കേരളത്തിന് പ്രത്യാശയേകാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പദയാത്രകള്‍




പ്രളയാനന്തര കേരളത്തിന്റെ  ലക്ഷ്യവും സ്വഭാവവും എന്തായിരിക്കണമെന്ന ആശയങ്ങൾ   ജനങ്ങളുമായി ചേർന്നു നിന്ന് രൂപപ്പെടുത്തുവാൻ      ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പദയാത്രകൾക്കു കഴിയും എന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എൻ.കെ.ശശിധരൻ  പ്രത്യാശ പ്രകടിപ്പിച്ചു. കേരള ശാസത്രസാഹിത്യ പരിഷത്ത് കോന്നി മേഖലാ പ്രചരണ ജാഥ കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലനാടിന്റെ ഭാഗമായ കലഞ്ഞൂർ പോലെയുള്ള പ്രദേശങ്ങളിലെ മലനിരകളും നീർച്ചാലുകളും പാടശേഖരങ്ങളും വികസനത്തിന്റെ പേരിൽ നശിപ്പിച്ചു വരുന്നതിലൂടെ ഗ്രാമങ്ങളിൽ ജലക്ഷാമവും വർദ്ധിച്ച ചൂടും കാലം തെറ്റിയ മഴയും സാധാരണക്കാരുടെ ജീവിതത്തേ ദുരിത പൂർണ്ണമാക്കി. കൃഷികൾ തന്നെ അസാധ്യമായ മലം ചരിവുകൾ മലയിടിച്ചിലും ഉരുൾപൊട്ടലും വ്യാപകമായിക്കഴിഞ്ഞു. 

 

കലഞ്ഞൂർ ഗ്രാമത്തിലെ രണ്ടു ഡസനിലധികം മലകളിൽ പലതും പൊട്ടിച്ചു തകര്‍ത്തത് നാടിന് വലിയ നഷ്ടമാണുണ്ടാക്കിയത്‌. ഇത് കണക്കിലെടുക്കാന്‍ പോലും പ്രാദേശിക ഭരണകൂടം തയ്യാറാകുന്നില്ല. ഇതിനുള്ള വലിയ തിരിച്ചടിയായിരുന്നു കേരളത്തിലുണ്ടായ പ്രളയവും അനുബന്ധ ദുരന്തങ്ങളും. കേരളത്തിന്റെ പ്രകൃതിയെ ഗൗരവമായി പഠിക്കുന്ന കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംവാദ യാത്രകള്‍ കേരള വികസനത്തിന് പുതിയ മാനങ്ങള്‍ നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

   

 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment