തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഫ്ലക്സ്ബോഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി




തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഫ്ലക്സ്ബോഡുകൾ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും അനുമതിയോടെ സ്ഥാപിക്കുന്നവ കാലാവധി കഴിയുമ്പോൾ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കാൽനടക്കാർക്ക് തടസ്സമാവുന്ന രീതിയിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്നും കോടതി പറഞ്ഞു 

 

ഉപയോഗശേഷം ഫ്ലക്സ് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ സാധാരണനിലയിൽ കഴിയുകയുള്ളൂ. ഫ്ലക്സ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ്(PVC) വളരെ അപകടകാരിയായ ഒരു രാസപദാർത്ഥമാണ് . PVCയിൽ ക്ലോറിൻ കലർന്ന ഇത് കത്തുമ്പോൾ വിഷവാതകങ്ങളായ ഡയോക്സിനും ഫ്യൂറാനും പോലെയുള്ള വിഷവാതകങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്ലക്സ് ഉല്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുകയും അത് വൻ തോതിൽ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്ലക്സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് മെയ്മാസത്തിൽ തദ്ദേശവകുപ്പ് സർവകക്ഷിയോഗം വിളിച്ചിരുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment