മണ്ണടി കന്നിമലയിൽ വൻ തീപിടുത്തം; സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാർ




അടൂർ: വേനല്‍ കനത്തതോടെ മണ്ണടി കന്നിമലയിലെ ചോലവനങ്ങളും പുല്‍മേടുകളും കാട്ടുതീയിൽ കത്തിയമർന്നു. അമൂല്യമായ ജൈവവൈവിധ്യമാണ് വര്‍ഷം തോറും കാട്ടുതീയില്‍ ഭസ്മമാകുന്നത്. മാര്‍ച്ച് ആകുന്നതോടെ ഈ മലനിരകളില്‍ തീ ആളിപ്പടരുന്നത് പതിവാണ്. 


പ്രദേശത്ത് കുളിരുള്ള കാലാവസ്ഥ പ്രദാനം ചെയ്യുന്നതില്‍ മുഖ്യപങ്കാണ് കന്നിമല മലനിരകള്‍ക്കുള്ളത്. പശ്ചിമഘട്ടം പിന്നിട്ടെത്തുന്ന കാറ്റിനെ തടഞ്ഞുനിര്‍ത്തി വര്‍ഷത്തില്‍ 1000 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിക്കുന്നതിന് ഈ പര്‍വതമാണ് സഹായിക്കുന്നത്. മഴക്കാലത്ത് ഇവിടുത്തെ ഖനന പ്രവൃത്തി മൂലം കന്നിമല ദുരന്തമേഖലയായി മാറുന്നു. ഇതിനിടയില്‍ ഖനന മാഫിയയും വെല്ലുവിളിയായി എത്തുന്നുണ്ട്. 

 


ഉച്ചയ്ക്ക് 2 മണിയോടുകൂടി ആരംഭിച്ച കാട്ടുതീ നാട്ടുകാരുടെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെയും നേതൃത്വത്തിൽ കാട്ടുതീ നിയന്ത്രണ വിധേയമാക്കി. അടൂരിൽ നിന്നും ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും  വാഹനം എത്താൻ വഴിയില്ലാത്തതിനാൽ ശ്രമം വിഫലമായി.

 

 

അതേസമയം, കന്നിമലയിൽ അടിക്കടി ഉണ്ടാകുന്ന കാട്ടുതീ യെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീനി എസ് മണ്ണടി ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന കാറ്റ് തീയ്ക്ക് പിന്നിൽ മറ്റു ബാഹ്യശക്തികളുണ്ടെന്ന ആരോപണവും നാട്ടുകാർക്കിടയിൽ ശക്തമാണ്. 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment