അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി വിഷയത്തിൽ നിലപാട് മാറ്റം - പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി




അതിരപ്പിള്ളി വിഷയത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ സർക്കാർ. പരിസ്ഥിതി പ്രവർത്തകരുടെയും മറ്റും എതിർപ്പിനെ മറികടന്ന് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നൽകി. ഏഴ് വര്‍ഷത്തേക്കാണ് എന്‍.ഒ.സി. നൽകിയതായുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തായി. ലോക പരിസ്ഥിതി ദിനത്തിന്റെ തൊട്ടു തലേദിവസം ജൂൺ 4 നാണ് എന്‍.ഒ.സി നല്‍കിയത്. അതീവ പരിസ്ഥിതി പ്രധാനമുള്ള ഇടമാണ് അതിരപ്പിളളി. പദ്ധതി വരുന്നതോടെ പരിസ്ഥിതിക്ക് കനത്ത നാശമാണ് ഉണ്ടാവുക.


പ​ദ്ധ​തി​ക്ക് സാ​ങ്കേ​തി​ക, സാ​മ്പത്തി​ക, പാ​രി​സ്ഥി​തി​ക അ​നു​മ​തി​യാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​ത്. ഏ​ഴു​വ​ര്‍​ഷ​മാ​ണ് എ​ന്‍​ഒ​സി​യു​ടെ കാ​ലാ​വ​ധി. നേ​ര​ത്തെ ല​ഭി​ച്ച അ​നു​മ​തി​ക​ള്‍ കാ​ല​ഹ​ര​ണ​പ്പെ​ട്ട​തോ​ടെ ഇ​നി വീ​ണ്ടും അ​നു​മ​തി​ക​ള്‍ തേ​ടി മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​ക്കാ​ന്‍ സാ​ധി​ക്കൂ. അ​തി​നാ​ല്‍ അ​നു​മ​തി​ക​ള്‍​ക്കാ​യി പു​തു​ക്കി​യ അ​പേ​ക്ഷ ന​ല്‍​കും. 163 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ല​ക്ഷ്യം വ​ച്ചാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്


അതിരപ്പിള്ളി പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പ്പിക്കുകയാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. എതിര്‍പ്പും വിദഗ്ദോപദേശവും ലംഘിച്ചുള്ള കേരള സര്‍ക്കാര്‍ നീക്കം പ്രകൃതി ദുരന്തമുണ്ടാക്കല്‍. പരിസ്ഥിതിയോടുള്ള ആ പ്രതിബദ്ധതയും ഉത്കണ്ഠയും ധൈര്യവും നിലവില്‍ കാണുന്നില്ലെന്നും ജയറാം രമേഷ് പറഞ്ഞു.


അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​പോ​കാ​ന്‍ സർക്കാർ അനുമതി നൽകിയതിനെതിരെ സി​പി​ഐ​യും പ്ര​തി​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി​. ഇ​ട​തു​മു​ന്ന​ണി ന​യ​ത്തി​ല്‍​നി​ന്നു​ള്ള വ്യ​തി​യാ​ന​മാ​ണി​തെ​ന്ന് സി​പി​ഐ പ്ര​തി​ക​രി​ച്ചു. തീ​രു​മാ​ന​ത്തി​ല്‍‌​നി​ന്നും പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് എ​ഐ​വൈ​എ​ഫ് അ​റി​യി​ച്ചു.


പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ത​യാ​റാ​യാ​ല്‍ യു​ഡി​എ​ഫ് ഇ​തി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയില്‍ പറഞ്ഞതാണ്. കോവിഡിന്‍റെ മറവില്‍ എന്ത് തോന്നിവാസവും നടക്കുമെന്നതിന് ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment