മരിച്ച സംഭവത്തെ തുടർന്ന് കീടനാശിനി ഉപയോഗം കേരളത്തിൽ ഇപ്പോൾ ഏറെ ചർച്ചയായിവരുന്നു. ഇതേ തുടർന്ന് 'കീടനാശിനിയും കർഷകരും' എന്ന വിഷയത്തിൽ ദൂരദർശൻ ചാനൽ പ്രത്യേക ചർച്ച സംഘടിപ്പിക്കുന്നു. ചർച്ചയിൽ പ്രൊഫ. ബിജു മാത്യു (മുൻ കേരളാ സർവകലാശാല), ഇ പി അനിൽ (എഡിറ്റർ ഇൻ ചീഫ്, ഗ്രീൻ റിപ്പോർട്ടർ), ഡോ. വിനോദ് ചന്ദ്രൻ (ശാസ്‌ത്രജ്ഞൻ, സെസ്സ്) എന്നിവർ പങ്കെടുക്കും. ഇന്ന് വൈകീട്ട് 7.30 മുതൽ ദൂരദർശനിൽ തത്സമയം കാണാം.

 

കഴിഞ്ഞ ദിവസമാണ് വയലിൽ കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേർ മരിച്ചത്. വേങ്ങലിലെ കർഷകത്തൊഴിലാളികളായ കഴുപ്പിൽ കോളനിയിലെ സനിൽ കുമാർ, ജോണി എന്നിവരാണ് മരിച്ചത്. 

 

വ്യാഴാഴ്ചയാണ് കർഷകർ നെൽ വയലിൽ കീടനാശിനി അടിച്ചത്. പിന്നീട്  അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടുപേർ ഇന്ന് മരിക്കുകയായിരുന്നു. അഞ്ച് പേർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment