പ്രളയം പഠനം കേന്ദ്ര ഏജൻസികൾ നടത്തണമെന്ന് റവന്യൂവകുപ്പ്




പ്രളയത്തെത്തിന്റെയും ഉരുൾ പൊട്ടലിന്റെയും ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്ര ഏജൻസികളെയാണ് ചുമതലപ്പെടുത്തേണ്ടതെന്ന് റവന്യൂവകുപ്പ് .

 

കേന്ര ഏജൻസികളായ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കേന്ദ്ര ജലക്കമ്മീഷൻ എന്നീ നോഡൽ ഏജന്സികളെമാത്രമേ ചുമതലപ്പെടുത്തത്താവൂ എന്നാവശ്യപ്പെട്ടുകൊണ്ട് ,റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി .
ദേശീയ ദുരന്തലഘൂകരണ പദ്ധതിയനുസരിച്ച് ഉരുൾ പൊട്ടലിനെക്കുറിച് പഠിക്കേണ്ടത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ(ജി എസ ഐ )യാണ് .ജി എസ ഐ ഭൂപടങ്ങൾ മാത്രമേ ദുരന്ത ലഘൂകരണ നിയപ്രകാരം സാധുതയു ള്ളൂ .പ്രളയ ഭൂപടം രേഖപ്പെടുത്തനുള്ള ഏജൻസി കേന്ദ്രജലകമ്മീഷനാണ് .സംസ്ഥാന ദുരന്ത നിവാരണകമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മേഖലകൾ ജി എസ ഐ പഠിച്ചുവരുന്നുഭൂപടം 2020 ൽ പൂർത്തിയാകും .ഇത് ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സംസ്ഥാനം ആവശ്യപ്പെടണം .കേന്ദ്ര ഏജൻസികൾ ഇപ്പോൾ . നടത്തിവരുന്ന പഠനങ്ങൾ വേഗത്തിലാക്കണം .

 


പ്രളയഭൂപടം നിർമിക്കാനുള്ള കേന്ദ്ര ജല കമ്മീഷന്റെ പ്രാദേശിക സമിതി ഈമാസം പത്തിനകം വിളിക്കണമെന്നും 
കത്തിൽ ആവശ്യപ്പെട്ടു .വെള്ളം പൊങ്ങിയ പ്രദേശങ്ങൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ദേശീയ റിമോട്ട് സെൻസിംഗ് അതോറിറ്റി അടയാളപ്പെടുത്തിയിട്ടുണ്ട് വെള്ളപ്പൊക്കം നടന്ന പ്രദേശങ്ങളുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പുതുസംരഭകരുമായി ചേർന്ന് അതോറിറ്റി ശ്രമിക്കുന്നുണ്ട് .
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment