ഇന്നും നാളെയും കേരളത്തിലെ നാല് ജില്ലകളില്‍ താപതരംഗത്തിന് സാധ്യത




 

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിലെ നാല് ജില്ലകളില്‍ താപതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു . തൃശൂര്‍, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപതരംഗത്തിനു സാധ്യത. ഈ ജില്ലകളില്‍ ചൂട് മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയരുമെന്നാണ് പ്രവചനം .


സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്ത അതോറിറ്റി പൊതുജനങ്ങളോട് നിര്‍ദേശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment