കേരളത്തിൻ്റെ ഗ്രാമങ്ങൾ കാർബൺ ന്യൂട്രൽ ആകുമോ 2020 തെരഞ്ഞെടുപ്പിലൂടെ ?  





കാലുറപ്പിച്ചു നിൽക്കുന്ന സ്വന്തം തറയും അതിനെ പേറുന്ന ഗ്രാമവും സംരക്ഷിക്കലാകണം രാഷ്ട്രീയത്തിൻ്റെ മുഖ്യ ലക്ഷ്യം . അത്തരം ചുമതലകൾ നിർവഹിക്കുവാൻ കഴിയാത്ത രാഷ്ട്രീയം നാടിനും വീടിനും ബാധ്യതയാണ്. എൻ്റെ ഗ്രാമത്തിൻ്റെ അജണ്ടകൾ ഞങ്ങൾ തീരുമാനിക്കും എന്നു പറയുന്ന ഇടമാണ് പഞ്ചായത്ത്. അവിടെ ഇരിക്കേണ്ടവർ നാടിനോടു 100% ഉത്തരവാദിത്തമുള്ളവർ മാത്രമായിരിക്കണം. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജയിക്കേണ്ടവർ ജനങ്ങളുടെ ജീവിത സുരക്ഷയെ മാത്രം  മുൻ നിർത്തി പ്രവർത്തിക്കുന്നവരായിരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.


ത്രിതല പഞ്ചായത്തുകളുടെ 60 ചുമതലകളിൽ പ്രധാനപ്പെട്ട വിഷയം നാടിൻ്റെ പ്രകൃതി വിഭവങ്ങളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ള അവകാശമാണ്. പരിസ്ഥിതിയുടെ മാറ്റങ്ങൾ ദുരന്തങ്ങളായി തീരുന്ന നാട്ടിൽ, അവയുടെ ആഴം വർധിപ്പിക്കുന്നതിൽ പഞ്ചായത്തുകളുടെ തീരുമാനങ്ങൾ കാരണമായിട്ടുണ്ടോ ?


ജല ക്ഷാമവും പേമാരിയും ഉരുൾപൊട്ടലും വർധിച്ചു വരുമ്പോൾ പശ്ചിമഘട്ടം മുതലുള്ള ഗ്രാമ പഞ്ചായത്തുകൾ, ഇടനാട്ടിലെയും  തീരപ്രദേശത്തെയും ഗ്രാമസഭകൾ കാടും ചരിഞ്ഞ പ്രദേശവും അരുവികളും പാടങ്ങളും പുഴകളും കുളങ്ങളും നെൽപ്പാടവും സംരക്ഷിക്കുവാൻ കഴിഞ്ഞ 5 വർഷങ്ങളിൽ  കൈകൊണ്ട പരിപാടികൾ എത്രമാത്രം വിജയകരമായിരുന്നു ?


2017 ലെ ഓഖിയും 2018 മുതലുള്ള പ്രളയവും ബന്ധപ്പെട്ട അപകടങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന ഗ്രാമങ്ങളുടെ അധികാരികളുടെ സമീപനങ്ങൾ  ഏതെങ്കിലും തരത്തിൽ ദുരന്തങ്ങൾ വർധിപ്പിച്ചിരുന്നുവോ?


ഏറ്റവും അവസാനത്തെ മഴക്കാല  അപകടമായിരുന്ന പെട്ടിമുടി ദുരന്തത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വന്ന അവസ്ഥയ്ക്ക്  പ്രാദേശിക സർക്കാരിനു പങ്കുണ്ടോ  തുടങ്ങിയ ചോദ്യങ്ങളെ സംബോധന ചെയ്യുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഐക്യ ജനാധിപത്യ മുന്നണിയുടെയും പ്രകടന പത്രികകൾ പരാജയപ്പെടുകയാണോ ? 


പ്രകടന പത്രിക തന്നെ വേണ്ടതില്ല എന്ന നിലപാട് കൈ കൊണ്ട BJP യുടെ മുന്നണിയെ പറ്റി പരാമർശിക്കുവാൻ പോലും അവസരം തരാതെ അവർ വിഷയങ്ങളിൽ നിന്നു മാറി നിൽക്കുകയാണ്. 


ഈ അവസരത്തിൽ ഇടത് / ഐക്യ  മുന്നണി കളുടെ പ്രകടന പത്രികയിലെ പരിസ്ഥിതി രംഗത്തെ പരാമർശത്തെ ഗ്രീൻ റിപ്പോർട്ടർ ഇവിടെ പരിചയപ്പെടുത്തുന്നു.

തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment