കാട്ടുതീ, പരിസ്ഥിതി ദുരന്തത്തിന്റെ മറ്റൊരു മുഖം




മലയാളികള്‍ക്ക് അത്ര അധികം പരിചിതമല്ലാത്ത കാട്ടുതീയും നാട്ടു തീയും ഇടതടവില്ലാതെ ഇപ്പോൾ  വാര്‍ത്തകളില്‍ ഇടം നേടിവരുന്നു. വേനല്‍ തുടങ്ങിയ മാസങ്ങളില്‍ തന്നെ വന്‍ നഗരങ്ങളിലും ചെറുനഗരങ്ങളിലും കാടുകളിലും തീപിടുത്തം വര്‍ദ്ധിക്കുകയാണ്‌.നാട്ടിലെ തീപിടുത്തങ്ങള്‍ക്ക് പിന്നില്‍ നിയമലംഘനങ്ങളും അശ്രദ്ധയും പ്രധാന പങ്കുവഹിക്കുന്നു. ഓരോ തീപിടുത്തവും സാമ്പത്തിക-ജിവിത നഷ്ട്ടങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം പരിസ്ഥിതിക്കും വന്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളെ സർക്കാർ  അത്ര കണ്ടു ഗൗരവതരമായി കാണുന്നില്ല.


പശ്ചിമഘട്ട മലനിരകള്‍ പൊതുവേ ഹരിത വനങ്ങളായതിനാല്‍ അവക്കുണ്ടാക്കാവുന്ന നാശം മറ്റു വനങ്ങള്‍ക്ക് ശ്രുഷ്ടിക്കുവാന്‍ കഴിയുന്നതിനും അപ്പുറമാണ്. സ്വാഭാവികമായി കാടുകള്‍ ഉണ്ടായി വരുവാന്‍ നൂറ്റാണ്ടുകള്‍ എടുക്കും .ഓരോ കാടും അന്തരീക്ഷ കാര്‍ബണ്‍ അളവുകള്‍ കുറക്കുന്നു. മണ്ണിന്‍റെ ഫലഭൂഷ്ടതി വര്‍ദ്ധിപ്പിക്കും. ഭൂഗര്‍ഭ ജലവിതാനം കൂട്ടും.തണലും മറ്റും ഒരുക്കി ഭൂമിയെ തണുപ്പിക്കുന്നു.അരുവികളുടെ ഒഴുക്ക് സാധ്യമാക്കും . അതിലെ ആയിരക്കണക്കിന് ജീവ ജാലങ്ങളെ സംരക്ഷിക്കുന്നു. മനുഷ്യര്‍ക്ക് വിഭവങ്ങള്‍ നല്‍കി സഹായിക്കുന്നു.ഇങ്ങനെയുള്ള ഭൂ പ്രദേശം കത്തിയമരുന്നത് ഊഹിക്കുവാന്‍ കൂടി സാധ്യമാകാത്തതരത്തില്‍ പ്രതിസന്ധികള്‍ വരുത്തിവെക്കാം.


നമ്മുടെ രാജ്യത്തും  വന്‍ തോതില്‍ കാടുകള്‍ കത്തുന്നുണ്ട്.അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് നിന്നും ഭീതി ജനിപ്പിക്കുന്ന വാര്‍ത്തകളാണ്  കാട്ടുതീയുമായി ബന്ധപ്പെട്ട്  പുറത്തു വരുന്നത്. അവിടെ കഴിഞ്ഞ വർഷം ചാമ്പലായ അഞ്ചു ലക്ഷം ഏക്കര്‍ കാടുകള്‍ പുറത്തു വിട്ട ഹരിത വാതകങ്ങള്‍ വളരെ വലിയ അളവിലുള്ളതാണ്. .കൊളംബിയയില്‍ 12 ലക്ഷം ഹെക്ടര്‍ വനങ്ങള്‍ കത്തി പുറത്തു വന്ന കാര്‍ബണ്‍ അളവ് 15 കോടിക്കും 30 കോടി ടണ്ണിനും ഇടയില്‍ എത്തും.2017ല്‍ കാട്ടുതീയിലൂടെ ലോകത്താകെ 3200 കോടി ടണ്ണ്‍ ഹരിതവാതകം അന്തരീക്ഷത്തില്‍ പടർത്തിയിട്ടുണ്ട്.


ഇന്ത്യയിലെ  കാട്ടുതീ കളുടെ എണ്ണത്തിൽ  വന്‍ വര്‍ധനയുണ്ടായി. 2015-17 വര്‍ഷങ്ങളില്‍  വര്‍ദ്ധന 125% ആയിരുന്നു.( എണ്ണം 15937 ല്‍ നിന്നും 35888 ആയി) ഏറ്റവും വലിയ കുതിപ്പ് പഞ്ചാബും ഹര്യാനയും രാജസ്ഥാനും അടയാളപെടുത്തി. കേരളത്തില്‍ 2016 ലെ കാട്ടുതീ165 ല്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ 456 ആയി.രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത്പ്രതിവര്‍ഷം 500 കോടി രൂപയുടെ നഷ്ടമാണ് കാട്ടുതീ  വരുത്തി വെക്കുന്നത്. കാട്ടുതീ തടയുവാനായുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന തുക കുറയുകയാണ്. .ഒപ്പം അനുവദിക്കുന്ന തുക കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കാറുണ്ട്.


കാട്ടുതീ കാടുകളെ മൊത്തത്തില്‍ കരിക്കുന്നു.ഒപ്പം മിക്ക ജീവികളും മരങ്ങളും വെന്തുരുകുന്നു. ചിലവയുടെ വംശനാശത്തിനു തന്നെ തീയ് ഇടയുണ്ടാക്കാം. മണ്ണിന്‍റെ ജൈവ അവസ്ഥ നഷ്ടപെട്ട് നീണ്ട കാലത്തെ സസ്യങ്ങളുടെ വരള്‍ച്ച അസാധ്യമാക്കുന്ന കാട്ടുതീ .അന്തരീക്ഷത്തില്‍ എത്തിക്കുന്ന പൊടി പടലങ്ങള്‍ വിവിധ അസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കും.വിമാനങ്ങളുടെ യാത്രക്കും ജലവിതരണത്തിനും കാട്ടുതീ ബുദ്ധി മുട്ടുണ്ടാക്കും


കാലവസ്ഥയില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച ചൂട് കാടുകളില്‍ തീ ഉണ്ടാകുവാന്‍ അവസരം ഒരുക്കുന്നതിനൊപ്പം കാടിനുള്ളില്‍ തന്നെ അനുഭവപെടുന്ന വരണ്ട ഭൂമി വിഷയങ്ങളെ രൂക്ഷമാക്കികൊണ്ടിരിക്കുന്നു.കാട്ടുതീ ഉണ്ടാക്കുന്ന വര്‍ദ്ധിച്ച ചൂടിന് കാലവസ്ഥ വ്യതിയാനവും മഴയുടെ സ്വഭാവത്തില്‍ മാറ്റവും വരുത്തുവാൻ കഴിയും


കേരളത്തിന് അന്യമായിരുന്ന വ്യാപക കാട്ടുതീ (അതും) ഫെബ്രുവരി മാസത്തിൽ  തന്നെ ഉണ്ടാകുന്നു എന്നത് നമ്മുടെ നാടിന്‍റെ പാരിസ്ഥിതിക ദുരന്തത്തിലെ മറ്റൊരു ഏടായി തീരുകയാണ്.


പരിസ്ഥിതി സംരക്ഷണം പ്രഥമ പരിഗണ ലഭിക്കാതെ കേരളത്തിന്‌ ഒരടിപോലും മുന്നോട്ടു പോകുവാന്‍ കഴിയാത്ത അവസ്ഥ നമ്മുടെ ഭരണ കര്‍ത്താക്കളും ജനങ്ങളും തിരിച്ചറിയുവാന്‍ ഇനിയെങ്കിലും വൈകരുത്. കാട്ടുതീ അതിലേക്കുള്ള ഓർമ്മപ്പെടുത്തലായി ബന്ധപ്പെട്ടവർ  പരിഗണിക്കണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment