ഭൗമ ദിനവും അനുബന്ധ സൂചകങ്ങളും - ഭാഗം 1 




Overshoot Day എന്ന ഭൗമ പരിധി ദിനം മനുഷ്യരുടെ പ്രകൃതിയിലുളള ഉത്തരവാദി ത്തമില്ലായ്മയെ സൂചിപ്പിക്കുന്നു. 780 കോടി വരുന്ന ഇന്നത്തെ മനുഷ്യർ അവർ ക്കായി മാറ്റി വെച്ചിരിക്കുന്ന വിഭവങ്ങൾ നിർദ്ദേശിച്ച ദിവസങ്ങൾക്കു മുൻപ് ഉപയോ ഗിച്ചു തീർക്കുമ്പോൾ അത് ഭൂമിക്ക് ആഘാതമാകുക സ്വാഭാവികമാണ്.1970 മുതലാ ണ് മനുഷ്യർ 365 ദിവസത്തിന് മുൻപു തന്നെ ഒരു വർഷം പ്രകൃതി അനുഭവിച്ച വിഭവ ങ്ങൾ ഉപയോഗിച്ചവസാനിപ്പിക്കുന്ന  സാഹചര്യത്തിലെക്കു കാര്യങ്ങളെ എത്തിക്കു കയായിരുന്നു.1970 ൽ 365ആമത്തെ ദിവസം സമൂഹത്തിനായി അനുവദിച്ച വിഭവ ങ്ങൾ ഉപയോഗിച്ചു കഴിഞ്ഞിരുന്നു.1971എത്തുമ്പോഴെക്കും Earth overshoot day ഡിസം ബർ 20 ആയി .അതിനർത്ഥം 10 ദിവസത്തേക്കിന് വേണ്ടത് തൊട്ടടുത്ത വർഷത്തെതിൽ നിന്നു കടമെടുത്തു എന്നാണ് .1970 നു ശേഷം 2020 ൽ മാത്രമാണ് ഭൗമ പരിധി ദിനം ആരോഗ്യകരമായി ചലിച്ചത്.2019 ൽ പരിധി ദിനം ജൂലൈ 29  ആയിരുന്നു.അഞ്ചു മാസവും 9 ദിവസവും അടുത്ത വർഷത്തെ വസ്തുക്കൾ നേരത്തെ തന്നെ എടുക്കേണ്ടി വന്നു.കൊറോണയുടെ പശ്ചാത്തലത്തിൽ ഉപഭോഗം കുറഞ്ഞതിനാൽ ആഗസ്റ്റു മാസം വരെ 2020ലെ പ്രകൃതി ഇനങ്ങൾ ലഭ്യമായിരുന്നു. Overshoot Day 2020 ,ആഗസ്റ്റ് 22 ഭൂമിയുടെ ജൈവപരമായ കരുത്ത് (Biocapacity) കഴിഞ്ഞ് അതിനെ ഉപയോഗിക്കുമ്പോൾ ഭൂമി ക്ഷയിക്കുന്നു എന്നതിനെ സൂചിപ്പി ക്കുന്ന തെളിവുകൾ പ്രകടിപ്പിക്കും.അതാണ് പേമാരിയും വരളൾച്ചയും പകർച്ച വ്യാധിയുമായി നമ്മൾ അനുഭവിക്കേണ്ടി വരുന്നത്. 


മനുഷ്യ വര്‍ഗ്ഗം പ്രകൃതിയുടെ ഭാഗമാണ്, പ്രകൃതിയുമാണ്.എന്നാല്‍ നമ്മള്‍ മറ്റു ജീവി കളില്‍ നിന്നും വ്യത്യസ്തമാകുവാന്‍ കാരണം മനുഷ്യ ജീവികളുടെ ശാരീരിക ഘടന തന്നെയാണ്.ശരീരത്തിന്‍റെ സാധ്യതകള്‍ പ്രകൃതിയോടുള്ള വെല്ലുവിളിയായി തീരു ന്നുവെങ്കില്‍ അത് മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പരിമിതിയാണ്.ഗാന്ധിയിസം അത്തരം പരിമിതികളെ മറികടക്കുവാന്‍ ബോധപൂർവ്വം ശ്രമിച്ചു എന്ന് കാണാം.സമാനമായ നിരവധി പരീക്ഷണങ്ങൾ ആദിമവാസികൾ,ബൈഷ്ണവ് പോലെയുള്ള സമുദായ ക്കാർ നടപ്പാക്കിയിട്ടുണ്ട്.


10 കോടിയോളം ജീവി വര്‍ഗ്ഗങ്ങളില്‍ സാപിയനുകളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി എല്ലാവരും സഹവര്‍ത്തിത്വത്തോടെ ഇവിടെ നിലനില്‍ക്കുന്നു.അവരുടെ വളര്‍ച്ച യിലും ജനന നിയന്ത്രണത്തിലും നശിക്കലിനും പ്രകൃതി ഏകപക്ഷീയമായി പങ്കു വഹിക്കുന്നുണ്ട്.അതില്‍ ഒരു ജീവിവിഭാഗവും മറ്റൊരു ജീവി വര്‍ഗ്ഗത്തിൻ്റെ അവ സാനം കുറിക്കുന്നില്ല.എന്നാല്‍ ആധുനിക മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രം അതല്ല പങ്കു വെക്കുന്നത്.മനുഷ്യ വര്‍ഗ്ഗത്തിന്‍റെ ചരിത്രത്തിലെ കൈകടത്തലുകൾ ഒരു ഘട്ടത്തിനു ശേഷം മനുഷ്യരുടെ തന്നെ നിലനില്‍പ്പിനും ഭീഷണിയായി കഴിഞ്ഞു എന്ന് ശാസ്ത്ര ലോകം തിരിച്ചറിയുവാന്‍ തുടങ്ങിയിരിക്കുന്നു.


ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് മുതല്‍ പ്രകൃതിക്കുണ്ടാകുന്ന ഭാവ മാറ്റങ്ങള്‍ മനസ്സിലാക്കുവാൻ ശാസ്ത്ര ലോകം പ്രകടമായ പല ശ്രമങ്ങളും നടത്തുന്നു. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നത്,വരള്‍ച്ചയും അതി വര്‍ഷവും വെള്ള ക്ഷാമം, ജീവികളിൽ നിന്നു പകരുന്ന രോഗങ്ങള്‍ എന്നിവ രൂക്ഷമാകുകയാണ്.  


ജൈവ പ്രകൃതിക്കു സംഭവിക്കുന്ന തിരിച്ചടികളെ മനസ്സിലാക്കി പരിഹാരം കണ്ടെ ത്തുവാൻ ശാസ്ത്ര ലോകത്തിൻ്റെ ചില കണക്കെടുപ്പുകൾ നമ്മുക്കു സഹായികര മാണ്.എന്നാൽ അതിൻ്റെ പിന്നിലെ രാഷ്ട്രീയ അജണ്ടകളെ തിരുത്തൽ പരമ പ്രധാനമാണ് എന്നിവിടെ മറക്കുന്നില്ല. Water footprint, Carbon footprint, Land foot print, Ecological footprint അഥവാ Global hector, Earth overshoot മുതലായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മനുഷ്യരുടെ പ്രകൃതിയിലെ ഇടപെടലിന്‍റെ ആഘാതത്തെ അളക്കുവാന്‍ ശ്രമങ്ങൾ നടക്കുന്നു.അതിന്‍റെ അടിസ്ഥാനത്തില്‍ മനുഷ്യർക്കു സുരക്ഷിതമായ തീരുമാനങ്ങളിലേക്ക് വേണമെങ്കിൽ എത്തിച്ചേരാം.പരിസ്ഥിതിക്ക് ഏറ്റവും കുറവ് ദുരിതങ്ങള്‍ വരുത്തിവെക്കുന്ന മാതൃകകള്‍ കണ്ടെത്തുവാനുള്ള ഉത്തരവാദിത്തം പ്രധമമായി പ്രകൃതി ശാസ്ത്രത്തിനുണ്ട്.അവർ നടത്തുന്ന അന്യേ ഷണങ്ങൾ ശരിയായ ദിശയിൽ നീങ്ങുകയാണ്.

തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment