കാർബൺ ഹരിത പാദുകമെന്ന കാർബൺ ഫൂട്ട്പ്രിന്റ്




Carbon Footprint(കാർബൺ ഹരിതപാദുകം)എന്നാൽ ഓരോ മനുഷ്യർക്കും സ്ഥാപനങ്ങൾക്കും പരിപാടികൾക്കും വേണ്ടി ഉപയോഗിക്കേണ്ടിവരുന്ന വസ്തുക്കളുടെ (ഉൽപ്പന്നങ്ങളുടെ) നിർമ്മാണത്തിൻ്റെ ഭാഗമായി പുറത്തു വിടുന്ന ഹരിത വാതകത്തിൻ്റെ (Green house gas(GHG))അളവാണ്.(A carbon foot print is the total emissions caused by an individual, event, organization, service, place or product, expressed as carbondioxide equivalent). ഹരിത വാതകങ്ങളുടെ പട്ടികയിൽ കാർബൺഡൈഓക്സൈഡ്, മീതെയ്ൻ മറ്റു വാതകങ്ങളും ഉൾപ്പെടും. (Carbon Dioxide(84%), Methane (9%),Nitrous Oxide (5%),Fluorinated Gases (2%).


ഹരിത വാതകത്തിൽ കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവുമായി ബന്ധപ്പെട്ടാണ് ഹരിതപാദുകം രേഖപ്പെടുത്തുക (Global warming potential (GWP). കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 84 മടങ്ങ് അപകടകാരിയാണ് മീഥെൻ(CH 4).നൈട്രസ് ഓക്സൈഡ്(N2 O)ആണെങ്കിൽ 298 മടങ്ങ് ബുദ്ധിമുട്ടുണ്ടാക്കും. കാർബൺഡൈ ഓക്സൈഡ് വാതകത്തിന് 300 മുതൽ1000 വർഷം വരെ അന്ത രീക്ഷത്തിൽ തുടരുവാൻ കഴിയും.മീഥേൻ വാതകത്തിൻ്റെ കാലം 6 വർഷമാണ്. നൈട്രസ് ഓക്സൈഡ് വാതകം 20 മുതൽ 100 വർഷം വരെയും അന്തരീക്ഷത്തിൽ തങ്ങിനിൽക്കും.


ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിലൂടെ പുറത്തു വിടുന്ന കാർബൺ കണ ങ്ങളെ തിരിച്ചുപിടിക്കുവാനുള്ള ശേഷി ഭൂമിക്കുണ്ട്.കടലും ഹിമാലയൻ മല നിരകളും മറ്റുകര ഭൂമിയും കാടും മറ്റും കാർബൺ സംയുക്തങ്ങളെ വലിച്ചെടുക്കുവാൻ ശേഷിയുള്ളവയാണ്(Sequestation).ഭൂമിയുടെ കഴിവിനും അപ്പുറത്തെ അളവിൽ ഹരിത വാതകം മനുഷ്യർ പുറത്തുവിടുമ്പോൾ അത് അന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.മണ്ണിൻ്റെ ഘടനയിലുള്ള മാറ്റം,കടൽ വെള്ളവും മലകളും അമ്ലഗുണമുള്ള തായി മാറുന്നത് ഒക്കെ കാർബൺ കണങ്ങളെ തിരിച്ചുപിടിക്കാൻ കഴിയാത്ത സാഹ ചര്യമുണ്ടാക്കാറുണ്ട്.മരങ്ങളുടെ മൊത്തം ഭാരത്തിൽ 50%ത്തിലധികം കാർബണാ ണെന്നിരിക്ക കാടുകൾ കുറയുന്നതിലൂടെ അന്തരീക്ഷത്തിലെ കാർബണെതിരി ച്ചെടുക്കുവാനുള്ള വലിയ സാധ്യതകൾ മങ്ങുകയാണ്.


ജനസംഖ്യ വർധിക്കുന്നതും ഉപഭോഗം കൂടുന്നതും അന്തരീക്ഷ താപനം വർധിക്കു വാൻ അവസരമൊരുക്കുന്നു.നിലവിലെ ലോക ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഓരോ മനുഷ്യരും പ്രതിവർഷം 2000 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് വരെ വെച്ച് പുറത്തു വിട്ടാൽ അതിനെ സുരക്ഷിത ഇടങ്ങളിൽ സൂക്ഷിച്ചു വെക്കു വാനുള്ള കരുത്ത് ഭൂമിക്കുണ്ട്.(ഭൂമിയുടെ കാർബൺ ബന്ധിത Biocapacity എന്നതിനെ വിളിക്കും). മനുഷ്യകുലം പ്രതിവർഷം പുറത്തു വിടുന്ന (788 കോടി മനുഷ്യർ x 2000 കി.ഗ്രാം) കാർബൺ ഡൈ ഓക്സൈഡ് ഭൂമിക്ക് ഭാരമല്ല.ഓരോരുത്തർക്കും പുറത്തു വിടുവാൻ പ്രകൃതി അനുവദിച്ചിട്ടുള്ള കാർബൺ വാതകത്തിൻ്റെ അളവിനെ, സാർവ്വ ദേശീയ കാർബൺ ഹരിത പാദുകം 2K എന്നു രേഖപ്പെടുത്താം. 2020ലെ അന്തർ ദേശിയ ഹരിത പാദുകം 4.4K ആണെന്നു പറയുമ്പോൾ, നിലവിലെ ഹരിത വാതകത്തെ സുരക്ഷിതമായി വെക്കുവാൻ രണ്ടു ഭൂമിയോളം വേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു എന്നു കാണാം.


അന്തരീക്ഷത്തിലെ ഹരിത വാതകത്തിൻ്റെ അളവിലുണ്ടാകുന്ന വർധന ധ്രുവ പ്രദേശം മുതൽ നമ്മുടെ നാട്ടിലെ കാലാവസ്ഥയിലുണ്ടാക്കിയ ദുരിതങ്ങൾ വളരെ വലുതാണ്. ആ നിലക്ക് അവയുടെ സാന്നിധ്യം കുറച്ചു കൊണ്ടുവരുവാൻ ക്വൊട്ടൊ അന്തർദേശിയ പരിസ്ഥിതി സമ്മേളനം മുതൽ പല തീരുമാനങ്ങളും കൈ കൊണ്ടു. ക്വൊട്ടൊ ഉടമ്പടി 1997 ൽ ഒപ്പിട്ടശേഷം 2005(ഫെബ്രുവരി 16)മുതൽ നടപ്പിലാക്കു വാൻ തുടങ്ങി.ദോഹ സമ്മേളന കരാർ 2020 ഡിസംബർ വരെ നീട്ടിയത് ഹരിത വാത കത്തിൻ്റെ ബഹിർഗമനത്തെ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ്. വർധിച്ച ഹരിത വാതക സാന്നിധ്യം അതിരൂക്ഷമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ധ്രുവങ്ങളിലെ മഞ്ഞുവീഴ്ച്ച മുതൽ മൺസൂൺ മഴയിലെ താളം തെറ്റൽ വരെ ഹരിത താപനത്തിൻ്റെ ഫലമായി സംഭവിക്കുകയാണ്.കാർഷിക ഉൽപ്പാദനക്ഷമത കുറയു ന്നതും പകർച്ചവ്യാധികൾ കൂടുന്നതും ഇതിൻ്റെ തുടർച്ചയാണ്.


ഹരിത വാതകത്തിൻ്റെ ബഹിർ ഗമനത്തിൽ ലോകത്തു നിലനിൽക്കുന്ന അസംതു ലനം വളരെ വലുതാണ്.അതിൻ്റെ ദുരന്തങ്ങൾ പല രീതിയിൽ ലോക ജനത ഏറ്റു വാങ്ങുകയാണ്.


2018ലെ ഓരോ രാജ്യത്തിൻ്റെയും ആളോഹരി കാർബൺ ഹരിതപാദുകം ഇപ്രകാരമാണ്.


രാജ്യം                                കാർബൺ ഹരിതപാദുകം
ഖത്തർ                              32400 കിലോ ഗ്രാം.
കുവൈറ്റ്                           21606 കിലോ ഗ്രാം.
സൗദി അറേബ്യ                18480 കിലോ ഗ്രാം.
ആസ്ട്രേലിയ                    16920 കിലോ ഗ്രാം.
അമേരിക്ക                        16560 കിലോ ഗ്രാം. 
ജപ്പാൻ                                 9130 കിലോ ഗ്രാം.
ചൈന                                  705O കിലോ ഗ്രാം.
ഇംഗ്ലണ്ട്                                 5620 കിലോ ഗ്രാം. 
ബ്രസീൽ                                2196 കിലോ ഗ്രാം.
ഇന്ത്യ                                      1960 കിലോ ഗ്രാം.
പാകിസ്ഥാൻ /ശ്രീലങ്ക           1000 കിലോ ഗ്രാം.
ബംഗ്ലാദേശ്                                513 കിലോ ഗ്രാം.
നേപ്പാൾ                                     400 കിലോ ഗ്രാം.
അഫ്ഗാൻ ഉഗാണ്ട/തെക്കൻ സുഡാൻ/മഡഗാസ്ക്കർ /
എത്വോപ്യ /ബറുണ്ടി /ചാഡ്         0.1  കിലോ ഗ്രാം 


സമ്പന്ന രാജ്യങ്ങളുടെ ശരാശരി കാർബൺ ഹരിതപാദുകം10300 കിലോ ഗ്രാം. ദരിദ്ര രാജ്യങ്ങളുടെത് 200 കിലോ ഗ്രാം. ഇടത്തരം വരുമാന രാജ്യക്കാരുടെ ഹരിത വാതക ബഹിർഗമനം 3400 കിലോ ഗ്രാമായി കണക്കു കൂട്ടിയിരിക്കുന്നു. മാംസം ഉൾപ്പെടുന്ന ഭക്ഷണത്തിനായി 7.16 കിലോ ഗ്രാം കാർബൺ ദിനം പ്രതി പുറത്തു വിടുന്നു. മത്സ്യം ഉൾപ്പെടുന്ന ഭക്ഷണത്തിന്  3.91കിലോ ഗ്രാം. സസ്യ ഭുക്കുകൾ 3.81 കിലോ ഗ്രാം. സമ്പൂർണ്ണ സസ്യഭുക്കുകൾ 2.9 കിലോ ഗ്രാം എന്നിവയാണ് ഭക്ഷണത്തിൻ്റെ കാർബൺ ബഹിർഗമനം.


ഫോസിൽ ഇന്ധനങ്ങളിൽ ഓരോ ലിറ്റർ പെട്രൂൾ കത്തുമ്പോൾ 2.33 കി.ഗ്രാം, ഡീസൽ 2.6 കി.ഗ്രാം.LPG 1.5 കി.ഗ്രാം.പുറത്തു വരും.ഇന്ധനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, പൊതുവാഹനങ്ങളെ ഉപയോഗപ്പെടുത്തൽ, ഇലക്ട്രിക്കൽ വാഹനങ്ങളിലെക്ക്, സൈക്കിൾ തുടങ്ങിയ ഇന്ധനരഹിത വാഹനം മുതലായ മാർഗ്ഗങ്ങൾ പരമാവധി കാർബൺ ഹരിതപാദുകത്തെ കുറച്ചു കൊണ്ടുവരുവാൻ കഴിയും.


കാലാവസ്ഥ വ്യതിയാനത്തിൽ ഏറ്റവും നിർണ്ണായക പങ്കു വഹിക്കുന്ന ഹരിത വാതകങ്ങളുടെ വർധിച്ചതോത് കുറച്ചു കൊണ്ടുവരുവാൻ ബോധപൂർവ്വമായ ഇട പെടലുകൾ ആധുനിക ശാസ്ത്രലോകത്തിൻ്റെ സഹകരണത്തോടെ ആസൂത്രണം ചെയ്യേണ്ടതുണ്ട്.അവിടെ ശരാശരി മനുഷ്യരുടെ കാർബൺ ഹരിത പാദുകത്തി ലെക്ക് സമ്പന്നരുടെ പാദുകത്തെ അഞ്ചിൽ ഒന്നായി എങ്കിലും ചുരുക്കി കൊണ്ട് നല്ല ഭക്ഷണവും കുടിവെള്ളവും പാർപ്പിടവും യാത്രാ സൗകര്യവും തൊഴിലും ലഭിക്കാത്ത വരുടെ കാർബൺ ഹരിതപാദുകത്തെ നിയന്ത്രണങ്ങൾക്കു വിധേയമായി വർധിപ്പിച്ച് ഏവരുടെയും കാർബൺ ഹരിത പാദുകതോത് 2Kയിലെത്തിക്കലാകണം ലോകത്തി ൻ്റെ പൊതു നിലപാട് .


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment