രണ്ടാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു




രണ്ടാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം 2021 അപേക്ഷ ക്ഷണിച്ചു. പ്രശസ്ത ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷകനുമായ ഡോ. എം. കമറുദ്ദീന്റെ ഓർമക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. Kamarudeen Foundation for Biodiversity Conservation (KFBC) ആണ് പുരസ്കാരം നൽകുന്നത്. ഒക്ടോബർ 27 വരെ പുരസ്‌കാരത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 


പശ്ചിമഘട്ടത്തെയും അതിലെ ജൈവവൈവിധ്യത്തെയും നിത്യഹരിതമായി നിലനിർത്തണമെന്ന് സ്വപ്നം കണ്ട, അതിനായി ജീവിതം മാതൃകയാക്കിയ വ്യക്തിയായിരുന്നു ഡോ. എം. കമറുദ്ദീൻ. അദ്ദേഹത്തോടുള്ള ആദരവിനൊപ്പം, സമാന കാഴ്ച്ചപ്പാടിൽ  പ്രവർത്തിക്കുന്ന ഓരോ വ്യക്തിക്കും സംഘടനയ്ക്കും ഈ പുരസ്കാരം ഒരു പ്രോത്സാഹനം കൂടിയാകണമെന്നാണ് ഡോ കമറുദ്ദീൻ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.


പരിസ്ഥിതി സംരക്ഷണം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച വ്യക്തികൾക്കും, സംഘടനകൾക്കും നോമിനേഷൻ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ ആയി  അപേക്ഷിക്കാനും, കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

 

https://forms.gle/z9zaWk7D6kFsLrAY8 

കൂടുതൽ വിവരങ്ങൾക്ക് 9446103690, 8921086484 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment