നീലക്കുറിഞ്ഞി മലനിരകളിലെ മരം മുറിക്ക് റവന്യൂ വകുപ്പിന്റെ പച്ചക്കൊടി




മൂന്നാർ മലനിരകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ എല്ലാം തന്നെ  പശ്ചിമഘട്ട മലനിരകളെ കച്ചവട കണ്ണോടെ കാണുന്ന വരെ സംരക്ഷിക്കുന്നതിനായി ഉണ്ടായി തീരുകയും അവർക്കായി കെട്ടണയുകയും ചെയ്യാറുണ്ട്. വൻകിട കോർപ്പറേറ്റുകൾ , ഉദ്വോഗസ്ഥന്മാർ, മന്ത്രിമാർ MP മാർ, MLA, പഞ്ചായത്തു പ്രതിനിധികൾ അങ്ങനെ പോകുന്നു അതിലെ അംഗങ്ങളുടെ പട്ടിക. ഏറ്റവും അവസാനം എത്തിയ മരം മുറിക്കൽ വാർത്തകൾ പ്രകൃതിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നതാണ്.


രാജ്യത്തെ അത്ഭുത പ്രതിഭാസമായി കാണേണ്ട നീലക്കുറുഞ്ഞി വളരുന്ന കുന്നുകളെ  2006 ഒക്ടോബർ 7 ന് ഉദ്യാനമായി പ്രഖ്യാപിച്ചത് ഇടതു സർക്കാർ ആയിരുന്നു. പിന്നീടു വന്നവർ തുടർ നടപടികൾ കൈക്കൊണ്ടില്ല.. കോട്ടകാമ്പുർ, വട്ടവട എന്നിവടങ്ങളിലായി  32 ഹെക്ടർ മല നിരകളെ ഉദ്യാനമായി പരിഗണച്ചപ്പോൾ എതിർപ്പുമായി  ഇടതു  പക്ഷ പാർട്ടിക്കാർ തന്നെ മുന്നിലെത്തി. 12 വർഷത്തി ലൊരിക്കൽ മലനിരകളെ നീല ചാർത്തി അത്ഭുതപ്പെടുത്തുന്ന ,10 ലക്ഷം സന്ദർശകർ എങ്കിലും കഴിഞ്ഞ സീസണിൽ  എത്തിയ, നീലക്കുറുഞ്ഞി മലനിരകളുടെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാതിരിക്കുവാൻ മൂന്നാറിലെ രാഷ്ട്രീയ നേതാക്കൾ നടത്തിയ ഇടപെടലുകൾ കുപ്രസിദ്ധമായിരുന്നു. പ്രദേശത്തെ 151 പട്ടയങ്ങളിൽ 141 ഉം ചെന്നൈ നഗരത്തിലുള്ളവർക്കാണ്. ഇടുക്കി MP യുടെ പേരിലുള്ള വസ്തു വ്യാജ പട്ടയമാണെന്ന ദേവികുളം RDOയുടെ കണ്ടെത്തലുകൾ നടപ്പിലാക്കാതിരിക്കുവാൻ വിവിധ തരത്തിലുള്ള ശ്രമങ്ങൾ തുടരുകയാണ്.. എറണാകുളം മണ്ഡലത്തിലെ കോൺഗ്രസ്സ് MP യുടെ മക്കൾക്ക് പ്രദേശത്തു ഭൂമി ഉണ്ട് .എല്ലാം ആദിവാസികൾ കൈവശം വെച്ചു വന്നത് 


ഒരു കാലത്ത് വെള്ളകെട്ടുള്ള പ്രദേശങ്ങളിലും മറ്റും സായിപ്പന്മാർ വളർത്തിയ ഗ്രാൻഡിസ് മൂന്നാറിലെ പല പ്രദേശത്തെയും  മരുഭൂമി വൽക്കരിച്ചു.നിലവിലുള്ള 21 തരം മരങ്ങൾ മുറിച്ചു മാറ്റുവാർ ഇടതു സർക്കാർ കഴിഞ്ഞ വർഷം നൽകിയ അനുവാദം മൂന്നാറിന് മറ്റൊരു ആഘാതമാണ്.


തർക്കഭൂമിയായി നില നിൽക്കുന്ന വട്ടവടയിലെയും കോട്ടകാമ്പൂരിലെയും  മരങ്ങൾ വെട്ടിമാറ്റുവാൻ റവന്യൂവകുപ്പ് പുറപ്പെടുവിച്ച പുതിയ നിർദ്ദേശം മര കച്ചവട ക്കാരെയും അനധികൃത ഭൂമി കൈവശം വെച്ചിരിക്കുന്നവരേയും സഹായിക്കുക മാത്രം ലക്ഷ്യം വെച്ചുള്ള പദ്ധതിയുടെ ഭാഗമാണ്.


ആഗസ്റ്റിലെ പേമാരിയിൽ തകർന്നു വീണ മലനിരകൾ  ഇടുക്കി ജില്ലയുടെ ഘടനക്കു തന്നെ പ്രതിസന്ധിയുണ്ടാക്കി കഴിഞ്ഞു. മൂന്നാർ ടൂറിസം രംഗത്തു തിരിച്ചടികൾ വ്യാപകമാണ്.. കാലാവസ്ഥ അവിചാരിതമായി മാറിമറിയുന്നു. വട്ടവട പോലെയുള്ള അത്ഭുത മലനിരകളെ മൊട്ട കുന്നുകളാക്കി മാറ്റുവാൻ അവസരം ഒരുക്കുന്ന, റിയലെസ്റ്റേറ്റ് കച്ചവടം ലക്ഷ്യം വെച്ചുള്ള മരം മുറിയും അനധികൃത കൈയ്യേറ്റവും നിർത്തിവെക്കുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment